മുൻഗണനയാകട്ടെ നമ്മുടെ മുൻഗണന
കൊച്ചുകുട്ടിയുടെ മുന്നില്‍ ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടവും ഒരു ആപ്പിളും ചോക്ലേറ്റും കൊണ്ടുവച്ചാല്‍ ഏതായിരിക്കും കുട്ടി ആദ്യം എടുക്കുക? ഉത്തരം പെട്ടെന്നു പറയാന്‍ പ്രയാസമായിരിക്കും അല്ലേ? എന്നാല്‍ ബുദ്ധിയുള്ള കുട്ടി കളിപ്പാട്ടമായിരിക്കും ആദ്യം എടുക്കുക എന്നാണ് എന്റെ പക്ഷം. കാരണം ആപ്പിളും ചോക്ലേറ്റും
കൊച്ചുകുട്ടിയുടെ മുന്നില്‍ ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടവും ഒരു ആപ്പിളും ചോക്ലേറ്റും കൊണ്ടുവച്ചാല്‍ ഏതായിരിക്കും കുട്ടി ആദ്യം എടുക്കുക? ഉത്തരം പെട്ടെന്നു പറയാന്‍ പ്രയാസമായിരിക്കും അല്ലേ? എന്നാല്‍ ബുദ്ധിയുള്ള കുട്ടി കളിപ്പാട്ടമായിരിക്കും ആദ്യം എടുക്കുക എന്നാണ് എന്റെ പക്ഷം. കാരണം ആപ്പിളും ചോക്ലേറ്റും
കൊച്ചുകുട്ടിയുടെ മുന്നില്‍ ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടവും ഒരു ആപ്പിളും ചോക്ലേറ്റും കൊണ്ടുവച്ചാല്‍ ഏതായിരിക്കും കുട്ടി ആദ്യം എടുക്കുക? ഉത്തരം പെട്ടെന്നു പറയാന്‍ പ്രയാസമായിരിക്കും അല്ലേ? എന്നാല്‍ ബുദ്ധിയുള്ള കുട്ടി കളിപ്പാട്ടമായിരിക്കും ആദ്യം എടുക്കുക എന്നാണ് എന്റെ പക്ഷം. കാരണം ആപ്പിളും ചോക്ലേറ്റും
കൊച്ചുകുട്ടിയുടെ മുന്നില്‍ ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടവും ഒരു ആപ്പിളും ചോക്ലേറ്റും കൊണ്ടുവച്ചാല്‍ ഏതായിരിക്കും കുട്ടി ആദ്യം എടുക്കുക? ഉത്തരം പെട്ടെന്നു പറയാന്‍ പ്രയാസമായിരിക്കും അല്ലേ? എന്നാല്‍ ബുദ്ധിയുള്ള കുട്ടി കളിപ്പാട്ടമായിരിക്കും ആദ്യം എടുക്കുക എന്നാണ് എന്റെ പക്ഷം. കാരണം ആപ്പിളും ചോക്ലേറ്റും ഇനിയും കിട്ടും. പക്ഷേ ഇഷ്ടപ്പെട്ട കളിപ്പാട്ടം.... അത് പിന്നെ കിട്ടണമെന്നില്ല. ജീവിതം പലപ്പോഴും ഇങ്ങനെയാണ്. ചില പ്രത്യേക ഘട്ടത്തില്‍ ഏത് തിരഞ്ഞെടുക്കണമെന്ന തീരുമാനത്തിലെത്താനാകാതെ കൺഫ്യൂഷനാകും. നമ്മുടെ മുന്നിലുള്ള എക്‌സ് ആണോ വൈയാണോ മുഖ്യം? തീരുമാനം വിവേകത്തോടെ ആണെങ്കിൽ അത് ഗുണപ്രദമാകും.
താൽക്കാലിക നേട്ടത്തിലൂന്നിയുള്ളതാണെങ്കിൽ ഫലവും അത്രതന്നെയേ നിലനില്‍ക്കൂ. അപ്രധാന കാര്യങ്ങള്‍ക്ക് പലപ്പോഴും നാം വില കല്‍പിക്കാറുണ്ട്. അതിനുവേണ്ടി സമയം ചെലവഴിക്കാറുണ്ട്. അതേസമയം അമൂല്യമായ കാര്യങ്ങളെ അവഗണിക്കാറുമുണ്ട്. പിന്നീടുള്ള ജീവിതത്തില്‍ ഇതൊക്കെ ഓര്‍ത്ത് കുറ്റബോധം തോന്നാറുണ്ട്. മുന്‍ഗണനാക്രമം എതു കാര്യത്തിനും ഉണ്ടാകണം. അപ്പോഴാണ് ജീവിതത്തിനു ഗുണപരമായ വളര്‍ച്ചയും സംതൃപ്തിയും ഒക്കെ കിട്ടുന്നത്. മുന്‍ഗണനയേതെന്ന് എല്ലാവർക്കും എളുപ്പം കണ്ടെത്താന്‍ കഴിയണമെന്നില്ല. ലക്ഷ്യം വ്യക്തമായി തീരുമാനിക്കുന്നവര്‍ക്ക് മുന്‍ഗണന നിശ്ചയിക്കാനാവും.
ലക്ഷ്യം- അത് നമ്മുടെ സ്വപ്നത്തോടും അഭിരുചികളോടുമൊക്കെ ചേര്‍ന്നുകിടക്കുന്നു. ചിലര്‍ അവരവരുടെ സ്വകാര്യ സന്തോഷങ്ങളെ മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌കരിക്കും. മറ്റു ചിലരുണ്ട്. മറ്റാളുകള്‍ നമുക്ക് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് തരണമെന്നാഗ്രഹിക്കും. അതിനായി, എല്ലാവരെയും കാണിക്കാന്‍ വേണ്ടി കരുതിക്കൂട്ടി ഒരുതരം പ്രദര്‍ശനം അങ്ങു നടത്തും. നമുക്ക് തോന്നും അവരുടെ മുൻഗണന ഇതാണെന്ന്. ചിലരെ സംബന്ധിച്ച് അവര്‍ ആരെയും മൈൻഡ് ചെയ്യില്ല. അവര്‍ ഒന്നും കാര്യമാക്കാതെ എന്തൊക്കെയോ എങ്ങനെയൊക്കെയോ അങ്ങു ചെയ്യും. ഒരു മുൻഗണനയും കാണില്ല. ഒരാളുടെ മുന്‍ഗണന തെറ്റുന്നത് ആ വ്യക്തിയെ മാത്രം ബാധിക്കുന്ന കാര്യമല്ല. ആ വ്യക്തി ഉള്‍ക്കൊള്ളുന്ന സമൂഹത്തെയും അത് മറിച്ചിടും.
ഒരാള്‍ മദ്യത്തിനോ മയക്കുമരുന്നിനോ കീഴടങ്ങുന്നത് അയാളുടെ കുടുംബത്തെയും അയല്‍പക്കത്തെയും സമുദായത്തെയും ഒക്കെ ബാധിക്കുന്നത് നമ്മൾ കണ്ടിട്ടില്ലേ. ഒരാള്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുകയും അതിനായി കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അത് അയാളുടെ മാത്രം വിജയത്തിനല്ല കാരണമാകുന്നത്. അത് കുടുംബത്തിന്റെ തന്നെ ആഹ്ളാദമാകുന്നു. സമൂഹത്തിന്റെ പുരോഗതിയുടെ ഒരു വലിയ ചാലകശക്തിയായി മാറുന്നു. അപ്പോൾ വ്യക്തിയുടെ മുന്‍ഗണന കുടുംബത്തിന്റെയും മുന്‍ഗണനയായി മാറുന്നു. ഓരോ കാര്യത്തിനും അവ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം അഥവാ അര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കാവൂ എന്നതാണ് മുന്‍ഗണനാക്രമത്തിന്റെ അല്ലെങ്കില്‍ പ്രയോറിറ്റിയുടെ ബാലപാഠം. നമ്മളൊക്കെ എന്തിനുവേണ്ടി ജീവിക്കുന്നു എന്നതില്‍ നിന്നാണ് നമ്മുടെയൊക്കെ ആവശ്യങ്ങളുടെയും അനാവശ്യങ്ങളുടെയും ചുരുക്കപ്പട്ടികകള്‍ ഉടലെടുക്കുന്നത്. ഒരാളുടെ ജീവിതത്തിന്റെ വളര്‍ച്ചയോട് ബന്ധപ്പെട്ടുകിടക്കുന്ന പ്രധാന ഘടകമാണ് ആ വ്യക്തി അതാത് സന്ദര്‍ഭങ്ങളില്‍ കണ്ടെത്തുകയും പരിഗണിക്കുകയും ചെയ്യുന്ന മുന്‍ഗണനകള്‍. ഓരോ സന്ദർഭത്തിലും ഏതു പ്രധാനം, ഏത് അപ്രധാനം എന്നു നിശ്ചയിച്ചാവണം നമ്മുടെ പ്രവൃത്തി. ഓരോരുത്തർക്കും വ്യത്യസ്ത മുന്‍ഗണനകളുണ്ടാകും.
ഒരേ സാമൂഹികപദവിയില്‍ നില്‍ക്കുന്ന രണ്ടുപേര്‍ക്ക് ഒരേ സന്ദര്‍ഭത്തില്‍ ഒരൊറ്റ മുന്‍ഗണനയായിരിക്കണമെന്നില്ല. ഒരേ സ്വപ്നങ്ങളോ ഒരേ ലക്ഷ്യമോ ആയിരിക്കില്ല; നമ്മളാദ്യം പറഞ്ഞില്ലേ, ഒരു കൊച്ചുകുട്ടിയുടെ പ്രധാന മുന്‍ഗണന കളിയാണ്. എന്നാല്‍ കുട്ടി വിദ്യാഭ്യാസം തുടങ്ങുന്നതോടെ മുൻഗണന മാറും. പഠനവും പഠനത്തിലൂടെയുള്ള സോഷ്യലൈസേഷനുമൊക്കെ ആകും പിന്നെ ചിന്ത. പഠനകാലം കഴിയുമ്പോൾ ചിലപ്പോൾ പ്രധാന ലക്ഷ്യം മെല്ലെ മാറിപ്പോയെന്നും വരാം. ഒരാളുടെ പദ്ധതികളും പ്രവര്‍ത്തനങ്ങളും നമ്മളതിനെ വിലമതിക്കുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഉരുത്തിരിയുന്നത്.
സമ്പത്തിനു പ്രാധാന്യം നല്‍കുന്നവര്‍ക്ക് സൗഹൃദവും സാഹചര്യങ്ങളുമെല്ലാം സമ്പത്തിലേക്കുള്ള സാധ്യതകള്‍ മാത്രമായിരിക്കും. എന്തിനു മുന്‍ഗണന കൊടുക്കണം എന്നറിയാതെ എടുക്കുന്ന തീരുമാനങ്ങളാണ് ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്. നമ്മുടെ ലക്ഷ്യങ്ങള്‍ക്കു തനിമയും തന്റേടവും മാത്രം ഉണ്ടായാല്‍ പോരാ; തന്റെ കുടെയുള്ളവരോടു സഹാനുഭൂതി കൂടി ഉണ്ടാകണം. ജീവിതത്തില്‍ എന്നും മുന്നോട്ടു പോകാനുള്ള പടികളെ നാം കാണുന്നതു പോലെ നാം എവിടെയാണോ ചവിട്ടിനില്‍ക്കുന്നത് അതുകൂടി ഓര്‍ക്കണം.
ചവിട്ടിക്കയറുന്ന പടികള്‍ ഓരോന്നായി തകര്‍ത്തുകളയുന്നവരുണ്ട്, വന്ന വഴി മറക്കുന്നവര്‍. അവിടെ ആസന്നമായ ഒരപകടമുണ്ട്. ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകുമല്ലോ. ഒന്നു തിരിച്ചിറങ്ങേണ്ടി വന്നാല്‍ അപ്പോള്‍ ഒരു പടി പോലും താഴെയുണ്ടാകില്ല, നമ്മളെ തങ്ങാന്‍. വീഴ്ചയുടെ ആഘാതം അത്ര വലുതായിരിക്കും. ജീവിതത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ നമ്മളൊക്കെ നേട്ടങ്ങളുടെ കണക്കെടുക്കാറുണ്ട്. എന്താണ് അപ്പോള്‍ അവശേഷിക്കുന്നത്? ബന്ധങ്ങളും സൗഹൃദങ്ങളും മാത്രം. പലപ്പോഴും നമ്മുടെ മുന്നില്‍ വരുന്ന എല്ലാറ്റിനെയും സ്വീകരിക്കാനോ ചേര്‍ത്തുനിര്‍ത്താനോ ആര്‍ക്കുമാകില്ല. എന്നാല്‍ വേണ്ടതും വേണ്ടാത്തതും തമ്മിലെങ്കിലും വേര്‍തിരിച്ചറിയാന്‍ നമുക്ക് കഴിയണം.
വൈരങ്ങളും കല്ലുപതിപ്പിച്ച മോതിരങ്ങളുമൊക്കെ വാങ്ങിക്കൂട്ടുന്നതിനിടയില്‍ വിരലുകള്‍ നഷ്ടമായാല്‍ പിന്നെ എന്താണു കാര്യം. അതുകൊണ്ട് ‘മുൻഗണനയാകട്ടെ നമ്മുടെ മുൻഗണന’.
English Summary : Positive thoughts by Swami Gururethnam Jnana Thapaswi