ആഫ്രിക്കൻ രുചിയിൽ ജോളോഫ് റൈസ്

ആഫ്രിക്കൻ നാടുകളിലെ രുചിക്കൂട്ടാണ് ജോളോഫ് റൈസ്, പ്രത്യേകിച്ചൊരു കറിയില്ലാതെ കഴിക്കാം, തക്കാളിയും റൈസുമാണ് പ്രധാന ചേരുവകൾ.

അരി കുതിർത്തത് – 300 ഗ്രാം
വെളുത്തുള്ളി – ഒരു ടീസ്പൂൺ
ഇഞ്ചി – ഒരു ടീസ്പൂൺ
സവാള – 1 അരിഞ്ഞത്
ടൊമാറ്റോ പ്യൂരി– ഒരു കപ്പ്് സവാള കഷണങ്ങളാക്കിയത് – 1
എണ്ണ – ആവശ്യത്തിന്
വെളുത്തുള്ളി – 8
ചുവന്ന ക്യാപ്സിക്കം – 1
തക്കാളി – 2
ചുവന്ന മുളക്് – 2
പപ്രിക്ക പൗഡർ – ഒരു ടീസ്പൂൺ
കറി പൗഡർ – ഒരു ടീസ്പൂൺ കുരുമുളകു പൊടി – ഒരു ടീസ്പൂൺ
ഉപ്പ്് – ഒരു ടീസ്പൂൺ
തൈം – ഒരു ടീസ്പൂൺ
കറുവയില – 1
വെജിറ്റബിൾ സ്റ്റോക്ക്് – ആവശ്യത്തിന്
ക്യാപ്്സിക്കം – ഒരു കപ്പ്്
കാരറ്റ്് – ഒരു കപ്പ്
സ്വീറ്റ്് കോൺ – ഒരു കപ്പ്്
പാഴ്്സ് ലി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കി ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് എന്നിവ വഴറ്റിയ ശേഷം അതിൽ ഒരു സവാള അരിഞ്ഞത്, ഒരു കപ്പ് ടൊമാറ്റോ പ്യൂരി എന്നിവ ചേർത്ത് ഇളക്കി മാറ്റിവെക്കുക. ഒരു സവാള കഷണങ്ങളാക്കിയത്, എട്ട് വെളുത്തുള്ളി, ഒരു ചുവന്ന ക്യാപ്സിക്കം, കഷണങ്ങളാക്കിയ 2  തക്കാളി, ചുവന്ന മുളക് രണ്ടെണ്ണം എന്നിവ കുറച്ച് വെള്ളവും എണ്ണയും ചേർത്ത് അരച്ചെടുക്കുക. ഈ മിശ്രിതം മുൻപ് തയാറാക്കിയ മിശ്രിതത്തിലേക്ക് ഒഴിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പാപ്രിക്ക പൗഡർ, ഒരു ടീസ്പൂൺ കറി പൗഡർ, ഒരു ടീസ്്പൂൺ കുരുമുളകു പൊടി, ഒരു ടീസ്്പൂൺ ഉപ്പ്, ഒരു ടീസ്്പൂൺ തൈം, ഒരു കറുവയില എന്നിവ ചേർത്ത് വേവിക്കുക. അതിലേക്ക് കുറച്ച് വെജിറ്റബിൾ സ്റ്റോക്ക് ഒഴിച്ചതിനു ശേഷം 300 ഗ്രാം കുതിർത്ത അരി ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് ക്യാപ്്സിക്കം കഷണങ്ങളാക്കിയത്, ഒരു കപ്പ് ക്യാരറ്റ് കഷണങ്ങളാക്കിയത്, ഒരു കപ്പ് സ്വീറ്റ് കോൺ എന്നിവ ചേർക്കുക. ഇത് അടച്ചുവെച്ച് 15 മിനിറ്റ് വേവിക്കുക. അരിഞ്ഞ പാഴ്്സ് ലി ഇതിനു മുകളിൽ വിതറി ചൂടോടെ വിളമ്പാം.