5000 രൂപയിൽ തുടങ്ങിയ നിക്ഷേപം, 40000 കോടിയിലെത്തിയപ്പോൾ വിമാനക്കമ്പനി; പലരും പനപോലെ വളരുമ്പോൾ
കോടീശ്വര കഥകൾ കേട്ടിട്ട് പലരുടേയും ആത്മഗതം ഇങ്ങനെയാവാം–‘‘നമ്മുടെയൊന്നും കയ്യിൽ നാലു പുത്തൻ എടുക്കാനില്ല, പക്ഷേ കോടീശ്വരൻമാർ എപ്പോഴും എന്തെങ്കിലും വാങ്ങുകയോ വാങ്ങാൻ ആലോചിക്കുകയോ ചെയ്യുന്നു. ഇതെന്തു മറിമായം?’’ പലരും പനപോലെ വളരുന്നതു കാണുമ്പോഴുള്ള തോന്നലാണ്. ഉദാ– അംബാനി ആഗോള കോസ്മെറ്റിക് കമ്പനി

കോടീശ്വര കഥകൾ കേട്ടിട്ട് പലരുടേയും ആത്മഗതം ഇങ്ങനെയാവാം–‘‘നമ്മുടെയൊന്നും കയ്യിൽ നാലു പുത്തൻ എടുക്കാനില്ല, പക്ഷേ കോടീശ്വരൻമാർ എപ്പോഴും എന്തെങ്കിലും വാങ്ങുകയോ വാങ്ങാൻ ആലോചിക്കുകയോ ചെയ്യുന്നു. ഇതെന്തു മറിമായം?’’
പലരും പനപോലെ വളരുന്നതു കാണുമ്പോഴുള്ള തോന്നലാണ്. ഉദാ– അംബാനി ആഗോള കോസ്മെറ്റിക് കമ്പനി റെവ്‌ലോൺ വാങ്ങുകയാണത്രെ. മാസ്ക്ക് മൂലം ലിപ്സ്റ്റിക്കിന് ആവശ്യക്കാരില്ലാതിരുന്ന കോവിഡ് കാലത്ത് പൊളിഞ്ഞതാണ് റെവ്‌ലോൺ. 300 കോടി ഡോളർ (24000 കോടി) ബാധ്യതയുണ്ട്. അംബാനിക്ക് അത് ആന വായിൽ അമ്പഴങ്ങ!
കോടീശ്വര പട്ടികയിൽ അംബാനിയെ പിന്തള്ളിയ അദാനി അടുത്ത തുറമുഖം, അല്ലെങ്കിൽ വിമാനത്താവളം ഏതുണ്ടെന്നു നോക്കുന്നതിനൊപ്പം ഉപഭോക്തൃ വിപണിയിലേക്കും ഇറങ്ങാൻ പോവുകയാണത്രെ. ഭക്ഷ്യ എണ്ണകൾ വിൽക്കുന്ന വിൽമറിനെ സ്വന്തമാക്കി അദാനി വിൽമർ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. 4500 കോടിക്ക്! അദാനി ന്യൂ എനർജി ഫ്രഞ്ച് കമ്പനിയുമായി ചേർന്നു ഹരിത വൈദ്യുതിക്കു മുടക്കുന്നത് 5000 കോടി ഡോളർ!
ടാറ്റ കുടുംബക്കാരൻ അല്ലാത്ത എൻ.ചന്ദ്രശേഖരൻ എന്ന ടാറ്റ ചെയർമാൻ എയർ ഇന്ത്യയ്ക്കു പുതിയ വിമാനങ്ങൾ വാങ്ങുന്നു. എയർബസ് കമ്പനിയുമായി ചർച്ച നടത്തി. ടാക്സി ഓടുന്ന കാറുകൾ ഇറക്കിയിരുന്ന ടാറ്റ ഇപ്പോൾ ബാറ്ററി കാർ രംഗത്തെ വൻ ബ്രാൻഡായി.
നമ്മുടെ ബൈജുവോ? ബൈജൂസ് സ്റ്റാർട്ടപ്പിന്റെ മൂല്യം 2100 കോടി ഡോളറിലെത്തി! അമേരിക്കയിലെ ഉൾപ്പടെ ഓൺലൈൻ ട്യൂഷൻ രംഗത്തെ സകല കമ്പനികളേയും കബൂലാക്കുകയാണ്. 5000 രൂപയിൽ തുടങ്ങിയ ഓഹരി നിക്ഷേപം 40000 കോടിയിലെത്തിയപ്പോൾ വിമാനക്കമ്പനി തന്നെ തുടങ്ങി രാകേഷ് ജുൻജുൻ വാല! വിമാനങ്ങൾ വാങ്ങുകയും പാട്ടത്തിനെടുക്കുകയും...ഭയങ്കര ബിസി!
സ്റ്റാർട്ടപ് പിള്ളേരിൽ ചിലർക്കൊക്കെ എന്തൊരു കാശാ! കഴിഞ്ഞ വർഷം 42 യുണികോണുകൾ ഉണ്ടായത്രെ. ലിസറ്റ് ചെയ്യും മുമ്പ് 100 കോടി ഡോളറിലേറെ വാല്യുവേഷൻ കിട്ടുന്ന കമ്പനികളാണേ യൂണികോൺ. എന്നു വച്ചാൽ 8000 കോടിയോളം മൂല്യം ഉണ്ടെന്നു ചില ഏജൻസികൾ കണക്കു കൂട്ടി പറയുന്നു. പേപ്പറിലാണു മൂല്യം എന്നേയുള്ളു. അതു കണ്ടു ഹാലിളകി ലോഡ് കണക്കിനു കാശിറക്കാൻ ലോകത്താളുണ്ട്, പിന്നെന്തു വേണം!
ഒടുവിലാൻ∙പാവം കമൽഹാസൻ കടം കേറി പൊട്ടി നിൽക്കുകയായിരുന്നു. 4 കൊല്ലമായി പടമില്ലെങ്കിലും തനിക്കൊരു 300 കോടിയുണ്ടാക്കാൻ ദേ ഇത്ര സമയം മതിയെന്നു പറഞ്ഞ് വിരൽ ഞൊടിച്ചു കാണിച്ചു വീമ്പടിക്കുമായിരുന്നു. അക്ഷരാർഥത്തിൽ അത് അച്ചട്ടായി. 170 കോടി മുടക്കി പിടിച്ച വിക്രമിന്റെ ലാഭം 300 കോടി കടന്നു. വീമ്പടിക്കുന്നവൻ വീഴും എന്ന പഴഞ്ചൊല്ല് പതിരായി.