പുതുവർഷം മധുരം നിറഞ്ഞതാകട്ടെ എന്ന ആശംസയുമായി ലക്ഷ്മിനായരുടെ പുതിയ വ്ളോഗ് കാണാം. മധുരം നിറഞ്ഞൊരു സ്നോവൈറ്റ് പുഡ്ഡിങ്ങാണ് തയാറാക്കുന്നത്.

ചേരുവകൾ

  • പാൽ – 1 ½ കപ്പ്
  • വിപ്പിങ് ക്രീം – 1 കപ്പ്
  • പഞ്ചസാര – ½ കപ്പ്
  • ജെലാറ്റിൻ – 2 ടേബിൾ സ്പൂൺ + ഐസ് വാട്ടർ – ½ കപ്പ് (വാനില എസ്സൻസ് – 1 ടീസ്പൂൺ)

തയാറാക്കുന്ന വിധം

ആദ്യമേ തന്നെ 2 ടേബിൾസ്പൂൺ ജെലാറ്റിൻ ഒരു പാത്രത്തിലെടുത്ത് അതിലേക്ക് 6 ടേബിൾ സ്പൂൺ (അര കപ്പ്) ഐസ് വാട്ടർ ഒഴിച്ച് കുതിരാൻ വയ്ക്കുക.

അതിനുശേഷം ഒന്നര കപ്പ് പാലിൽ അര കപ്പ് പഞ്ചസാര ചേര്‍ത്ത് നന്നായി ചൂടാക്കുക, പഞ്ചസാര നന്നായി അലിയണം. പാൽ തിളയ്ക്കരുത്. പാൽ നന്നായി ചൂടായശേഷം കുതിർന്നിരിക്കുന്ന ജെലാറ്റിൻ പാലിലേക്ക് ചേർത്ത്, തീ ഓഫ് ചെയ്ത ശേഷം നന്നായി ഇളക്കുക. രണ്ട് മൂന്ന് മിനിറ്റ് ഇങ്ങനെ ഇളക്കുക. അതിനുശേഷം റൂം െടമ്പറേച്ചറിൽ തണുക്കാൻ വയ്ക്കുക. പാൽ നന്നായി തണുത്തശേഷം ഒരു കപ്പ് വിപ്പിങ് ക്രീമും ഒരു ടീസ്പൂൺ വാനില എസ്സൻസും പാലിലേക്ക് ചേർത്ത് ബ്ലെൻഡ് ചെയ്യുക. 5–6 മിനിറ്റ് നേരം ഇങ്ങനെ ബ്ലെൻഡ് ചെയ്യുക. പുഡ്ഡിങ് നല്ല തിക്ക് ക്രീമിയായിട്ട് നന്നായി പതഞ്ഞ് വരും . ഇതൊരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം ഫ്രീസറിൽ വച്ചു കഴിഞ്ഞാൽ ഇത് പെട്ടെന്ന് തന്നെ സെറ്റാകും. അരമണിക്കൂ റിനുശേഷം ഫ്രീസറിൽ നിന്ന് പുറത്തെടുക്കുക. ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് സേർവ് ചെയ്യാം. 

English Summary: Egg less Snow White Pudding Recipe by Lekshmi Nair