തീവണ്ടിയിൽ ഒരു കൂ...കൂ...ഫീൽ !
ഇടതുകാൽ ആദ്യം കയറി വന്ന് അയാളുടെ അടുത്ത സീറ്റിലിരുന്നു. സാഹചര്യങ്ങളൊക്കെ വിലയിരുത്തി, അൽപനേരം കാത്തുനിന്നിട്ട് വലതുകാലും കൂടി വന്നു. അതോടെ അയാളുടെ കൈയും ആ യുവതിയുടെ കാലുകളും ഒരേ നിലയിലായി. നാടോടി എക്സ്പ്രസ് എന്ന ട്രെയിനിൽ രണ്ടാം ക്ളാസ് കംപാർട്മെന്റിൽ, വെന്തചായ മണക്കുന്ന വൈകുന്നേരത്ത് അയാളുടേത്
ഇടതുകാൽ ആദ്യം കയറി വന്ന് അയാളുടെ അടുത്ത സീറ്റിലിരുന്നു. സാഹചര്യങ്ങളൊക്കെ വിലയിരുത്തി, അൽപനേരം കാത്തുനിന്നിട്ട് വലതുകാലും കൂടി വന്നു. അതോടെ അയാളുടെ കൈയും ആ യുവതിയുടെ കാലുകളും ഒരേ നിലയിലായി. നാടോടി എക്സ്പ്രസ് എന്ന ട്രെയിനിൽ രണ്ടാം ക്ളാസ് കംപാർട്മെന്റിൽ, വെന്തചായ മണക്കുന്ന വൈകുന്നേരത്ത് അയാളുടേത്
ഇടതുകാൽ ആദ്യം കയറി വന്ന് അയാളുടെ അടുത്ത സീറ്റിലിരുന്നു. സാഹചര്യങ്ങളൊക്കെ വിലയിരുത്തി, അൽപനേരം കാത്തുനിന്നിട്ട് വലതുകാലും കൂടി വന്നു. അതോടെ അയാളുടെ കൈയും ആ യുവതിയുടെ കാലുകളും ഒരേ നിലയിലായി. നാടോടി എക്സ്പ്രസ് എന്ന ട്രെയിനിൽ രണ്ടാം ക്ളാസ് കംപാർട്മെന്റിൽ, വെന്തചായ മണക്കുന്ന വൈകുന്നേരത്ത് അയാളുടേത്
ഇടതുകാൽ ആദ്യം കയറി വന്ന് അയാളുടെ അടുത്ത സീറ്റിലിരുന്നു. സാഹചര്യങ്ങളൊക്കെ വിലയിരുത്തി, അൽപനേരം കാത്തുനിന്നിട്ട് വലതുകാലും കൂടി വന്നു. അതോടെ അയാളുടെ കൈയും ആ യുവതിയുടെ കാലുകളും ഒരേ നിലയിലായി.
നാടോടി എക്സ്പ്രസ് എന്ന ട്രെയിനിൽ രണ്ടാം ക്ളാസ് കംപാർട്മെന്റിൽ, വെന്തചായ മണക്കുന്ന വൈകുന്നേരത്ത് അയാളുടേത് വിൻഡോസൈഡ് സീറ്റായിരുന്നു. ഒരു കുപ്പി വെള്ളം, അല്ലെങ്കിൽ ഒരു മാസിക വയ്ക്കാവുന്നത്ര അകലമിട്ട് തീവണ്ടിയുടെ ജനാലയിൽ നിന്ന് മാറിയാണ് അയാളിരുന്നത്. കുറെ നാളായി കാറ്റിൽ ഉലയുന്ന മുടി അയാളെ വല്ലാതെ ആശങ്കാകുലനാക്കുന്നുണ്ട്, ബസിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോഴും, ചില റസ്റ്ററന്റുകളുടെ പ്രവേശന കവാടത്തിൽ മുകളിൽ നിന്ന് കൊടുങ്കാറ്റ് അടിക്കുന്ന എയർ കർട്ടനുകൾക്ക് അടിയിലൂടെ നടന്നു പോകുമ്പോഴും, പിറന്നാളാഘോഷങ്ങൾക്കിടയിൽ ചെറിയ തരികിടകളായി വർണക്കടലാസുകൾ ചിതറുന്ന കുഴൽപ്പടക്കങ്ങൾ പൊട്ടുമ്പോഴും, ബൈക്കിന്റെ പിൻസിറ്റിലിരുന്ന് പാമ്പിനെപ്പോലെ വശങ്ങളിലേക്കു കഴുത്തു വളച്ച് യാത്ര ചെയ്യുമ്പോഴുമൊക്കെ അയാളുടെ മുടി ഉലയുന്നു. അത് അയാളുടെ ആത്മവിശ്വാസത്തെ വല്ലാതെ ഉലയ്ക്കുന്നു.
അയാൾ അൽപം മാറിയിരുന്നതോടെ ആ ഇടത്തിലേക്ക് എതിർവശത്തിരുന്ന യുവതി കാലുനീട്ടി ഒരു പാലമിട്ടു. വാകപ്പൂവിതളോളം ചുവന്ന, ഉടലോളം ടൈറ്റായ പാന്റ്സാണ് അവർ ധരിച്ചിരുന്നത്. അത് കാൽവണ്ണയുടെ ഒരൽപം മുകളിൽ വരെയെത്തി ഒന്ന് ഇളകി നിന്നു. ഒരു ഉറുമ്പായിരുന്നെങ്കിൽ ഒരു സീറ്റിൽ നിന്ന് മറുസീറ്റിലേക്ക് ആ പാലത്തിലൂടെ യാത്ര ചെയ്ത് ആ യുവതിയുടെ ചെറുവിരലിൽപോയി അധികം വേദനിപ്പിക്കാതെ ഒന്നു കടിച്ചിട്ട് തിരിച്ചു വരാമായിരുന്നു എന്ന് അയാൾക്കു തോന്നി. എന്തുകൊണ്ടാണ് വേദനിപ്പിക്കാതെ എന്ന് ചിന്തിച്ചതെന്ന് അയാൾ ആലോചിച്ചു. അയാൾക്കു ചിരി വന്നു. സത്യത്തിൽ എല്ലാവരുടെയും ഉള്ളിലിരിക്കുന്നത് ഒരു കുരങ്ങനാണ്. ഒരു കുരങ്ങനെ മേക്കപ്പ് ചെയ്തതാണ് ഈ മനുഷ്യരെല്ലാം!
അയാൾ ആ കാലുകളോടു പറഞ്ഞു... ഇത് എന്റെ സീറ്റാണ്.
നിങ്ങൾ അവിടെയിരുന്നോളൂ. ഞങ്ങൾ നിങ്ങളുടെ മടിയിൽ ഇരിക്കാം ! എന്നായിരുന്നു മറുപടി.
അയാളൊന്നു ഞെട്ടി. കാലുകൾ സംസാരിക്കുമോ, അതോ തന്റെ തോന്നലാണോ?!
ആ യുവതി ഇപ്പോൾ ഇടതു കാലിനു മുകളിൽ വലതു കാൽ എടുത്തു വച്ചു. അങ്ങനെ വയ്ക്കണമെന്നത് ആരുടെ തീരുമാനമാണ്! അയാളുടെ കാലുകൾ പല കാര്യങ്ങളും പ്രവർത്തിക്കും മുമ്പ് അയാളോടു ചോദിക്കാറേയില്ല. ചോദിച്ചാൽ അയാളുടെ സ്വഭാവത്തിന് നീ തൽക്കാലം അവിടെത്തന്നെയിരുന്നാൽ മതി എന്നു കാലിനോടു പറഞ്ഞേനെ.
കാലുകളുടെ ഈ അനുസരണക്കേടുകൊണ്ടാണ് വലതു കാൽ വച്ചു കയറുക പോലെയുള്ള നിയമങ്ങൾ തലയ്ക്ക് ഉണ്ടാക്കേണ്ടി വന്നത്.
ഞാനിങ്ങനെ കാലു വയ്ക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ?... അയാളുടെ എതിർസീറ്റിലിരുന്ന യുവതി പെട്ടെന്ന് സംസാരിച്ചു തുടങ്ങി. എളിമയാർന്ന, അതിലും തെളിമയാർന്ന സ്വരം.
അപരിചിതർക്കു നൽകുന്ന അണിയിച്ചൊരുക്കിയ ഒരു ചിരി നീട്ടിയിട്ട് അയാൾ പറഞ്ഞു... എന്തു ബുദ്ധിമുട്ട്. എനിക്കു സന്തോഷമേയുള്ളൂ.
പക്ഷേ, കുറെ നേരമായി നിങ്ങൾ എന്റെ കാലിലേക്കു തന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ.
അതെങ്ങനെ മനസ്സിലായി എന്ന മട്ടിൽ അയാൾ അവളെ നോക്കി.
അവൾ പറഞ്ഞു... അപകടം ആദ്യം മനസ്സിലാക്കാനുള്ള കഴിവ് കാലിനാണ്. അതുകൊണ്ടാണല്ലോ കാലുകൾ താഴെയും തല മുകളിലുമായിരിക്കുന്നത് !
അയാൾക്കു ചിരി വന്നു. അയാൾ പറഞ്ഞു... ഒരിക്കൽ കാലും തലയും തമ്മിൽ പിണങ്ങിയ കഥ കേട്ടിട്ടുണ്ടോ?
കഥയോ, കേൾക്കട്ടെ എന്ന ഭാവമായിരുന്നു അവൾക്ക്. തങ്ങളാണ് കഥാപാത്രങ്ങളെന്ന് അറിഞ്ഞ് അവളുടെ ഇടതുകാൽ വലതുകാലിനു മുകളിലേക്കു കയറി വന്ന് കഥ കേൾക്കാൻ ചെറുവിരൽകൂർപ്പിച്ചു. അയാൾ പറയാൻ തുടങ്ങി.... കാൽ തലയോടു പിണങ്ങി. ആരാണ് വലുതെന്നതിലായിരുന്നു തർക്കം. നീ എന്തു പറഞ്ഞാലും ഞാൻ അനുസരിക്കില്ലെന്നു കാൽ തലയോടു പറഞ്ഞു. തല മുന്നോട്ടു നടക്കാൻ പറയുമ്പോൾ കാലുകൾ പിന്നോട്ടു നടക്കാൻ തുടങ്ങി. തല കുമാരനെ തൊഴിക്കാൻ പറയും, കാൽ സെബാസ്റ്റ്യനെയേ തൊഴിക്കൂ. തല ചെളിയിൽ നിന്നു മാറി നടക്കാൻ പറയും. കാൽ ചാടിയിറങ്ങി തല വരെ ചെളി തെറിപ്പിക്കും !
എന്നിട്ട്?
തലയും കാലും തമ്മിലുള്ള വഴക്കു കാരണം ഉടലിനു സങ്കടം വന്നു. അത് പരാതി പറയാൻ ദേവാലയത്തിൽപ്പോയി. ദൈവങ്ങൾ ഇരിക്കുന്നത് പടിയുടെ മുകളിലാണല്ലോ. അവിടെ ഇരുന്നു നോക്കിയാൽ തലയെ മാത്രമല്ലേ കാണൂ. തല കാര്യങ്ങൾ ആറ്റിക്കുറുക്കിയാണ് സംസാരിച്ചത്. ഇടയ്ക്ക് കരയുകയും ചെയ്യുന്നത് ദൈവം ശ്രദ്ധിച്ചു. നിലത്തുനിന്ന് കാലുകൾ കാര്യങ്ങൾ വിശദമായി പറയാൻ ശ്രമിച്ചെങ്കിലും ദൈവത്തിന്റെ കണ്ണിൽപ്പെട്ടില്ല. ഒന്നു രണ്ടു തവണ മുകളിലേക്കു ചാടി ശ്രദ്ധ പിടിച്ചു പറ്റാൻ നോക്കിയെങ്കിലും അതിന്റെ ഗുണം കിട്ടിയതും തലയ്ക്കായിരുന്നു. തലയുടെ പരാതി മാത്രം കേട്ട ദൈവം കാലുകളെ തമ്മിൽ അകറ്റി, പരസ്പരം മൽസരിക്കുന്നവരാക്കി മാറ്റി. അതോടെ ഒരു കാൽ എന്തു ചെയ്താലും മറുകാൽ അതിനെ തോൽപ്പിക്കാൻ ശ്രമിച്ചു തുടങ്ങി. വലതു കാൽ ഒരടി മുന്നോട്ടു വച്ചാൽ ഉടനെ ഇടതു കാൽ അതിന്റെ മുന്നിൽ കയറും. അങ്ങനെ ചെയ്യുന്നതു കൊണ്ട് കൂടുതൽ വേഗത്തിൽ നടക്കാൻ കഴിയുമെന്നതിനാൽ തല അതിൽ ഇടപെട്ടതേയില്ല. കാലുകൾ മൽസരിക്കുന്നതിന്റെ നേട്ടം എപ്പോഴും തലയ്ക്കായിരുന്നു.
യുവതി അയാളോടു പറഞ്ഞു... നിങ്ങൾ എത്ര നന്നായി കള്ളം പറയുന്നു. നിങ്ങളുടെ പേരെന്താണ്?
അഖിൽ ആർഎസി.
സെയിം പിഞ്ച്! ഞാൻ മഞ്ജിമ ആർഎസി. കള്ളം പറച്ചിലല്ലാതെ മറ്റെന്താണ് നിങ്ങളുടെ ജോലി?
അയാൾ പറഞ്ഞു... ഞാൻ ഒരു ചിത്രകാരനാണ്. നിങ്ങളുടെ കാലിൽ ഒരു ചിത്രം വരയ്ക്കാൻ മോഹം തോന്നുന്നു.
അവൾ പറഞ്ഞു... തൊട്ടപ്പുറത്തെ സീറ്റിൽ എന്റെ അമ്മ ഇരിപ്പുണ്ട്.
അമ്മ ഇങ്ങോട്ടു വരുന്നതിനു മുമ്പ് വേഗം വരച്ചു തീർക്കാം.
അമ്മ ഇങ്ങോട്ടു വരില്ല. കാരണം ഞങ്ങൾ പിണക്കത്തിലാണ്. നിങ്ങൾ എന്തൊക്കെയാണ് സാധാരണ വരയ്ക്കുക?
ഞാനൊരു ഫിനിഷിങ് ആർട്ടിസ്റ്റാണ്. മാഗസിനുകളിലും പത്രങ്ങളിലും വരുന്ന ചിത്രങ്ങളിൽ വരയ്ക്കുന്നതാണ് എന്റെ ഹോബി. ഈയിടെ പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ ചിത്രത്തിൽ ഒരു കൊമ്പ് വരച്ചു. അത് പ്രതിപക്ഷനേതാവിന് നന്നായി ഇഷ്ടപ്പെട്ടു. താരാജാലം വാരികയിലെ മമ്മൂട്ടിക്ക് ഒരു കിരീടം വരച്ചു. ചിത്രമഞ്ജുഷയിൽ വന്ന മോഹൻലാലിന്റെ ഫോട്ടോയ്ക്ക് മീശ വരച്ചു. മഞ്ജുവാരിയർക്ക് ഒരു കണ്ണാടിയും.
അവളുടെ നീട്ടി വച്ച കാൽവാസിൽ അയാൾ ബോൾ പോയിന്റ് പേന കൊണ്ട് മെല്ലെ വരയ്ക്കാൻ തുടങ്ങി. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് പോയി അയാൾ എന്തോ നോക്കുന്നതു കണ്ട് അവൾ ചോദിച്ചു... നിങ്ങൾ എന്താണ് നോക്കുന്നത്?
ആരെങ്കിലും കാണുന്നുണ്ടോ എന്ന്.
ഞാനാണ് ക്യാൻവാസ്, നിങ്ങൾ ചിത്രകാരനും. നമ്മൾ ചേർന്നെടുത്ത തീരുമാനമാണിത്. ഇതിൽ മറ്റുള്ളവർക്കെന്തു കാര്യം ! മുഹൂർത്തത്തിന് അടുത്ത് എത്തുമ്പോഴുള്ള ധൈര്യമില്ലായ്മയാണ് പുരുഷന്മാരിൽ പൊതുവായി കാണുന്ന ദോഷം.
അയാൾ വളരെ വേഗം അവളുടെ രണ്ടു കാൽവണ്ണയിലും ചിത്രങ്ങൾ വരച്ചു. ഒരെണ്ണം നിറയെ മണികളുള്ള പാദസരം, മറ്റേത് ചെറിയ ഇലകളും കുഞ്ഞു പൂക്കളുമുള്ള, ചുറ്റിപ്പടരുന്ന വള്ളി പോലെ ഒന്ന്.
എന്താണ് അവളുടെ പ്രതികരണം എന്നറിയാനായി അയാളുടെ ആകാംക്ഷ.
അവൾ പറഞ്ഞു... എനിക്ക് ഇതിൽ ഒരെണ്ണം ഇഷ്ടമല്ല. അത് അഴിച്ചു മാറ്റിക്കോളൂ.
അങ്ങനെയൊരു മറുപടി അയാൾ തീരെ പ്രതീക്ഷിച്ചില്ല. വരയ്ക്കുന്നത്ര എളുപ്പമല്ല അഴിച്ചു മാറ്റാനെന്ന് അറിയാമെങ്കിലും അയാൾ ചോദിച്ചു... ഏത്?
അത് കണ്ടെത്തേണ്ടത് നിങ്ങളുടെ കഴിവാണ്. ഞാൻ പറഞ്ഞു തന്നിട്ടു വേണമെങ്കിൽ അതിന് ഈ ട്രെയിനിലെ ആരായാലും മതി.
ചിത്രകാരൻ പറഞ്ഞു... എനിക്ക് ഇഷ്ടപ്പെട്ടത് വലതു കാലിലേതാണ്.
അതിനാണ് കൂടുതൽ മിഴിവും മാറ്റും പൊലിമയും, അതാണ് അവളുടെ കാലിന് കൂടുതൽ യോജിക്കുന്നതും എന്നായിരുന്നു അയാളുടെ തോന്നൽ.
അവൾ ചോദിച്ചു... നിങ്ങളുടെ ഇഷ്ടത്തിന് എന്തു പ്രസക്തി? കാലിന്റെ ഉടമ ഞാനാണ്.
അയാൾക്കു സംശയം തീരുന്നില്ല... തെറ്റിപ്പോയാലോ?
അത് പിന്നീട് പറയേണ്ട മറുപടിയല്ലേ. ഇപ്പോഴേ അതിനെപ്പറ്റി ആലോചിക്കുന്നതെന്തിന്?
എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിൽ അയാൾ നിൽക്കെ അവൾ പറഞ്ഞു... നിങ്ങളും ഞാനും ആർഎസിയാണ്. രണ്ട് ആർഎസിക്കാണ് റയിൽവേയിൽ ഒരു ബർത്ത്. ഈ ബർത്തിൽ ഞാൻ ഒരു വശത്തേക്കു തല വച്ചു കിടക്കും. നിങ്ങൾ മറുവശത്തേക്കു തല വച്ചു കിടന്നോളൂ. എനിക്ക് ഇറങ്ങേണ്ടത് വേളിയിലാണ്. നിങ്ങൾക്ക് അകത്തുമുറിയിലും. അവിടെയെത്തുമ്പോഴേക്കും എനിക്ക് ഇഷ്ടമല്ലാത്ത ആഭരണം അഴിച്ചെടുക്കാൻ നിങ്ങൾക്കു പറ്റുമോ?
അയാൾ സമ്മതിച്ചു.
അവൾ വീണ്ടും ചോദിച്ചു... നിങ്ങൾ പിന്നെ അത് ആർക്കെങ്കിലും കൊടുക്കുമോ?
ചിത്രകാരനൊന്നു ചിരിച്ചു... അത് പിന്നീട് പറയേണ്ട മറുപടിയല്ലേ. ഇപ്പോഴേ അതിനെപ്പറ്റി ആലോചിക്കുന്നതെന്തിന് !
പിന്നെ തർക്കം പറഞ്ഞില്ല ഓമലാൾ. തന്വിയാണവൾ ! കല്ലല്ല, ഇരുമ്പല്ല !
ട്രെയിൻ ഒരു നേർരേഖ വരച്ചു കൊണ്ട് മുന്നോട്ടോടിക്കൊണ്ടിരുന്നു. ആ ട്രെയിനിൽ കയറാൻ ഓടി വന്നിട്ട് പറ്റാതെ പോയ മരങ്ങളും വീടുകളുമൊക്കെ അടുത്ത ട്രെയിൻ പിടിക്കാൻ പിന്നോട്ട് ഓടി.