Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിയർ ചേർത്ത് മീൻ വറുത്തെടുത്താലോ?

രുചികരവും എളുപ്പത്തിൽ തയാറാക്കാവുന്നതുമായൊരു ഫ്രൈയാണ്  ബിയര്‍ ബാറ്റര്‍ ഫിഷ്. ബിയർ ചേർത്ത് തയാറാക്കിയ മാവിൽ മുക്കിയെടുത്ത് മീൻ പൊരിച്ചെടുക്കുന്നതാണ് ഇതിന്റെ കൂട്ട്. 

മീൻ കഷണങ്ങൾ – 8
ബിയർ – 1
മൈദ – 200 ഗ്രാം
ഒനിയൻ പൗഡർ – 2 ടേബിൾ സ്പൂൺ
ഗാർലിക് പൗഡർ – 2 ടേബിൾ സ്പൂൺ
പാപ്രിക പൗഡർ – 1 ടേബിൾ സ്പൂൺ
മുട്ട – 1
കുരുമുളക് പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

ബിയര്‍ ബാറ്റര്‍ ഫിഷ് ഫ്രൈ

∙കഷണങ്ങളായി മുറിച്ച മീനിന്റെ ഈര്‍പ്പം മാറ്റിയെടുക്കുക. മീന്‍ കഷണങ്ങളില്‍ കുരുമുളകും ഉപ്പും വിതറുക.
∙ മാവ് തയാറാക്കാൻ പാത്രത്തില്‍ മൈദ, ഒനിയന്‍ പൗഡര്‍, ഗാര്‍ലിക് പൗഡര്‍, പാപ്രിക പൗഡര്‍, ഉപ്പ്, കുരുമുളക്‌പൊടി, മുട്ട എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം ബിയറും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക.
∙ തയാറാക്കി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ അരിപ്പൊടിയിൽ റോൾ ചെയ്ത് എണ്ണയിൽ വറുത്തു കോരിയെടുക്കാം.