ഏതു മീനും ഇങ്ങനെ വറുത്തു നോക്കൂ...രുചി കൂടുന്നത് കാണാം. മീൻ രുചികരമായി വറുക്കാനുള്ള പാചകവിദ്യയുമായി വീണാസ് കറിവേൾഡ്.

ചേരുവകൾ‍

  • അയല – 4
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – അര ടേബിൾ സ്പൂൺ (ഇതിൽ പച്ചമുളകും ചേർത്ത് അരയ്ക്കാം)
  • മുളകുപൊടി – 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • ഉണക്കമുളക് ചതച്ചത് – 1 ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി – കാൽ ടീസ്പൂൺ (ആവശ്യമെങ്കിൽ)
  • ഉപ്പ് – 1 ടീസ്പൂൺ
  • കറിവേപ്പില അരിഞ്ഞത് – ആവശ്യത്തിന്
  • വിനാഗിരി അല്ലെങ്കിൽ ചെറുനാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • വെള്ളം – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

മസാലകളെല്ലാം നാരങ്ങാ നീരും വെളിച്ചെണ്ണയും വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഈ മസാല വരഞ്ഞു വച്ചിരിക്കുന്ന മീനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം. വെളിച്ചെണ്ണയിൽ മീൻ വറുത്തെടുക്കാം.

English Summary: Special Fish Fry Video

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT