കുട്ടികളുടെ മനസു നിറയ്ക്കുന്നൊരു ട്യുലിപ് ടോസ്റ്റ്

വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതുമായ  ട്യുലിപ് ടോസ്റ്റ് പരിചയപ്പെടാം. ട്യുലിപ് പൂക്കളുടെ ആകൃതിയിലാണ് ഇത് ബേക്ക്ചെയ്തെടുക്കുന്നത്.

ചേരുവകൾ

ബ്രഡ് – 12
പർമീസൻ ചീസ് – 1/2 കപ്പ് (ചീകിയെടുത്തത്)
മൊസെറല്ല ചീസ് – 1/2 കപ്പ് (ചീകിയെടുത്തത്)
Bottled Marinara Sauce – 1/4 കപ്പ്
ഡൈസ്ഡ് സോസേജ് – 4 ഫ്രാങ്ക്‌ഫേര്‍ട്ടര്‍സ്
ബട്ടർ – 3ടേബിൾസ്പൂൺ
ഇറ്റാലിയൻ സീസണിങ് – 1 ടീസ്പൂൺ (ആവശ്യമെങ്കിൽ)

Click here to Read this in Engliash

അരിക് മുറിച്ചു മാറ്റിയ ബ്രഡ് കഷ്ണങ്ങൾ  റോളർ കൊണ്ട് ഒന്നു പരത്തിയെടുത്ത് മഫിൻ ട്രേയിൽ നിരത്താം. ഓരോ ബ്രഡിലും അൽപം ബട്ടർ പുരട്ടിക്കൊടുക്കാം. ഇതിലേക്ക് ഓരോ ടീസ്പൂൺ ചീസ് ഇട്ടുകൊടുക്കാം. ഇതിനു മുകളിൽ  സോസേജ് നിറയ്ക്കാം, സോസേജിന് ചിക്കൻ,സ്പിനാച്ച്, പാസ്ത നിങ്ങൾക്ക് ഇഷ്ടമുള്ള എന്തും ചേർക്കാം. ഇതിലേക്ക് മാരിനർ സോസ്  ചേർക്കാം  മാരിനർ സോസ് ഇല്ലെങ്കിൽ  കെച്ചപ്പും ഇറ്റാലിയൻ സീസണിങ്ങും ചേർത്ത് കൊടുക്കാം. അൽപം ചീസ് വിതറി ഫില്ലിങ് ഫിനിഷ് ചെയ്തെടുക്കാം. ഫില്ലിങ്സിൽ കുട്ടികളുടെ ഇഷ്ടങ്ങൾ കൂടി നോക്കി തയാറാക്കാൻ പറ്റിയ പലഹാരമാണിത്.

175 ഡിഗ്രിയിൽ പ്രീ– ഹീറ്റ് ചെയ്തിരിക്കുന്ന അവ്നിൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. വശങ്ങൾ ഗോൾഡൻ നിറത്തിൽ മൊരിഞ്ഞിരിക്കുന്നതാണ്  ട്യുലിപ് ടോസ്റ്റിന്റെ ബേക്കിങ് ഫിനിഷ്.