ചപ്പാത്തി സോഫ്റ്റ് ആകാൻ ഇങ്ങിനെ ഒന്ന് ഉണ്ടാക്കി നോക്കൂ, പുതിയ രുചി പരിചയപ്പെടുത്തുകയാണ് വീണാ ജാൻ. ഇത് ടിഫിൻ ആയി കുട്ടികൾക്ക് കൊടുത്തും വിടാം. എണ്ണ അൽപം കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഒട്ടും കട്ടിയാകാതെ ദിവസം മുഴുവൻ ഇരിക്കുന്ന ചപ്പാത്തിയാണിത്.

ചേരുവകൾ

  • ഗോതമ്പ് പൊടി – 1 ഗ്ലാസ്
  • വെള്ളം –  അരഗ്ലാസ്
  • ഉപ്പ് – ആവശ്യത്തിന്
  • ഓയിൽ – 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

അരഗ്ലാസ് വെള്ളത്തിൽ ഉപ്പും ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് ഗോതമ്പ് പൊടി കുറച്ച് കുറച്ചായി ചേർത്ത് നന്നായി യോജിപ്പിക്കുക. പൊടി ആവശ്യമെങ്കിൽ വീണ്ടും ചേർക്കുക. 15 മിനിറ്റ് ഈ മാവ് അടച്ചു വയ്ക്കുക.

ഉരുളകളാക്കി 10 മിനിറ്റ് വീണ്ടും അടച്ചു വച്ചാൽ നല്ലതാണ്. ഇത് പരത്തി എടുത്ത് ചൂടാക്കിയ തവയിൽ രണ്ടു വശവും മറിച്ചും തിരിച്ചും ഇട്ട് ചുട്ടെടുക്കാം.

English Summary: Soft Chapathi Making Tip