ബീഫ് പഴംപൊരി അഡാർ കൂട്ട് കെട്ടിൽ നിന്നൊരു ചേയ്ഞ്ച് ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി പരീക്ഷിക്കാവുന്നൊരു വിഭവമാണിത്. നേന്ത്രപ്പഴക്കൂട്ടിനുളളിൽ വച്ച് ബീഫ് മസാല ആവിയിൽ വേവിച്ചെടുത്താൽ രുചി വീണ്ടും കൂടുമെന്ന കാര്യത്തിൽ സംശയമില്ല. ചെറിയ പെരുന്നാളിനു വിളമ്പാം ഈ സ്പെഷൽ വിഭവം.

ചേരുവകൾ

ബീഫ് – 1/2 കിലോ
ഏത്തയ്ക്ക (ഇടത്തരം വലുപ്പമുള്ളത്)– 4 എണ്ണം
മൈദ – 3 ടീസ്പൂൺ
ജീരകം (വറുത്ത് പൊടിച്ചത്) – 1/2 ടീസ്പൂൺ
ഏലയ്ക്ക (വറുത്ത് പൊടിച്ചത്) – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഒരു മുറി തേങ്ങ ചിരകിയത്

തയാറാക്കുന്ന വിധം

അര കിലോ ബീഫ് കഷണങ്ങളാക്കിയതിൽ ആവശ്യത്തിന് മസാലയും കറിവേപ്പിലയും സവാളയും ഇട്ട് വേവിക്കുക. അതിനുശേഷം ഈ ബീഫ് ഒരു മിക്സിയിൽ ചെറുതായി അടിച്ചെടുക്കുക.

പുഴുങ്ങി വച്ചിരിക്കുന്ന ഏത്തപ്പഴം ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ മൈദയും അര സ്പൂൺ വറുത്ത് പൊടിച്ചു വെച്ച ജീരകവും ഏലയ്ക്കയും ആവശ്യത്തിന് ഉപ്പും ചിരകി വച്ചിരിക്കുന്ന തേങ്ങാപ്പീരയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഈ മിശ്രിതം ഒരു ഇലയിൽ വച്ച് അട പോലെ പരത്തുക. ഇതിന്റെ നടുവിൽ അരച്ചു വച്ചിരിക്കുന്ന ബീഫ് ഒരു സ്പൂൺ ചേർത്ത് ഇല മടക്കി ആവി കേറ്റുക (തയാറാക്കി വച്ചിരിക്കുന്ന മിക്സിൽ നിന്ന് അഞ്ച് അട തയാറാക്കാൻ പറ്റും) . പത്തു മിനിറ്റ് ആവിയിൽ വേവിച്ചു കഴിഞ്ഞാൽ. രുചികരമായ ബനാനാ ബീഫ് ഇല അട റെഡി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT