ഉപ്പുമാവും പഞ്ചസാരയും പഴവും കൂട്ടികഴിച്ചിട്ടുണ്ടോ? രണ്ട് വ്യത്യസ്ത രുചിയിൽ ഉപ്പുമാവ് തയാറാക്കുന്നതെങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.

ചേരുവകൾ

  • വറുത്ത റവ – 1 കപ്പ്
  • സവാള – 1 ടേബിൾസ്പൂൺ
  • പച്ചമുളക് – ആവശ്യത്തിന്
  • ഇഞ്ചി – 1 ടേബിൾസ്പൂൺ
  • അണ്ടിപ്പരിപ്പ് – 5
  • കറിവേപ്പില – ആവശ്യത്തിന്

സവാള , പച്ചമുളക്, ഇഞ്ചി , അണ്ടിപ്പരിപ്പ് എന്നിവ ചെറുതായി അരിയുക. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് നന്നായി തിളപ്പിക്കുക.  ഒരു കപ്പ് വറുത്ത റവ എടുക്കുക ( ഒരു കപ്പിന് 1 കാൽ കപ്പ്  വെള്ളം ആവിശ്യമായി വരും).

 ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച്  കടുക്,ഉഴുന്ന് പരിപ്പ്  ഇടുക.  ചൂടായി വരുമ്പോൾ വറ്റൽമുളക്, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന   സവാള , പച്ചമുളക്, ഇഞ്ചി  എന്നിവ ചേര്‍ക്കുക. നന്നായി മൂപ്പിക്കുക. ഇതിലേയ്ക്ക് വറുത്ത റവയും ഉപ്പും ചേർക്കുക. നന്നായി ഇളക്കിക്കൊടുക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ള മെടുത്ത് കുറച്ച് കുറച്ചായി ഒഴിച്ചുകൊടുത്ത്  . ചെറുതായി ഇളക്കി   ഉടച്ചുകൊടുക്കുക. വീണ്ടു അരകപ്പ് വെള്ളമെടുത്ത് കുറച്ച് കുറച്ച് തളിച്ച് ഇളക്കിക്കൊടുക്കുക. ഉപ്പുമാവ് വേവിക്കുക. ഇതിലേയ്ക്ക് ചിരകിവെച്ചിരിക്കുന്ന തേങ്ങ ചേർക്കുക. ഉപ്പുമാവ് റെഡി.

അല്ലെങ്കിൽ

കേസരി പോലത്തെ ഉപ്പുമാവ്
കാരറ്റ്, സവാള, പച്ചമുളക്, ഇഞ്ചി, അണ്ടിപ്പരിപ്പ് എന്നിവ ചെറുതായി അരിയുക. ഒന്നര ടേബിൾ സപൂണ്‍ നെയ്യ് ഒരു പാത്രത്തിൽ ഒഴിക്കുക.  ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച്  കടുക്,ഉഴുന്ന് പരിപ്പ്  ഇടുക.  ചൂടായി വരുമ്പോൾ വറ്റൽമുളക്, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിക്കുക.  അണ്ടിപ്പിരിപ്പും ചേർക്കുക. അരിഞ്ഞു വച്ചിരിക്കുന്ന  കാരറ്റ്, സവാള , പച്ചമുളക്, ഇഞ്ചി  എന്നിവ ചേര്‍ക്കുക. നന്നായി മൂപ്പിക്കുക.  ഇതിലേയ്ക്ക് മൂന്നര കപ്പ് വെള്ളം ചേർക്കുക. ഉപ്പും  ആവശ്യത്തിന്  ചേര്‍ക്കുക. തിളച്ചുവരുമ്പോൾ ഇതിലേയ്ക്ക് വറുത്ത  റവ ഒരു കപ്പ് ചേർക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. ചെറിയ തീയിൽ വേവിച്ച് എടുക്കുക. ഇത് ഒരു പാത്രത്തിലേയ്ക്ക് മാറ്റുക.

English Summary: Uppumav Recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT