സ്പെയിനിലെ ഏറ്റവും പ്രസിദ്ധമായൊരു വിഭവമാണ് പയെയ (Paella എന്നാൽ പാൻ എന്നാണ് അർഥം). കടൽ വിഭവങ്ങളിൽ താൽപര്യമുള്ളവർക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു വിഭവമാണിത്. കടൽ വിഭവങ്ങളിൽ ഫാറ്റ് വളരെ കുറവാണ്, ധാരാളം പ്രൊട്ടീനും അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയാണ് കടൽ വിഭവങ്ങൾ. കടൽവിഭവങ്ങൾ ഇഷ്ടമല്ലാത്തവർക്ക് വെജിറ്റബിൾ, മാംസം, മിക്സ്ഡ് എന്നിങ്ങനെ പലതരത്തിൽ പയെയ തയാറാക്കാം. ഒലിവ് ഓയിലാണ് പയെയയിൽ ചേർക്കുന്നത്.
പാചകവിധി
ഷോട്ട് ഗ്രെയ്ൻ റൈസ് – ഒന്നര കപ്പ്
കക്കാ ഇറച്ചി – 200 ഗ്രാം
കണവ – 10
ദശക്കട്ടിയുള്ള മത്സ്യം – 8
കൊഞ്ച് – 4
കുങ്കുമപ്പൂ – ആവശ്യമെങ്കിൽ മാത്രം
വൈറ്റ് വൈൻ
വെളുത്തുള്ളി – 2 ടേബിൾസ്പൂൺ
ബേ ലീഫ് – 2
തൈം സ്പ്രിങ് – 3
ഗ്രീൻ ബീൻസ് – 1 കപ്പ്
ബെൽ പെപ്പേഴ്സ് – 1 കപ്പ്
വൈറ്റ് ഒനിയൻ – 1 കപ്പ്
ഗ്രീൻ പീസ് – 1 കപ്പ്
ഒലിവ് ഓയിൽ
തക്കാളി – 1 കപ്പ്
ടൊമാറ്റോ പുരി – 1 കപ്പ്
ഫിഷ് സ്റ്റോക്ക് – 1 ലിറ്റർ
പപ്റീക്ക പൗഡർ – 2 ടേബിൾസ്പൂൺ
ഉപ്പ് – 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി – 1 ടേബിൾസ്പൂൺ
പാൻ ചൂടാക്കി ഒലിവ് ഓയിൽ ഒഴിച്ച് ചെറുതായി അരിഞ്ഞ വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് കണവ ചേർക്കാം. നന്നായി ഇളക്കിയ ശേഷം ബേ ലീഫ്, തൈം സ്പ്രിങ്, ഗ്രീൻ ബീൻസ്, ബെൽ പെപ്പേഴ്സ്, വൈറ്റ് ഒനിയൻ, ഗ്രീൻ പീസ്, കക്കാ ഇറച്ചി എന്നിവ ഒന്നിനു പുറകെ ഒന്നായി ചേർക്കാം. ഇതിലേക്ക് വൈറ്റ് വൈൻ ഒഴിക്കാം. നന്നായി തിളച്ചു തുടങ്ങുമ്പോൾ തക്കാളി അരിഞ്ഞതും ടൊമാറ്റോ പുരിയും ഒഴിക്കാം. ഈ കൂട്ടിലേക്ക് ഫിഷ് സ്റ്റോക്ക്, പപ്റീക്ക പൗഡർ, ഉപ്പ്, കുരുമുളകുപൊടി, അരി എന്നിവ ചേർക്കാം. കൊഞ്ചും ദശയുമുള്ള മത്സ്യക്കഷണങ്ങളും മുകളിൽ നിരത്തി അൽപം കുങ്കുമപ്പൂ വെള്ളത്തിൽ ചാലിച്ചതു മീതെ ഒഴിച്ച് പാൻ മൂടി ചെറുതീയിൽ 30 മിനിറ്റ് വേവിക്കണം. കടൽ വിഭവങ്ങളുടെ സത്തിൽ വെന്ത അരിയും പച്ചക്കറികളും സീഫുഡ് പോഷകങ്ങളും നിറഞ്ഞ പയെയ റെഡി.