വ്യത്യസ്ത വിഭവങ്ങളുടെ വി‍ഡിയോയുമായി ശ്രദ്ധേയനാകുന്ന യൂട്യൂബ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറ പുതിയ വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്  നാടൻ ചിക്കൻ ചുക്ക എന്ന വിഭവമാണ്. വൃത്തിയാക്കിയ നാടൻ കോഴിയിൽ മഞ്ഞൾപ്പൊടി നന്നായി തേച്ച് പിടിപ്പിച്ച് കഴുകി എടുത്ത ശേഷമാണ് കഷണങ്ങളാക്കി മുറിക്കുന്നത്. മുറിച്ച ശേഷം വീണ്ടും വൃത്തിയായി  കഴുകി എടുക്കുന്നു.

ചീനചട്ടി ചൂടാക്കി മല്ലി, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, പെരുംജീരകം എന്നിവ ചൂടാക്കി പൊടിച്ചെടുക്കാം. ഈ ചട്ടിയിലേക്ക് നെയ്യും ഓയിലും ഒഴിച്ച് ചൂടാകുമ്പോൾ സവാള അരിഞ്ഞതിട്ട് വഴറ്റുക. ഇതിലേക്ക് കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴന്നുകഴിയുമ്പോൾ ചിക്കൻ ചേർക്കാം. ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർക്കാം. പൊടിച്ചുവച്ച മസാലക്കൂട്ടും കുരുമുളകു പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. വെള്ളം പറ്റിച്ച് കറിവേപ്പില ചേർത്ത് വാങ്ങാം. ചൂട് ചോറിനൊപ്പം കഴിക്കാം.

English Summary: Nadan Chicken Chukka Recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT