Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൊക്കോളി ക്രീമിനൊപ്പം ചിക്കൻ ന്യൂഡിൽ സൂപ്പ്

ക്രീം ഓഫ് ബ്രൊക്കോളി

ഒരു പാനില്‍ ഒലിവോയില്‍ ഒഴിച്ച് ചൂടായതിന് ശേഷം അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളി, ഒരു ടേബിള്‍സ്പൂണ്‍ അരിഞ്ഞ വൈറ്റ് ഒനിയന്‍, ഒരു ടേബിള്‍സ്പൂണ്‍ അരിഞ്ഞ ലീക്ക്, ഒരു ടേബിള്‍സ്പൂണ്‍ അരിഞ്ഞ സെലറി, നാല് തൈം സ്പ്രിഗ്‌സ് എന്നിവ വഴറ്റുക. അതിലേക്ക് കഷ്ണങ്ങളാക്കിയ ബ്രൊക്കോളി ആവശ്യത്തിന് വെജിറ്റബിള്‍ സ്റ്റോക്ക് ഒഴിച്ച് ഇളക്കുക. ഇത് അരിച്ചെടുത് അൽപം സ്റ്റോക്ക് ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് മുന്‍പ് അരിച്ചുമാറ്റിയ വെള്ളത്തില്‍ ഒരു കപ്പ് ഫ്രഷ് ക്രീം, ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ വൈറ്റ് പേപ്പര്‍ പൗഡര്‍ ഇവ ചേര്‍ത്തിളക്കി വേവിച്ച് ചൂടോടെ കഴിക്കാം..

brocoli-cream ക്രീം ഓഫ് ബ്രൊക്കോളി

 ചിക്കന്‍ ന്യൂഡില്‍ സൂപ്പ്

തിളക്കുന്ന വെള്ളത്തില്‍ അൽപം ഉപ്പും ഒലിവ് ഓയിലും ഒഴിച്ച് എഗ്ഗ് ന്യൂഡില്‍സ് വേവിച്ച് മാറ്റി വയ്ക്കുക. മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഒരു കപ്പ് നീളത്തില്‍ അരിഞ്ഞ ചിക്കന്‍, ഒരു ടീസ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളി, ഒരു വൈറ്റ് ഒനിയന്‍ അരിഞ്ഞത്, രണ്ട് ടേബിള്‍ സ്പൂണ്‍ സെലറി അരിഞ്ഞത്, രണ്ട് ടേബിള്‍ ലീക്ക് അരിഞ്ഞത്, ഒരു ടര്‍നിപ്പും ക്യാരറ്റും കഷ്ണങ്ങളാക്കിയത് എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചിക്കന്‍ സ്റ്റോക്ക് ഒഴിച്ച് തിളപ്പിക്കുക. നാല് ലെമണ്‍ ഗ്രാസ് ചതച്ച് അതിലേക്ക് ചേര്‍ക്കുക. പത്ത് മിനിറ്റ് വേവിച്ച ശേഷം ലെമണ്‍ ഗ്രാസ് അതില്‍ നിന്ന് എടുത്ത് മാറ്റുക. ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച്, ഒരു കഷ്ണം നാരങ്ങനീര് ഇവ ഒഴിച്ചതിന് ശേഷം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്തിളക്കി, വേവിച്ച് വച്ച ന്യൂഡില്‍സിന് മുകളിലേക്ക് ചൂടോടെ വിളംബാം.

chicken-noodels-soup ചിക്കന്‍ ന്യൂഡില്‍ സൂപ്പ്