ഒരു മുട്ടയുടെ വില 1200 രൂപ! ഒട്ടകപക്ഷിയുടെ മുട്ടകൊണ്ട് ഓംലറ്റ്!
ദുബായിൽ പോകുന്നവർക്ക് വ്യത്യസ്തമായൊരു വിഭവം പരിചയപ്പെടുത്തുകയാണ് ഫുഡ് വ്ളോഗർ ഫിറോസ്. വിലകൂടിയ ഒരു ഓംലറ്റാണിത്, ഭക്ഷണപ്രേമികൾ എന്നെങ്കിലും കഴിച്ചു നോക്കേണ്ട ഒരു വിഭവമാണിത്. ഒട്ടകപക്ഷിയുടെ മുട്ടകൊണ്ടുള്ള ഓംലറ്റ്!, ഒരു മുട്ട തന്നെ പതിനഞ്ചു പേർക്ക് കഴിക്കാൻ സാധിക്കും. 60 ദിർഹമാണ് ദുബായ് മാർക്കറ്റിൽ ഈ മുട്ടയുടെ വില, ഏകദേശം 1200 രൂപ.
ചേരുവകൾ
- ഒട്ടക പക്ഷിയുടെ മുട്ട – 2 എണ്ണം
- സവാള – 2 എണ്ണം
- പച്ചമുളക് – 8 എണ്ണം
- മല്ലിയില – ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്
- മഞ്ഞൾപ്പൊടി – കുറച്ച്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഒട്ടകപക്ഷിയുടെ മുട്ട രണ്ടെണ്ണം പൊട്ടിച്ച് ഒഴിച്ച് അരിഞ്ഞുവച്ചിരിക്കുന്ന സവോളയും പച്ചമുളകും ഉപ്പും അല്പം മഞ്ഞൾപ്പൊടിയും (ഒട്ടകപക്ഷിയുടെ മുട്ട ആയതുകൊണ്ടാണ് അല്പം മഞ്ഞൾപ്പൊടി ചേർക്കുന്നത്) ചേർത്ത് നന്നായി ഇളക്കി ചീനച്ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് നല്ല രുചികരമായ ഓംലറ്റ് തയാറാക്കാം.