Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെറേഡുറാ: രുചികരമായൊരു ബിസ്ക്കറ്റ് പുഡിങ്

serradura-goan-recipe

പോർച്ചുഗീസ് ലെയേർഡ് ബിസ്ക്കറ്റ് പുഡിങ്

01. മാറി ബിസ്ക്കറ്റ് — 200 ഗ്രാം

02. കണ്ടൻസ്ഡ് മിൽക്ക് — 400 ഗ്രാം

     കട്ടിയുള്ള ക്രീം — 200 മില്ലി

03. ബട്ടർസ്ക്കോച്ച് എസ്സൻസ് — രണ്ടു ചെറിയ സ്പൂൺ

04. വെണ്ണ ഉരുക്കിയത് — മൂന്നു വലിയ സ്പൂൺ

05. ബദാം — 10, അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

01. ബിസ്ക്കറ്റ് ചെറിയ കഷണങ്ങളായി പൊടിച്ചശേഷം മൂന്നായി ഭാഗിച്ചു വയ്ക്കുക.

02. കണ്ടൻസ്ഡ് മിൽക്കും ക്രീമും നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇതിൽ എസ്സൻസ് ചേർത്തശേഷം ഈ മിശ്രിതവും മൂന്നായി ഭാഗിച്ചു വയ്ക്കണം.

03. ഇനി ഒന്നരലീറ്റർ വലുപ്പമുള്ള ഗ്ലാസ് ബൗളെടുത്ത്, അതിനുള്ളിൽ വെണ്ണ ഉരുക്കിയതു പുരട്ടുക.

04. ആദ്യം ഒരു ഭാഗം ബിസ്ക്കറ്റ് പൊടിച്ചതു നിരത്തുക. അതിനു മുകളിൽ കണ്ടൻസ്ഡ് മിൽക്ക് മിശ്രിതം നിരത്തണം.

05. ഇങ്ങനെ ബിസ്ക്കറ്റും ക്രീമും രണ്ടു തവണ കൂടി ഇടവിട്ടു നിരത്തുക.

06. ഏറ്റവും മുകളിൽ ബദാം വിതറി അലങ്കരിച്ചശേഷം ഒരു മണിക്കൂർ ഫ്രീസറിൽ വച്ചു സെറ്റ് ചെയ്യുക.

07. വിളമ്പുന്നതിന് അര മണിക്കൂർ മുമ്പ് ഫ്രീസറിൽ നിന്ന് പുറത്തെടുത്തു വയ്ക്കണം. നല്ല മയമുണ്ടാകാനാണിത്.