ചോറിനൊപ്പം അപ്രതീക്ഷിതമായി വിളമ്പാവുന്ന സൈഡ് ഡിഷ്. ചെമ്മീനിന്റെ സത്ത് പടവലങ്ങയിലേക്ക് പടർന്നിറങ്ങിയ് നമ്മുടെ രുചി മുകുളങ്ങളെ ഉണർത്തുന്നത് അനുഭവിച്ച് തന്നെ അറിയണം. വീട്ടു വളപ്പിലും വയലിലും വിളഞ്ഞ് കിടക്കുന്ന പടവലങ്ങയും ചെമ്മീനും കൊണ്ട് ലോക് ഡൗൺ കാലത്തൊരു ക്ലാസിക് കോമ്പിനേഷൻ. മുളക് ചാറിനൊപ്പം പടവലങ്ങ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറിനൊപ്പം അപ്രതീക്ഷിതമായി വിളമ്പാവുന്ന സൈഡ് ഡിഷ്. ചെമ്മീനിന്റെ സത്ത് പടവലങ്ങയിലേക്ക് പടർന്നിറങ്ങിയ് നമ്മുടെ രുചി മുകുളങ്ങളെ ഉണർത്തുന്നത് അനുഭവിച്ച് തന്നെ അറിയണം. വീട്ടു വളപ്പിലും വയലിലും വിളഞ്ഞ് കിടക്കുന്ന പടവലങ്ങയും ചെമ്മീനും കൊണ്ട് ലോക് ഡൗൺ കാലത്തൊരു  ക്ലാസിക് കോമ്പിനേഷൻ. മുളക് ചാറിനൊപ്പം പടവലങ്ങ തോരനും ഉണ്ടങ്കിൽ ചോറ് തീരുന്നതറിയില്ല.. 

നാടൻ വിള

ADVERTISEMENT

വേനൽക്കാലം ആയതിനാൽ കൊണ്ടൽ കൃഷി എല്ലായിടത്തും സജീവമാണ്. കരപ്പുറത്തെ ( ചേർത്തല ) ചൊരി മണലിൽ പടവലം ധാരാളമായി വിളയാറുണ്ട് . വേലൽക്കാലത്ത് നടത്തുന്ന പച്ചക്കറി കൃഷിയെയാണ് കൊണ്ടൽ കൃഷിയെന്നു പറയുന്നത്.  വീട്ടു വളപ്പിലോ കൊയ്ത്തു കഴിഞ്ഞ വലയിലോ സുലഭമായി ഉണ്ടാകുന്നതാണ് പടവലങ്ങ. കാർഷിക കലണ്ടർ പ്രകാരം ജനുവരി , ഏപ്രിൽ , സെപ്തംബർ മാസങ്ങളിലാണ് സാധാരണ പടവലം നടുന്നത്. ജനുവരിയിൽ നട്ട പടവലം ഇപ്പോൾ വിളവെടുപ്പിന്റെ അവസാന ഘട്ടമാണ്. 

അല്പം നനവുള്ള മണ്ണിലാണ് പടവലം നന്നായി ഉണ്ടാവുക. പന്തലിട്ട് പടർത്തി വളർത്തുന്ന പടവലം നാടൻ വിളവായാണ് അറിയപ്പെടുന്നത്. എപ്പോഴും നന വേണ്ടതിനാൽ വയൽ പോലെയുള്ള താഴ്ന്ന സ്ഥലങ്ങളിലാണ് പടവലം കൃഷി ചെയ്യുന്നത്. ചുവട്ടിൽ കല്ലു കെട്ടി വളർത്തുന്ന നീളൻ പടവലങ്ങയും കുള്ളൻ ഇനത്തിൽപ്പെട്ട കുത്ത് പടവലങ്ങയുമാണ് ഇവിടെ കൃഷി ചെയ്യുന്നത്.  ലേക് ഡൗൺ കാലത്ത് വീട്ടുവളപ്പിലെയോ വയലിലെയോ കുത്തു പടവലം കൊണ്ട് രുചികരവും വ്യത്യസ്ഥവുമായ ഒരു വിഭവം ഞൊടിയിടയിൽ അനായാസം തയ്യാറാക്കാം , അതും ചെമ്മീൻ ചേർത്ത രുചികരമായ തോരൻ !! 

ADVERTISEMENT

ചേരുവകൾ 

  • പടവലങ്ങ – ഇടത്തരം ഒന്ന്
  • ചെമ്മീൻ – 250 ഗ്രാം 
  • മുളക്പൊടി – 1 സ്പൂൺ
  • മഞ്ഞൾപ്പൊടി – അര സ്പൂൺ
  • ഉള്ളി – 4 
  • വെളുത്തുള്ളി – 5 അല്ലി
  • തേങ്ങ – ചിരകിയത് അര കപ്പ്
  • കറിവേപ്പില – 2 തണ്ട്
  • വെളിച്ചെണ്ണ – പാകത്തിന്
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

  • ചെമ്മീൻ മഞ്ഞൾപ്പൊടിയും മുളക് പൊടിയും ഉപ്പും പുരട്ടി ചട്ടിയിൽ വേവിക്കുക. 
  • മറ്റൊരു പാനിൽ എണ്ണ ചൂടാകുമ്പോൾ ഉള്ളി ചതച്ചതും വെളുത്തുളളിയും വഴറ്റുക. അരിഞ്ഞുവച്ച പടവലങ്ങ ഇതിലേക്ക് ചേർക്കാം.
  • വഴന്ന ശേഷം കറി വേപ്പിലയും തേങ്ങായും ഉപ്പും ചേർത്ത് ഇളക്കുക. അല്പം കഴിഞ്ഞ് വേവിച്ചു വെച്ച ചെമ്മീൻ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. പടവലം ചേർത്ത് അധികം വഴറ്റാതെ പച്ച നിറം നില നിർത്തിയും ഈ വിഭവം തയാറാക്കാം. 
ADVERTISEMENT

English Summary: Snake Gourd Chemmeen Thoran