കാട്ടുപോത്തു ഉലർത്തിയത്, മാനിറച്ചി പിരളൻ, കാട്ടു പന്നി, മുയൽ, കാട തുടങ്ങി മീൻ പീര, കക്കയിറച്ചി, കല്ലുമ്മക്കായ്, മീൻതല,ആവോലി, അയക്കൂറ, മീൻ മുട്ട പൊരിച്ചത്, താറാവ് കറി, ഞണ്ടു റോസ്റ്റ്, കപ്പ, അപ്പം , പൊറോട്ട വരെയുമുള്ള എല്ലാ വിഭവങ്ങളും നാടൻ ബിരിയാണി, കോഴിക്കോടൻ ബിരിയാണി തുടങ്ങി എല്ലാം കിട്ടുന്ന ഒരു റെസ്റ്ററന്റ്. കേൾക്കുബോൾ അതിശയവും കൊതിയും കൊണ്ട് നാവിൽ കപ്പലോടിക്കാൻ വെള്ളവും ഉണ്ട് എങ്കിൽ ഒരു കപ്പൽ യാത്രക്ക് തയ്യാറായിക്കോളു...പറഞ്ഞു വരുന്നത് സിഡ്നിയിലെ കായൽ റെസ്റ്റോറൻറ്റിനെ കുറിച്ചാണ്. വളരെ കുറച്ചു നാളുകൾ കൊണ്ട് മലയാളികളുടെ ഇടമാണ് കായൽ. സംഭവം കായൽ ആണെങ്കിലും രുചിയുടെ കാര്യത്തിൽ കടലാണ്, അത് കൊണ്ട് വെള്ളി,ശനി , ഞായർ ദിവസങ്ങളിൽ ഒരു സീറ്റ് കിട്ടുക എന്നത് പോലും ബുദ്ധിമുട്ടുള്ള കാര്യമാകുന്നത്. ഞായർ ദിവസം ഉച്ച ഊണിനു ദിവസങ്ങൾ മുൻപ് തന്നേ ബുക്കിങ് തീരും അതിൽ നാട്ടിൽ പോലും കേട്ടു കേൾവി ഇല്ലാത്ത മീൻസദ്യ, അച്ചായൻ കല്യാണ സദ്യ തുടങ്ങിയവയാണ് കേമൻമാർ.
ഇനി മൽസ്യ മാംസങ്ങൾ മാത്രമേ ഉള്ളൂ എന്ന് കരുതുന്നു എങ്കിൽ നിങ്ങൾക്ക് തെറ്റി, ഇവിടെ കഴിഞ്ഞ നാലു വർഷമായി ഓണത്തിനും വിഷുവിനും സദ്യ ഒരുക്കുന്നത് സാക്ഷാൽ പഴയിടം മോഹനൻ തിരുമേനിയാണ്.
ഓസ്‌ട്രേലിയയുടെ തന്നേ പല ഭാഗങ്ങളിൽ നിന്നും ധാരാളം മലയാളികൾ ഭക്ഷണം കഴിക്കാൻ ഇവിടേക്ക് എത്തുന്നുണ്ട് എന്നാലും 90 % തദ്ദേശീയരായ ഓസ്‌ട്രേലിയൻസും ഇവിടുത്തെ സ്ഥിരക്കാരാണ്. ചുട്ട ചെമ്മീനും കൊഞ്ചും കോഴിയും അവരുടെ പ്രിയ ഭക്ഷണംങ്ങളിൽ ഒന്നാണ്. ഭക്ഷണം കഴിക്കുമ്പോൾ എരിവ് നാടൻ രുചിയും കൂടുതൽ വേണ്ടവർക്ക് വേണ്ടി അവിടെത്തന്നേ കാന്താരിയും കറിവേപ്പിലയും അടങ്ങിയ നാടൻ അടുക്കള തോട്ടം കായലിനു മുൻപിൽ തന്നെ ഉണ്ട്. ഇപ്പോൾ ഓസ്‌ട്രേലിയൻ മലയാളികൾ കായലരികത്തു വല എറിയുമ്പോൾ വളകിലുക്കം മാത്രമല്ല നല്ല നാടൻ ഭക്ഷണത്തിന്റെ രുചിയും അറിയുന്നുണ്ട്.
ഈ വർഷവും ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 1 വരേ പഴയിടം മോഹനൻ തിരുമേനിയുടെ സദ്യ ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് കായലിൽ ബന്ധപ്പെടാവുന്നതാണ്: 0405250111