വെറും രണ്ട് ചേരുവകൾ കൊണ്ട് തയാറാക്കാവുന്ന ബോംബേ സാൻവിച്ച് രുചിക്കൂട്ടാണ് വീണാസ് കറിവേൾഡ് പരിചയപ്പെടുത്തുന്നത്. മടിപിടിച്ചിരിക്കുന്ന ദിവസങ്ങളിൽ പെട്ടെന്ന് തയാറാക്കാവുന്ന വിഭവം.

ചേരുവകൾ

  • ബ്രഡ് – 2 കഷ്ണം (ആവശ്യത്തിന്)
  • പഴം (റോബസ്റ്റ, പാളയംകോടൻ, പൂവൻപഴം ഏതു വേണമെങ്കിലും ഉപയോഗിക്കാം) – ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കാം. മധുരം കുറവാണെങ്കിൽ ഒരു നുള്ള് പഞ്ചസാര അല്ലെങ്കിൽ തേൻ ഇതിലേക്ക് ചേർക്കാം.

തയാറാക്കുന്ന വിധം

ഒരു ബ്രഡ് കഷണത്തിനു മുകളിൽ പഴം മിക്സ് തേച്ചു പിടിപ്പിച്ച് വേറൊരു കഷ്ണം കൊണ്ട് മൂടി കഴിക്കാം.

Note : ബട്ടറിന്റെ രുചി ഇഷ്ടമുള്ളവർക്ക് ബ്രഡിലേക്ക് ആദ്യം ബട്ടർ തേച്ചു പിടിപ്പിക്കാം. അതിനു മുകളിൽ പഴം ഉടച്ചതും.

English Summary: 2 Minute Banana Sandwich Recipe by  Veenas Curryworld, Easy Bombay Sandwich