ചിക്കൻ, അത‌് ഏതു രൂപത്തിലും ഭാവത്തിലും നാവിൽ രുചിമേളം തീർക്കും. ആയിരക്കണക്കിനു രുചിക്കൂട്ടുകളിൽ ചിക്കൻ പാകപ്പെടുത്തിയെടുക്കാം. മിഡിൽ ഈസ്റ്റ് ടച്ചുള്ളൊരു വിഭവമാണ് ഷിഷ് ടവ്ക്. പ്രത്യേകിച്ച് ലബനൻ, സിറിയ, ഇറാഖ്, തുർക്കി, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലെ പ്രിയവിഭവം. ചെറുതായി മുറിച്ച ചിക്കൻ ബ്രസ്റ്റ് മാരിനേറ്റ് ചെയ്ത്, കമ്പിൽ കോർത്ത് ഗ്രിൽ ചെയ്തോ വറുത്തോ എടുക്കാം. സാൻവിച്ച്, സാലഡ്സ്, റൈസ്, ഫ്രഞ്ച് ഫ്രൈസ് എന്നിവയ്ക്കൊപ്പം സൂപ്പർ കോംപിനേഷനാണ്
ചേരുവകൾ
ചിക്കൻ ബ്രസ്റ്റ് – 3
നാരങ്ങാനീര് – 1 കപ്പ്
വെളുത്തുള്ളി – 2 ടേബിൾസ്പൂൺ
ഒലിവ് ഓയിൽ
ഡ്രൈ തൈം – 1 ടേബിൾസ്പൂൺ
ഒറിഗാനോ – 1 ടേബിൾസ്പൂൺ
തൈര് – 1 കപ്പ്
ഓറഞ്ച് തൊലി ചുരണ്ടിയത് – 2 ടേബിൾസ്പൂൺ
വൈറ്റ് ഒനിയൻ – 1
കുരുമുളക്
ഉപ്പ് – 1 ടേബിൾസ്പൂൺ
പാചകവിധി
∙ ചെറുതായി മുറിച്ച ചിക്കൻബ്രസ്റ്റിലേക്ക് നാരങ്ങാനീര്, വെളുത്തുള്ളി ചതച്ചത്, കുരുമുളകുപൊടി, ഉപ്പ്, ഒലിവ് ഓയിൽ, ഡ്രൈ തൈം, ഒറിഗാനോ, ഒരു കപ്പ് തൈര്, ഓറഞ്ച് തൊലി ചുരണ്ടിയത് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ചതുരക്കഷണങ്ങളാക്കി മുറിച്ച വൈറ്റ് ഒനിയനും ഇതിലേക്ക് ചേർത്ത് യോജിപ്പിച്ച് അഞ്ച് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കണം.
∙ ഇറച്ചിക്കഷണങ്ങളും വൈറ്റ് ഒനിയനും ഒന്നിടവിട്ട് ഒരു സ്ക്യൂവറിൽ കോർത്ത് വറുത്തെടുത്താൽ ചിക്കൻ ഷിഷ് തവ്ക് റെഡിയായി!.