അപ്പടിയാ?
അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും തമ്മിലുള്ള കിടമത്സരത്തെപ്പറ്റി പലരും പല കഥകളും ഉണ്ടാക്കിയിട്ടുണ്ട്. അതിൽ എത്രമാത്രം വാസ്തവമുണ്ട്? റബർബോർഡിൽ ഡവലപ്മെന്റ് ഓഫിസറായി അരവിന്ദൻ കോഴിക്കോട്ടു വന്നപ്പോൾ പാരഗൺ ലോഡ്ജിലായിരുന്നു താമസം...Kadhakoottu, Thomas Jacob
അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും തമ്മിലുള്ള കിടമത്സരത്തെപ്പറ്റി പലരും പല കഥകളും ഉണ്ടാക്കിയിട്ടുണ്ട്. അതിൽ എത്രമാത്രം വാസ്തവമുണ്ട്? റബർബോർഡിൽ ഡവലപ്മെന്റ് ഓഫിസറായി അരവിന്ദൻ കോഴിക്കോട്ടു വന്നപ്പോൾ പാരഗൺ ലോഡ്ജിലായിരുന്നു താമസം...Kadhakoottu, Thomas Jacob
അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും തമ്മിലുള്ള കിടമത്സരത്തെപ്പറ്റി പലരും പല കഥകളും ഉണ്ടാക്കിയിട്ടുണ്ട്. അതിൽ എത്രമാത്രം വാസ്തവമുണ്ട്? റബർബോർഡിൽ ഡവലപ്മെന്റ് ഓഫിസറായി അരവിന്ദൻ കോഴിക്കോട്ടു വന്നപ്പോൾ പാരഗൺ ലോഡ്ജിലായിരുന്നു താമസം...Kadhakoottu, Thomas Jacob
അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും തമ്മിലുള്ള കിടമത്സരത്തെപ്പറ്റി പലരും പല കഥകളും ഉണ്ടാക്കിയിട്ടുണ്ട്. അതിൽ എത്രമാത്രം വാസ്തവമുണ്ട്?
റബർബോർഡിൽ ഡവലപ്മെന്റ് ഓഫിസറായി അരവിന്ദൻ കോഴിക്കോട്ടു വന്നപ്പോൾ പാരഗൺ ലോഡ്ജിലായിരുന്നു താമസം. ആ മുറിയിൽ വൈകുന്നേരം വെടിവട്ടത്തിന് ഒത്തുകൂടുമ്പൊഴാണ് കീഴരിയൂർ ബോംബ് കേസിനെപ്പറ്റി സിനിമയെടുക്കാൻ തീരുമാനമുണ്ടായത്.
സംവിധായകൻ ആരെന്ന വിഷയം വന്നപ്പോൾ അരവിന്ദൻ പറഞ്ഞു: അടൂർ ഗോപാലകൃഷ്ണനെ ഏൽപിക്കാം.
എന്തിന് ആടൂർ? സിനിമയെപ്പറ്റി നല്ല ധാരണയുള്ള അരവിന്ദൻ തന്നെ സംവിധാനം ചെയ്യട്ടെ എന്ന് ആദ്യം പറഞ്ഞത് പട്ടത്തുവിള കരുണാകരനാണ്.
സംവിധാനം അരവിന്ദൻ തന്നെ എന്നു മറ്റുള്ളവരും കോറസ്സായി.
‘ഉത്തരായനം’ പിറക്കുകയായിരുന്നു.
ആർട്ടിസ്റ്റ് ശങ്കരൻകുട്ടി 1961 ൽ തകഴിയുടെ ‘ചെമ്മീനി’നും 1966 ൽ പാറപ്പുറത്തിന്റെ ‘അരനാഴികനേര’ത്തിനും പുസ്തകപ്പുറം ചട്ടകളൊരുക്കിയപ്പോൾ ചെമ്പൻ കുഞ്ഞായും കുഞ്ഞാനാച്ചനായും കൊട്ടാരക്കര ശ്രീധരൻ നായരുടെ മുഖം വരഞ്ഞതിനു താൻ ദൃക്സാക്ഷിയാണെന്ന് സി.ആർ. ഓമനക്കുട്ടൻ പറഞ്ഞ കാലത്ത് രാമുകാര്യാട്ടും സേതുമാധവനും ഈ സിനിമകൾ ചിന്തിച്ചിട്ടില്ല.
പിന്നീട് അരനാഴികനേരം സിനിമയാക്കുമ്പോൾ എം.ഒ. ജോസഫ് മഞ്ഞിലാസും സേതുമാധവനും കുഞ്ഞാനാച്ചനായി നിശ്ചയിച്ചത് അതുല്യനടൻ സത്യനെ. പക്ഷേ, സത്യൻ സമ്മതിച്ചില്ല. കൊട്ടാരക്കരതന്നെയാണ് ആ റോൾ എടുക്കേണ്ടതെന്ന് സത്യൻ പറഞ്ഞു.
നാൽപത്തെട്ടാം വയസ്സിൽ തൊണ്ണൂറ്റഞ്ചുകാരനായി അഭിനയിച്ച് കൂഞ്ഞാനാച്ചനെ കൊട്ടാരക്കര അനശ്വരനാക്കി.
ചെമ്പൻകുഞ്ഞാവാനും കൊട്ടാരക്കരയ്ക്ക് എതിരാളികളില്ലായിരുന്നു.
വേലുത്തമ്പി ദളവയുടെ കഥ മലയാളത്തിലും തമിഴിലും ഒരേ സമയം സിനിമയാക്കാനുദ്ദേശിച്ച നിർമാതാവ് ദളവയുടെ വേഷത്തിലേക്കു മനസ്സിൽ കണ്ടത് നടികർതിലകം ശിവാജി ഗണേശനെയാണ്. വേലുത്തമ്പിയായി കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിക്കുന്ന നാടകം അരങ്ങു തകർക്കകുന്ന കാലമാണത്. ആ നാടകമൊന്നു കണ്ട് കഥയും കഥാപാത്രങ്ങളും മനസ്സിലാക്കിയിട്ട് തീരുമാനം പറയാം എന്നായി ശിവാജി.
മറ്റുള്ളവരറിയാതെ കൊട്ടകയിൽ പോയിരുന്നു നാടകം കണ്ട ശിവാജി കർട്ടൻ വീണുകഴിഞ്ഞപ്പോൾ ഗ്രീൻറൂമിൽ ചെന്ന് കൊട്ടാരക്കരയെ താണുതൊഴുതു. പിന്നെ നിർമാതാവിനോടു പറഞ്ഞു: ‘ഇത് ഇവനെക്കൊണ്ടു താൻ അഭിനയിക്ക മുടിയും.’
ഈ കഥ തന്നോടു പറഞ്ഞത് ശിവാജിഗണേശൻ തന്നെയാണെന്ന് തിരക്കഥാകൃത്ത് ജോൺ പോൾ എഴുതുന്നു.
‘മണിയൻപിള്ള രാജു’വിൽ രാജുവിന്റെ റോളിന് നിർമാതാവ് പീറ്ററിന്റെ മനസ്സിലുണ്ടായിരുന്നത് കമൽഹാസനാണ്. പക്ഷേ, സ്ക്രീൻ മോഹങ്ങൾ ഉപേക്ഷിച്ചു നാട്ടിലെത്തി സ്ക്രീൻ പ്രിന്റിങ് യൂണിറ്റ് നടത്തുകയായിരുന്ന സൂധീർകുമാറിന് ഈ റോൾ നന്നായി ചേരുമെന്നു സംവിധായകൻ ബാലചന്ദ്രമേനോന് ഉറപ്പായിരുന്നു. സൂധീർ കുമാർ ആ റോൾ ഗംഭീരമാക്കിയതുകൊണ്ട് പേരുതന്നെ മണിയൻപിള്ള രാജു എന്നായി.
സ്വാതിതിരുനാളായി അഭിനയിക്കാൻ ലെനിൻ രാജേന്ദ്രൻ കണ്ടുവച്ചിരുന്നതു നസ്റുദ്ദീൻ ഷായെ ആണ്. എന്നാൽ, സ്വാതിതിരുനാളായി ഒരു മുസ്‍ലിം അഭിനയിച്ചാൽ ക്ഷേത്രങ്ങളിലൊന്നും കയറി ഷൂട്ട് ചെയ്യാനാവില്ലെന്ന് പലരും പറഞ്ഞപ്പോൾ പകരം കമൽഹാസനെ നിശ്ചയിച്ചു. സിനിമയുടെ മൊത്തം നിർമാണച്ചെലവിനെക്കാൾ കൂടുതലാവും തന്റെ പ്രതിഫലത്തുകയെന്നു പറഞ്ഞ് അദ്ദേഹം പുറത്തുചാടി.
ദൂരദർശനിൽ ‘ഹംസഗീതം’ എന്നൊരു സിനിമ കാണിച്ചുകൊണ്ടിരിക്കുകയാണെന്നും അതിൽ അഭിനയിക്കുന്ന അനന്ത് നാഗിനെ ഒന്നു ശ്രദ്ധിച്ചേക്കണമെന്നും സെവൻ ആർട്സ് വിജയകുമാറിന്റെ ഭാര്യ, ലെനിൻ രാജേന്ദ്രനെ വിളിച്ചുപറഞ്ഞു. ലെനിൻ ടിവി തുറന്നപ്പോൾ കണ്ടത് അനന്ത്നാഗിനെയല്ല, സ്വാതിതിരുനാളിനെ.
ഭക്തജനങ്ങളെല്ലാം കേൾക്കെ എന്നും ഗുരുവായൂരപ്പനെ പാടിയുണർത്താനുള്ള നിയോഗം പി. ലീലയ്ക്കു ലഭിച്ചത് നിനച്ചിരിക്കാതെയാണ്. രാജ്യാന്തര പ്രശസ്തിയുള്ള എം.എസ്. സുബ്ബുലക്ഷ്മിയെക്കൊണ്ടു പാടി റിക്കോർഡ് ചെയ്യണമെന്നായിരുന്നു തീരുമാനം. സുബ്ബുലക്ഷ്മി സംഗീതപര്യടനത്തിലാകയാൽ അവസരം ലീലയെ തേടിയെത്തുകയായിരുന്നുവെന്ന് രവിമേനോൻ എഴുതിയിട്ടുണ്ട്.
‘സ്വപ്നാടനം’ എന്ന സിനിമയാണ് കെ.ജി.ജോർജിലെ സംവിധായക പ്രതിഭയെ ആദ്യം അടയാളപ്പെടുത്തിയതെങ്കിൽ ആ സംവിധാനച്ചുമതല ഒരു സ്വപ്നാടനം പോലെ ജോർജിലേക്കെത്തുകയായിരുന്നു എന്നുകൂടി പറയണം. മുഹമ്മദ് സൈക്കോയുടെ കേസ് ഡയറയിൽനിന്നുള്ള കഥ മറ്റൊരാളെക്കൊണ്ട് സംവിധാനം ചെയ്യിക്കാനാണ് നിർമാതാവ് ബാപ്പു തീരുമാനിച്ചിരുന്നത്. എന്തുകൊണ്ടോ അതു നടക്കാതെ പോയി. അപ്പോഴാണ് ജോർജിന്റെ പേര് പി.എ.ലത്തീഫ് നിർദേശിച്ചത്. കഥ കേൾക്കാനിടയായ ഉറൂബും കടവനാടു കുട്ടിക്കൃഷ്ണനും കൂടിയാണ് പലായനം എന്ന പേര് സ്വപ്നാടനം എന്നാക്കിയത്.
ആറ്റൻബറോയുടെ ചലച്ചിത്രത്തിൽ ഗാന്ധിജിയായി സർ ബെൻ കിങ്‍സ്‍ലി ജീവിക്കുന്നതു നമ്മൾ കണ്ടതാണ്. ഗാന്ധിജിയായി അഭിനയിക്കാൻ ആറ്റൻബറോ ആഗ്രഹിച്ച ഇഷ്ടതാരങ്ങളിൽ ബെൻ കിങ്സ്‍ലി പെട്ടിരുന്നില്ല. ആൽബർട്ട് ഫിന്നി, അലക് ഗിന്നസ് എന്നിവരെയായിരുന്നു അദ്ദേഹം നോക്കിവച്ചിരുന്നത്. രണ്ടുപേരും ആ റോൾ തിരസ്കരിച്ചതോടെയാണ് ബെൻ കിങ്സ്‍ലിയുടെ സ്ഥാനാരോഹണം.
Content Summary : Kadhakkoottu Column - Substitutes who played a significant roles in their respective fields