സെമികേഡറും സെമികണ്ടക്ടറും- ടി.പി. രാജീവൻ എഴുതുന്നു
ഡിപിഇപി പാഠ്യപദ്ധതി നിലവിൽ വരുന്നതിനു മുൻപ് നമ്മുടെ മലയാളം മീഡിയം സ്കൂളുകളിൽ പഠിച്ച മലയാളം പാഠങ്ങൾ, വിശേഷിച്ച് അനാവശ്യമായ കവിതാലങ്കാര ഭാഗങ്ങൾ, ഓർമയുള്ളവർക്കറിയാം ഈ പംക്തിയുടെ ഈ ലക്കത്തെ ശീർഷകം ഒരു വിഷമാലങ്കാരമാണെന്ന്. കാരണം ഒറ്റക്കേൾവിയിൽ കാഴ്ചയിൽ ചേർച്ചയില്ലാത്ത രണ്ടിനെയാണ് ഇവിടെ ചേർത്തു
ഡിപിഇപി പാഠ്യപദ്ധതി നിലവിൽ വരുന്നതിനു മുൻപ് നമ്മുടെ മലയാളം മീഡിയം സ്കൂളുകളിൽ പഠിച്ച മലയാളം പാഠങ്ങൾ, വിശേഷിച്ച് അനാവശ്യമായ കവിതാലങ്കാര ഭാഗങ്ങൾ, ഓർമയുള്ളവർക്കറിയാം ഈ പംക്തിയുടെ ഈ ലക്കത്തെ ശീർഷകം ഒരു വിഷമാലങ്കാരമാണെന്ന്. കാരണം ഒറ്റക്കേൾവിയിൽ കാഴ്ചയിൽ ചേർച്ചയില്ലാത്ത രണ്ടിനെയാണ് ഇവിടെ ചേർത്തു
ഡിപിഇപി പാഠ്യപദ്ധതി നിലവിൽ വരുന്നതിനു മുൻപ് നമ്മുടെ മലയാളം മീഡിയം സ്കൂളുകളിൽ പഠിച്ച മലയാളം പാഠങ്ങൾ, വിശേഷിച്ച് അനാവശ്യമായ കവിതാലങ്കാര ഭാഗങ്ങൾ, ഓർമയുള്ളവർക്കറിയാം ഈ പംക്തിയുടെ ഈ ലക്കത്തെ ശീർഷകം ഒരു വിഷമാലങ്കാരമാണെന്ന്. കാരണം ഒറ്റക്കേൾവിയിൽ കാഴ്ചയിൽ ചേർച്ചയില്ലാത്ത രണ്ടിനെയാണ് ഇവിടെ ചേർത്തു
ഡിപിഇപി പാഠ്യപദ്ധതി നിലവിൽ വരുന്നതിനു മുൻപ് നമ്മുടെ മലയാളം മീഡിയം സ്കൂളുകളിൽ പഠിച്ച മലയാളം പാഠങ്ങൾ, വിശേഷിച്ച് അനാവശ്യമായ കവിതാലങ്കാര ഭാഗങ്ങൾ, ഓർമയുള്ളവർക്കറിയാം ഈ പംക്തിയുടെ ഈ ലക്കത്തെ ശീർഷകം ഒരു വിഷമാലങ്കാരമാണെന്ന്. കാരണം ഒറ്റക്കേൾവിയിൽ കാഴ്ചയിൽ ചേർച്ചയില്ലാത്ത രണ്ടിനെയാണ് ഇവിടെ ചേർത്തു ചൊല്ലിയിരിക്കുന്നത്. സെമി കേഡറെയും സെമി കണ്ടക്ടറെയും. ഒരർഥത്തിൽ അലങ്കാരങ്ങളുടെ സാധ്യതയാണത്. നമ്മുടെ സാധാരണ കാഴ്ചകൾക്കപ്പുറം ഒളിഞ്ഞിരിക്കുന്ന ബന്ധങ്ങളുടെ പാരസ്പര്യം സാധാരണക്കാരായ വായനക്കാരെ ബോധ്യപ്പെടുത്തുക. ഇതിഹാസങ്ങളിൽ ഇതിനെല്ലാം എത്രയോ ഉദാഹരണങ്ങളുണ്ട്. കാവ്യശാസ്ത്രപരമായ വ്യവസ്ഥകളുണ്ട്. നമുക്ക് വിഷയത്തിലേക്കു വരാം.
സെമികണ്ടക്ടർ എന്താണെന്ന് സാങ്കേതിക പരിജ്ഞാനത്തിന്റെ ഈ കാലത്ത് ആർക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. മൊട്ടുസൂചി പൊലെ, ചെപ്പിത്തോണ്ടി പോലെ സാധാരണമാണത്. എങ്കിലും ദുർബലചിത്തർക്കുവേണ്ടി ഈ അദ്ഭുത വസ്തുവിനെ ഇങ്ങനെ അവതരിപ്പിക്കാം–ഇന്നു നാം അനുഭവിക്കുന്ന എല്ലാ ഇലക്ട്രോണിക്, ഇലക്ട്രിക്കൽ, ഐടി, സൗഭാഗ്യങ്ങളുടെയും പിന്നിൽ അചഞ്ചലരായി നിൽക്കുന്ന ഈ അതിസൂഷ്മ വൈദ്യുതി വാഹകരാണ് പ്രവർത്തിക്കുന്നത്. ഇവയുടെ വൈദ്യുതി വാഹകശേഷിയാകട്ടെ വൈദ്യുതി സുഗമമായി കടത്തിവിടുന്ന (കേരളത്തിലെ വിമാനത്താവളങ്ങളിൽ കള്ളക്കടത്തു സ്വർണം പോലെ) ചെമ്പുപോലുള്ള ലോഹങ്ങളുടെയും വൈദ്യുതിയെ പ്രതിരോധിക്കുന്ന (വ്യവസായ സംരംഭകത്വത്തെ കേരളത്തിലെ വിപ്ലവ തൊഴിലാളി സംഘടനകൾ എന്നപോലെ) ഗ്ലാസുപോലുള്ള വസ്തുക്കളുടെയും ഇടയിലാണ്. സാധാരണ ഭാഷയിൽ പറഞ്ഞാൽ സെമികണ്ടക്ടറുകൾ വൈദ്യുതി കടത്തിവിടുകയും ചെയ്യും കടത്തിവിടാതിരിക്കുകയും ചെയ്യും.
കേരളത്തിലെ സമകാലിക സാമൂഹ്യ–രാഷ്ട്രീയ അവസ്ഥ മനസ്സിലാക്കാൻ ഇതിലും അനുയോജ്യമായ മറ്റൊരു രൂപകം ഉണ്ടാവില്ല. ഒരു വശത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് (ലോകം എന്നു പറഞ്ഞാൽ കേരള സർക്കാറിന് യുഎഇ ആണ്) വ്യവസായികളെ ക്ഷണിച്ചുകൊണ്ടുവരാൻ പോകുന്നു. മറുവശത്ത് കിട്ടാവുന്നിടത്തു നിന്നൊക്കെ ലോൺ സംഘടിപ്പിച്ചു ,സ്വന്തം നാട്ടിൽ എന്തെങ്കിലും ആരംഭിക്കുന്ന സ്വദേശി സംരംഭകരെ കുത്തുപാളയെടുപ്പിക്കുക മാത്രമല്ല കെട്ടിത്തൂങ്ങാൻ കയറെടുപ്പിക്കുകയും ചെയ്യുന്നു.
സെമികണ്ടക്ടറുകളുടെ മറ്റൊരു ഉദാഹരണം നോക്കാം. ചില ഐഎഎസ്/ഐപിഎസ് ഉദ്യോഗസ്ഥർ സർവീസിലിരിക്കെ തങ്ങളുടെ കദനകഥ പുസ്തകമാക്കിയാൽ സെമികണ്ടക്ടറുകൾ സെക്രട്ടറിയേറ്റിലിരുന്ന് ഉടൻ പ്രതിരോധിക്കുന്നു. വൈദ്യുതി പ്രവഹിച്ചു വരുമ്പോൾ ഗ്ലാസ്, പ്ലാസ്റ്റിക് തുടങ്ങിയ അചാലക വസ്തുക്കളെ പോലെ പ്രതിരോധിക്കുക മാത്രമല്ല, വൈദ്യുതി ബന്ധം തന്നെ വിച്ഛേദിക്കപ്പെടുന്നു. ‘സ്രാവുകൾക്കൊപ്പം നീന്തിയ’യാൾ കടലിനും സർവീസ് അഴിമുഖത്തിനും പുറത്ത്, സസ്പെൻഷൻ!
അതേസമയം നയതന്ത്രകള്ളക്കടത്ത്, അനധികൃത വിദേശയാത്രകൾ, ഇഷ്ടക്കാരിക്ക് ഇഷ്ടം പോലെ ശമ്പളവും ഭരണസിരാകേന്ദ്രത്തിൽനിന്ന് നോക്കിയാൽ കാണുന്നിടത്ത് ഓഫിസും കസേരയും തുടങ്ങി അന്തർദേശീയ നിലവാരത്തിലുള്ള (ഇടതുപക്ഷ ഭരണം വന്നശേഷം ചില സ്കൂളുകൾക്കുണ്ടായ നിലവാരം പോലെ) കുറ്റങ്ങൾ ചാർത്തി കസ്റ്റംസ് മുതൽ ദേശീയസുരക്ഷാ ഏജൻസി വരെ പിടിച്ച് ജയിലിലടച്ചവർക്ക് ആത്മകഥയെഴുതുവാൻ മഹാഭാരതത്തിലെ ‘അശ്വാത്ഥാമാവ്’ എന്ന ആന വരെ ഫ്രീ. സെമികണ്ടക്ടറിന്റെ ചാലകശേഷി പെട്ടെന്നുയരുന്നു. ചിരിപടരുന്നു. കാരണം വളരെ ലളിതം ‘സ്രാവുകൾ’ ഭരണത്തെ വിമർശിക്കുന്നു. ‘അശ്വത്ഥാമാവ്’ എന്ന ആന അതു ചെയ്യുന്നില്ല.
ആന കേന്ദ്രഭരണത്തെ വിമർശിക്കുന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. സെമികണ്ടക്ടറുകളുടെ മറ്റൊരു സവിശേഷത കൂടി വിശദീകരിച്ചാൽ ഈ ദ്വന്ദ്വസ്വഭാവത്തിന്റെ രഹസ്യം മനസ്സിലാകും. അതായത് സംസ്ഥാന ഭരണത്തെ വിമർശിക്കുന്നു എന്ന തോന്നൽ കുറ്റകരവും കേന്ദ്രഭരണത്തെ വിമർശിക്കുന്നത് സ്വാഗതാർഹവും പ്രോത്സാഹനജനകവും. സംസ്ഥാനത്തെ വിമർശിച്ചാൽ സസ്പെൻഷൻ. കേന്ദ്രത്തെ വിമർശിച്ചാൽ സ്ഥാനക്കയറ്റവും ഗുഡ് സർവീസ് എൻട്രിയും .
കേരളം ഇന്ത്യയുടെ ഭാഗമല്ലേ? അതല്ല ചൈനയുടെ കോളനികളിലൊന്നായ ‘പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കേരള’ ആണോ? തുടങ്ങി സ: എസ് രാമചന്ദ്രൻ പിള്ള സ: കൊടിയേരി ബാലകൃഷ്ണൻ എന്നിവരെപ്പോലുള്ള രാഷ്ട്രീയ സൈദ്ധാന്തികർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ ഈ സന്ദർഭത്തിൽ ഉയർന്നുവരാൻ സാധ്യതയുണ്ട്. അതിനവർ ഉത്തരം പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. നമുക്ക് സെമികണ്ടക്ടറുകളിലേക്കു തന്നെ തിരിച്ചുപോകാം.
സെമികണ്ടക്ടറുകൾ പൊതുവേ അലസന്മാരാണ്. കഴിയുമെങ്കിൽ വൈദ്യുതി കടത്തിവിടാതെ എവിടെയെങ്കിലും ചുരുണ്ടുകൂടി കിടക്കും. സിലിക്കൺ, ജർമേനിയം, ഗാലിയം, ആർസിനൈഡ് തുടങ്ങിയ പേരുകളിൽ. ഇവയുടെ ക്രിസ്റ്റൽ ഘടനയിലേക്ക് മാലിന്യം കടത്തിവിട്ടാൽ ഇവയുടെ വൈദ്യുതി ചാലകശേഷി പല മടങ്ങ് വർധിക്കും. മരുന്നടിച്ച കായിക താരങ്ങളെപ്പോലെ അദ്ഭുതപ്പെടുത്തുന്നതായിരിക്കും ഘടനയിൽ മാലിന്യം കലർത്തിയ സെമികണ്ടക്ടറുകളുടെ പ്രകടനങ്ങൾ. ഡോപ്പിങ് (Doping) മയക്കുമരുന്നടിക്കൽ എന്നുതന്നെയാണ് ഈ സാങ്കേതിക പ്രക്രിയയ്ക്കും പറയുന്നത് .
ഇങ്ങനെ ഉത്തേജക മരുന്നടിപ്പിച്ച സെമികണ്ടക്ടറുകളെക്കൊണ്ടാണ് ഭരണ സംവിധാനം അരുതാത്തത്, ക്രമവിരുദ്ധമായത് പലതും ചെയ്യിക്കുന്നത്. സെമികണ്ടക്ടറുകളുടെ കാര്യത്തിൽ അതിസൂക്ഷ്മ മലിന രാസവസ്തുക്കളാണ് മരുന്നായി അടിച്ചു കയറ്റുന്നതെങ്കിൽ സിവിൽ സർവീസിലും പൊലീസിലും ഈ ഡോപ്പിങ്ങിന് ഉപയോഗിക്കുന്നത് അനർഹമായ സ്ഥാനമാനങ്ങളും പദവികളുമാണ്. ഈ കളങ്കം, മാലിന്യം യൂണിഫോമണിഞ്ഞ, സർക്കാർ ബോർഡ് വച്ച കാറിൽ സഞ്ചരിക്കുന്ന സെമികണ്ടക്ടറുകളിൽ കലർന്നാൽ അവരെക്കൊണ്ട് എന്തും ചോദിക്കാം, അതു ചീഫ് സെക്രട്ടറിയായാലും ഡിജിപിയായാലും ശരി. ഈ വസ്തുത ശരിയായ രീതിയിൽ തിരിച്ചറിഞ്ഞു എന്നതാണ് ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മേന്മ. തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ അഡീഷണൽ പിഎ ആയി നിയമിച്ചതിനെതിരെ കത്തെഴുതിയ പൊതു ഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെപറ്റി ഗവർണർ പറയുന്നത് നോക്കുക.
‘ഒരു സെക്രട്ടിക്ക് സ്വമേധയാ ഇതുപൊലൊരു കത്ത് എഴുതാൻ കഴിയില്ല എന്ന് എനിക്ക് തീർച്ചയായും അറിയാം. ഈ കത്ത് ഞാൻ സ്വീകരിക്കില്ല എന്ന് ഭരണകൂടത്തോട് ഞാൻ പറഞ്ഞിട്ടുണ്ട്. സർക്കാരിന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ വിധിക്കപ്പെട്ട പാവങ്ങളാണ് (poor things) ഓഫിസർമാർ’ മരുന്നടിച്ച സെമികണ്ടക്ടറുകളെ ഇതിലും ഭംഗിയായി, ഇതിലും അനുകമ്പയോടെ അവതരിപ്പിക്കുക അസാധ്യം–പാവങ്ങൾ!
ഇത്തരം ‘പുവർ തിങ്ങു' കളാണ്’ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും സമൂഹ മാധ്യമ പ്രചാരണത്തിന്റെയും പശ്ചാത്തലത്തിൽ അധികനേരവും മറഞ്ഞിരിക്കുന്നതും, പാർട്ടിക്കോ ഭരണത്തിനോ പ്രതിസന്ധി വരുമ്പോൾ ഉത്തേജക മരുന്നു കഴിച്ചവരെപ്പോലെ കർമനിരതരാക്കുന്നതും. സാധാരണ പാർട്ടി അനുഭാവി മുതൽ ചീഫ് സെക്രട്ടറി, ഡിജിപി വരെ ഈ വൃന്ദത്തിൽ ഉണ്ടാകും. പാർട്ടിയും ഭരണവും മുന്നോട്ടു കൊണ്ടുപോകുന്നത് ഈ സൈന്യമാണ്.
ഇത്തരം സെമികണ്ടക്ടറുകളെയാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകൻ സെമി കേഡറായി തെറ്റിദ്ധരിച്ചത്. ആ തെറ്റിദ്ധാരണയിൽ നിന്നാണ്
കോൺഗ്രസിനെ ഒരു സെമികേഡർ പാർട്ടിയായി പരിവർത്തിപ്പിക്കും എന്ന പ്രസ്താവന. ഇവിടെ എന്താണ് കേഡർ എന്നു വ്യക്തമാക്കേണ്ടതുണ്ട്. ഒരു നിശ്ചിത ലക്ഷ്യം കൈവരിക്കാൻ തിരഞ്ഞെടുക്കപ്പെടുകയും പരിശീലനം നൽകപ്പെടുകയും സംഘടിപ്പിക്കപ്പെടുകയും ചെയ്ത സംഘത്തെയാണ് കേഡർ എന്നു പറയുന്നത്. ആ പദത്തിന്റെ രാഷ്ട്രീയ സൂചനകളെല്ലാം മാറ്റി നിർത്തിയാലുള്ള നഗ്നമായ അർഥം.
കെപിസിസി പ്രസിഡന്റിന്റെ ആഗ്രഹം 1970കളിലെ ചില സന്ദർഭങ്ങളിലേക്കാണ് ഓർമയെ നയിക്കുന്നത്. ബംഗാൾ ഗ്രാമങ്ങളിൽനിന്ന് പുറപ്പെട്ട് നക്സലിസം ആന്ധ്രപ്രദേശ്, തമിഴ്നാട്ടിലെ ധർമപുരി വഴി കേരളത്തിലെത്തിയ സമയമായിരുന്നല്ലോ അത്. കോളജ് ക്യാംപസുകളിലും ആളൊഴിഞ്ഞ വഴിയോരങ്ങളിലും ക്ഷുഭിത-പ്രബുദ്ധ യൗവനങ്ങൾ നിറഞ്ഞ കാലം. കുണ്ടിലിറങ്ങിയ കണ്ണുകൾ, അപൂർണമായ ചെമ്പിച്ച താടി, ആർക്കോ വേണ്ടി നീട്ടിയ മുടി... അത്തരം യൗവനങ്ങളെ എവിടെവച്ചും തിരിച്ചറിയാമായിരുന്നു. അത്തരം രണ്ടു യൗവനങ്ങൾ കണ്ടാൽ അന്യോന്യം ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു ‘എന്താണ് ഇന്ത്യ?’
ഇന്ത്യ എന്താണ് എന്ന് തീരുമാനിച്ചിട്ടുവേണം കമ്യൂണിസ്റ്റ് വിപ്ലവത്തിനുള്ള വിമോചനത്തിനുള്ള വ്യവസ്ഥിതിയെ അട്ടിമറിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കാൻ. പഴയ ഇന്ത്യ എന്താണെന്ന് കനുസന്യാൽ ആചാര്യനും ചാരുമംജുദാർ ആചാര്യനും നേരത്തേ പറഞ്ഞു വച്ചിട്ടുണ്ട്. ‘ഇന്ത്യ ഒരു അർദഫ്യൂഡൽ– അർദ കൊളോണിയൽ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്ന രാജ്യമാണ്’.
ഇതിന്റെ പാരഡിയായിരിക്കുമോ കെപിസിസി പ്രസിഡന്റ് പറഞ്ഞ ‘അർധ കേഡർ’ സ്വഭാവമുള്ള പാർട്ടി?
ഇടതുപക്ഷ ഭരണത്തിന്റെ, സിപിഎമ്മിന്റെ വിജയത്തിന് അടിസ്ഥാനമായ ‘സെമികണ്ടക്ടർ’വത്കരണം കെപിസിസി പ്രസിഡന്റ് സെമി കേഡറെന്ന് തെറ്റായി വായിച്ചുവോ?
English Summary: TP Rajeevan's Column 'Patham Number Pamkthi'-Semi Cadre and Semi Conductor