തീറ്റയിൽ ഇന്ത്യ തോൽക്കില്ല മക്കളേ...!
കോൺഫ്ളേക്സുമായി വന്ന് നമ്മുടെ പ്രഭാതങ്ങളിലെ ദോശ–ഇഡ്ഡലി–പൂരി–ഉപ്പുമാവു തീറ്റകളെ ഉച്ചാടനം ചെയ്തുകളയാമെന്നു വിചാരിച്ച കെല്ലോഗ്സ് കട്ടയും പടവും മടക്കി. പകരം അവരുടെ ഉപ്മാ പാക്കറ്റുകൾ കടകളിലുണ്ട്. സംഗതി നമ്മുടെ ഉപ്പുമാവ് തന്നെ. ബ്രേക്ഫാസ്റ്റ് സീരിയൽ കൊണ്ട് ഇന്ത്യ പിടിച്ചടക്കി കളയാമെന്ന മോഹമാണ് ഉപ്മായിൽ

കോൺഫ്ളേക്സുമായി വന്ന് നമ്മുടെ പ്രഭാതങ്ങളിലെ ദോശ–ഇഡ്ഡലി–പൂരി–ഉപ്പുമാവു തീറ്റകളെ ഉച്ചാടനം ചെയ്തുകളയാമെന്നു വിചാരിച്ച കെല്ലോഗ്സ് കട്ടയും പടവും മടക്കി. പകരം അവരുടെ ഉപ്മാ പാക്കറ്റുകൾ കടകളിലുണ്ട്. സംഗതി നമ്മുടെ ഉപ്പുമാവ് തന്നെ. ബ്രേക്ഫാസ്റ്റ് സീരിയൽ കൊണ്ട് ഇന്ത്യ പിടിച്ചടക്കി കളയാമെന്ന മോഹമാണ് ഉപ്മായിൽ ഉലഞ്ഞുപോയത്.
കെല്ലോഗ്സിന്റെ ഇന്ത്യൻ പരാജയം ലോകമാകെ കേസ് സ്റ്റഡിയാണിന്ന്. വിദേശബ്രാൻഡുകൾ വന്ന് ‘ഇന്ത്യയെ വിഴുങ്ങും’ എന്നു പേടിപ്പിക്കാൻ നോക്കുന്നവർ ഇനിയെങ്കിലും ഈ വിഴുങ്ങൽ ഡയലോഗ് മതിയാക്കേണ്ടതാണ്. ആര് ആരെ വിഴുങ്ങുമെന്ന് കെല്ലോഗ്സിനു മാത്രമല്ല മക്ഡോണൾഡ്സ്, കെഎഫ്സി സായിപ്പുമാർക്കും മനസിലായി കഴിഞ്ഞു.
ഭയങ്കര തണ്ടുമായിട്ടാണ് പൊതുവേ അമേരിക്കൻ ഫാസ്റ്റ് ഫുഡ് കമ്പനികളുടെ വരവ്. ഇന്ത്യയിൽ രാവിലെ എത്ര അനാരോഗ്യ ഭക്ഷണമാണു കഴിക്കുന്നത്. എണ്ണയിൽ പൊരിച്ച പൂരിയും പറാത്തയുമോ, ദോശയോ, അപ്പമോ,പുട്ടോ...യക്ക്...ഓക്കാനിക്കും പോലെ സായിപ്പ് മുഖം വക്രിക്കും. ഞങ്ങളുടെ ആരോഗ്യഭക്ഷണം കഴിക്കൂ എന്നായിരുന്നു ഡയലോഗ്. കോടിക്കണക്കിനു ഡോളർ വാരിയെറിഞ്ഞു പ്രചാരണം നടത്തി.
കെല്ലോഗ്സ് മാത്രമല്ല മക്ഡോണൾഡ്സും കെഎഫ്സിയും ഇന്ത്യയിൽ പരാജയത്തിന്റെ കേസ് സ്റ്റഡികളാണ്. ബർഗറും മറ്റും പിള്ളാരൊക്കെ കഴിച്ചുനോക്കും. എന്നുവച്ച് ആരാ ഇതു സ്ഥിരം ഭക്ഷണമാക്കുന്നത്?. ഡസൻകണക്കിനാണ് മക്ഡോണൾഡ്സ് റസ്റ്ററന്റുകൾ ഉത്തരേന്ത്യയിൽ പൂട്ടിയത്. കെന്റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്സി) എന്നു കേട്ടിട്ടുമാത്രമുള്ള കാലത്ത് എന്തോ സൂപ്പർ ചിക്കൻ എന്നാണെല്ലാരും കരുതിയത്. ഗൾഫിൽ നിന്നു മലയാളികൾ കൊണ്ടുവരുന്നതാണ് ആദ്യം കഴിച്ചത്.
കെഎഫ്സി വന്ന് ഇന്ത്യൻ ഭക്ഷണശീലങ്ങളെ ഇല്ലാതാക്കുമെന്നു പറഞ്ഞു പലരും ബഹളം വച്ചു. ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിൽ ആദ്യ കെഎഫ്സി തുറന്നപ്പോൾ എറിഞ്ഞു തകർത്തു. പിന്നെ സർവ മുക്കിലും മൂലയിലും വന്നിട്ടും നമ്മുടെ കോഴി പൊരിച്ചതിനെ തൊടാനായോ? ആദ്യ കൗതുകം പോയി. അതിലും നല്ലത് നാടൻ കടകളിൽ കിട്ടും.
ബ്രിട്ടിഷ് സായിപ്പ് 200 കൊല്ലം ഭരിച്ചിട്ട് അവരുടെ ഒറ്റ ‘ഡിഷ്’ ഇവിടെ പച്ചപിടിച്ചില്ല. സായിപ്പ് ഇന്ത്യൻ ഭക്ഷണം ശീലിച്ചെന്നു മാത്രം. ലണ്ടനിൽ മാത്രം 8000 ഇന്ത്യൻ റസ്റ്ററന്റുകളുണ്ട്. ചിക്കൻ ടിക്കാ മസാല പോലെ സായിപ്പിന്റെ രോമാഞ്ചമായി മാറിയ ഇന്ത്യൻ വിഭവങ്ങളുണ്ടവിടെ.
എന്നാലും ഇതുപോലോരോ ബഹുരാഷ്ട്ര കമ്പനികൾ വരട്ടെ, നമ്മുടെ പിള്ളാർക്ക് ഉഗ്രൻ ശമ്പളത്തിൽ പണി കിട്ടും, പരസ്യപ്രചാരണ പരിപാടികൾക്ക് ശതകോടികൾ പൊടിയും. പിന്നെ പൊട്ടിയത് കേസ് സ്റ്റഡിയാക്കി എംബിഎ പിള്ളാര് പഠിക്കും. ഇന്ത്യൻ തീറ്റയോടാ കളി!
ഒടുവിലാൻ∙ഗൾഫിൽ മലയാളി പ്രവാസം അറബികളെ മലയാളി ഭക്ഷണ പ്രേമികളാക്കിയിട്ടുണ്ട്. നെയ്ദോശയും മസാലദോശയും പറോട്ടയും മലബാർ ബിരിയാണിയും കരിമീൻ പൊള്ളിച്ചതുമെല്ലാം. എരിവ് പാടില്ല.
English Summary : Business Boom - Why did Kellogg's failed in India?