വൈവിധ്യമാർന്ന രുചിപ്പെരുമയുണ്ട് കുമരകത്തിന്. അതിലൊ ന്നാണ് കുടംപുളിയിട്ട സ്പെഷ്യൽ ചിക്കൻ കറി. മീൻ വിരോ ധികൾ പോലും സമ്മതിച്ചു പൊകുന്ന രുചിയാണ് ഈ ചിക്കൻ വിഭവത്തിന്.

മീൻ കറിയുടെ ഗ്രേവി തയാറാക്കുന്നതു പോലെ തന്നെയാണ് കുമരകം ചിക്കൻ കറിയും പാകം ചെയ്യുന്നത്. മീനിനു പകരം ചിക്കൻ ചേർക്കുന്നു എന്നു മാത്രം. ഈ വിഭവത്തിന് ഒരുപാട് ആരാധകർ ഉണ്ട്. കപ്പയുടെ കൂടെ വെറൈറ്റി ഐറ്റം, പുളിയിട്ടു വേവിച്ച ചിക്കനാണ്. സാധാരണ കുടംപുളിയിട്ട് മുളകും എല്ലാംകൂടി ചേർത്ത് മീനിനു പകരം ചിക്കനിട്ട് വേവിച്ചു കൊടുക്കും അത് വളരെ താല്പര്യത്തോടു കൂടി എല്ലാവരും കഴിക്കുന്നു. 

ചേരുവകൾ

  • ചിക്കൻ – 500 ഗ്രാം
  • കുടംപുളി – 4 അല്ലി
  • ഇഞ്ചി ചതച്ചത് – 3 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി ചതച്ചത് – 3 ടേബിൾ സ്പൂൺ
  • പച്ചമുളക് – 2 എണ്ണം
  • ചെറിയഉള്ളി ചതച്ചത് – 4 എണ്ണം 
  • മുളകു പൊടി – 2 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – ¾ ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – ½  ടീസ്പൂൺ
  • കുരുമുളകു പൊടി – 1 ടീസ്പൂൺ
  • കറിവേപ്പില 
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ഇട്ട് വഴന്നശേഷം മുളക് പൊടി,മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരു മുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂപ്പി ക്കുന്നു. അതിനുശേഷം വെള്ളം ഒഴിച്ച് അതിലേക്ക് കുടംപുളി (നന്നായി കഴുകിയശേഷം) ഇട്ട് ഒരു തിള വന്നശേഷം ചെറിയ കഷണങ്ങളാക്കിയ ചിക്കൻ ഇതിലേക്ക്  ഇട്ട് പാത്രം അടച്ച് വച്ച് വേവിച്ചെടുക്കാം. ആവശ്യത്തിന് കറിവേപ്പില ചേർത്ത് വാങ്ങാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT