ചിക്കൻ വറുത്തും കറിവച്ചും കഴിച്ചു മടുത്തോ? ബേക്ക് ചെയ്ത് പെട്ടെന്നൊരു ചിക്കൻ വെറൈറ്റി കറി തയാറാക്കിയാലോ?
ചേരുവകൾ
ചിക്കൻ – 500 ഗ്രാം
മാരിനേറ്റ് ചെയ്യാൻ
- മുളകുപൊടി – 1 ടീസ്പൂൺ
- ജീരകപ്പൊടി (വറുത്തത്) – ½ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടീസ്പൂൺ
- ഉപ്പ് – 1 ടീസ്പൂൺ
- വെജിറ്റബിൾ ഓയിൽ – 2 ടീസ്പൂൺ
കറിക്ക് ആവശ്യമായ ചേരുവകൾ
- സവാള പൊടിയായി അരിഞ്ഞത് – 2 കപ്പ്
- വെളുത്തുള്ളി അരിഞ്ഞത് – 2 ടേബിൾസ്പൂൺ
- പുളി പേസ്റ്റ് – 2 ടേബിള്‍സ്പൂൺ
- തൈര് – 1 കപ്പ്
- ഗരംമസാല – 2 ടീസ്പൂൺ
- ജീരകപ്പൊടി – 1 ടീസ്പൂണ്‍
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- പാപ്പ്റിക്ക പൗഡർ /മുളകുപൊടി – 1 ടീസ്പൂൺ
- എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- മുളകുപൊടി,ജീരകപ്പൊടി,മഞ്ഞൾപ്പൊടി,മല്ലിപ്പൊടി,ഉപ്പ്, വെജിറ്റബിൾ ഓയിൽ എന്നിവ ചിക്കനിൽ ചേർത്ത് മാരിനേറ്റ് ചെയ്യുക. കുറഞ്ഞത് 20 മിനിറ്റ് മസാലപുരട്ടി വയ്ക്കണം.
- ഒരു പാനിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം നിറം മാറിത്തുടങ്ങുമ്പോൾ സവാള ചേർക്കാം. നന്നായി വഴന്ന ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കാം.
- ബാക്കി ചേരുവകളും സവാള വെളുത്തുള്ളി കൂട്ടും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
- അവ്ൻ ഡിഷിൽ ചിക്കൻ നിരത്തിയ ശേഷം അരച്ചെടുത്ത കൂട്ട് ചേർക്കാം.
- അവ്ൻ 200°Cയിൽ പ്രീഹീറ്റ് ചെയ്തിടണം.
- 175°C ൽ 25 മിനിറ്റ് ബേക്ക് ചെയ്യാം.