2019 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കഴിച്ചത് ബിരിയാണിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതാ വ്യത്യസ്തമായ രുചിക്കാഴ്ചയുമായി ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ ഫുഡ് വ്ളോഗ്. ഒട്ടക ബിരിയാണിയാണ് തയാറാക്കുന്നത്, സംഭവം കേരളത്തിലല്ല, അങ്ങ് മസ്ക്കറ്റിലാണ്. കഴിക്കാത്തവർക്കും കാണാം ഒട്ടക ബിരിയാണിയുടെ രുചിക്കാഴ്ചകൾ.

മഞ്ഞൾപ്പൊടി,പട്ട,ഗ്രാമ്പു,ഏലയ്ക്ക,തക്കോലം, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, മല്ലിയില, പുതിനയില, കാരറ്റ് എന്നിവ ചേർത്ത് രണ്ടു മണിക്കൂറോളം വേവിച്ചെടുത്തിട്ടാണ് ഒട്ടകത്തിന്റെ ഇറച്ചി തയാറാക്കുന്നത്. ആവിയിൽ അധികം മസാല ചേർക്കാതെ പുഴുങ്ങിയെടുത്താണ് ഇറച്ചി തയാറാക്കിയത്. അറബിക് സ്റ്റൈലിലുള്ള പാചകവിധിയിലൂടെയാണ് ഈ സ്പെഷൽ വിഭവം തയാറാക്കിയത്. എന്തായാലും  ഭക്ഷണം രുചിച്ച അറബിയ്ക്കും ഈ വിഭവം ഇഷ്ടപ്പെട്ടു. 

English Summary: Camel Biryani,  Arabic Traditional Recipe