നിങ്ങളുടെ കുട്ടികളെ പാചകത്തിൽ കൂടെ കൂട്ടാറുണ്ടോ? കുട്ടികൾക്കും ആവാം അൽപം പാചകം. സഹവർത്തിത്വത്തിന്റെ പാഠങ്ങൾ കൂടിയാണ് ഇതിലൂടെ നിങ്ങൾ മക്കൾക്ക് പകർന്നുനൽകുന്നത്. ഈ മാതൃദിനത്തിൽ കുട്ടിപ്പട്ടാളത്തിന് എളുപ്പത്തിൽ തയാറാക്കാവുന്ന ചോക്ലേറ്റ് ചിപ്സാണ് സ്പെഷൽ വിഭവം. അമ്മയും മക്കളും ചേർന്ന് ഒരുക്കുന്ന പ്രിയപ്പെട്ട രുചികൾക്കൊപ്പം  മാതൃദിനം ആഘോഷിക്കാം.

Read in English

ചേരുവകൾ

  • മൈദ – 2 ¼ കപ്പ്
  • ബേക്കിങ് പൗഡർ – ½ ടീസ്പൂൺ
  • ബേക്കിങ് സോഡ –  ½ ടീസ്പൂൺ
  • ഉപ്പ് –  ½ ടീസ്പൂൺ
  • ഉപ്പില്ലാത്ത ബട്ടർ – 1 കപ്പ്
  • പഞ്ചസാര – ½ കപ്പ്
  • ബ്രൗൺ ഷുഗർ – ¾ കപ്പ്
  • വാനില എസൻസ് – 1 ടീസ്പൂൺ
  • മുട്ട – 2
  • ചോക്ലേറ്റ് ചിപ്സ് – 1 ½  കപ്പ്

തയാറാക്കുന്ന വിധം

  • മൈദയും ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ഉപ്പും ചേർത്ത് അരിപ്പയിൽ അരിച്ചെടുക്കുക.
  • ബട്ടർ, ബ്രൗൺഷുഗർ, പഞ്ചസാര, വനില എസൻസ് എന്നിവ നല്ല ക്രീമിയാകുന്നതു വരെ ബീറ്റ് ചെയ്യുക.
  • ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്തു കൊടുത്ത് നന്നായി അടിച്ചെടുക്കുക. ചോക്ലേറ്റ് ചിപ്സും ചേർത്ത് യോജിപ്പിച്ചെടുക്കുക.
  • 175 ഡിഗ്രിയിൽ പ്രീ–ഹീറ്റ് ചെയ്ത അവ്നിൽ 10 മിനിറ്റ് ബേക്ക് ചെയ്താൽ രുചികരമായ ചോക്ലേറ്റ് ചിപ്സ് കുക്കീസ് റെഡി.