മീൻ രുചി ഇഷ്ടപ്പെടുന്നവർക്ക് രുചികരമായി തയാറാക്കാവുന്നൊരു സാൽമൺ ഫില്ലറ്റ് ഗ്രിൽഡ് പരിചയപ്പെടാം.
സാൽമൺ ഫിഷ് – 1 കഷ്ണം
ബട്ടർ – 50 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
നാരങ്ങാ നീര് – 4 ടേബിൾ സ്പൂൺ
തേൻ – 1 ടേബിൾ സ്പൂൺ
തൈര് – 5 ടേബിൾ സ്പൂൺ
ലൈം സെസ്റ്റ് – 1 ടേബിൾ സ്പൂൺ
പാഴ്്സ്്ലി – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു കഷണം സാൽമൺ ഫിഷ് എടുത്ത് ചെറിയ കീറുകൾ ഇടുക. അതിനു മുകളിൽ ഉപ്പും കുരുമുളകു പൊടിയും ഇട്ടതിനു ശേഷം പാൻ ചൂടാക്കി എണ്ണയൊഴിച്ച് മീനിന്റെ ഇരു വശങ്ങളും രണ്ട് മൂന്ന് മിനിറ്റ്് വേവിച്ചെടുക്കുക.
മറ്റൊരു പാനിൽ 50 ഗ്രാം ബട്ടർ, ഒരു ടേബിൾ സ്്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി, നാല്് ടേബിൾ സ്്പൂൺ ലൈം ജ്യൂസ്്, ഒരു ടേബിൾ സ്്പൂൺ തേൻ, അഞ്ച് ടേബിൾ സ്്പൂൺ തൈര്, എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്്പൂൺ ലൈം സെസ്റ്റ്, ഒരു ടേബിൾ സ്്പൂൺ അരിഞ്ഞ പാഴ്സ്ലി എന്നിവ ചേർത്ത് ഇളക്കുക. ശേഷം മാഷ്ഡ് പൊട്ടറ്റോ, സ്്റ്റീംഡ് ഹാരികോ ബീൻസ്് എന്നിവ പാത്രത്തിലെടുത്ത് വറുത്തുവെച്ച ഫിഷ് ഫില്ലെറ്റ് വിളമ്പി മുകളിൽ തയാറാക്കിവെച്ച മിശ്രിതം ഒഴിച്ച് ഒരു ടീസ്പൂൺ അരിഞ്ഞ പാഴ്സ്ലി വിതറി വിളമ്പാം.