അഷ്‌ടമുടിക്കായലിന്റെ കുഞ്ഞോളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കേരളത്തിന്റെ പ്രിയ രുചിയാണ് കരിമീൻ. കരിമീൻ വ്യത്യസ്തമായിട്ട് ബേക്ക് ചെയ്തെടുത്താലോ? അൽപം തേങ്ങാകൊത്തും കോവയ്ക്കയും ചേർത്ത്...ഒരു സ്പൂൺ എണ്ണ മാത്രമേ ഇതിൽ ചേർക്കുന്നുള്ളു.

തയാറാക്കുന്ന വിധം

വെളുത്തുള്ളിയും ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും മിക്സിയിൽ ചതച്ചെടുത്ത് കല്ലുപ്പും കുരുമുളകും അല്പം വെളിച്ചെണ്ണയും ഒഴിച്ച് മീൻ അരമണിക്കൂർ മാരിനേറ്റ് ചെയ്തു വയ്ക്കണം. ഒരു വാഴയിലയിൽ അല്പം എണ്ണ തേച്ച് ഈ മീനും അരിഞ്ഞ കോവയ്ക്കയും സ്പ്രിങ് ഒനിയനും തേങ്ങാക്കൊത്തും ഇട്ട് അവ്ൻ 180  ഡിഗ്രി ചൂടിൽ പ്രീഹീറ്റ് ചെയ്തതിനു ശേഷം  20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. നല്ല ഹെല്‍ത്തിയായ ഒരു കംപ്ലീറ്റ് മീൽ റെഡി.

കരിമീനിനു പകരം കണമ്പ്, ആവോലി എന്നിവയും ഈ രീതിയിൽ തയാറാക്കാം.  

English Summary: Baked Karimeen

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT