മൊരശ്, കോലാ, കോലി എന്നൊക്കെ അറിയപ്പെടുന്ന മീൻ, പീര വറ്റിക്കാനും പൊരിക്കാനും ഒന്നാന്തരമാണ്. ഇതാ പച്ചമുളകിട്ട് വറ്റിച്ചെടുക്കാം.

ചേരുവകൾ

  • മൊരശ് – അരക്കിലോ
  • നാളികേരം ചിരകിയത് – ഒരു കപ്പ് 
  • പച്ചമുളക് – 4 
  • ഇഞ്ചി – ഒരു കഷ്ണം
  • വെളുത്തുള്ളി – 5 അല്ലി
  • സവാള – ഒന്ന്
  • മഞ്ഞൾപ്പൊടി –  ഒരു സ്പൂൺ
  • കറിവേപ്പില – 4 തണ്ട്
  • ഉപ്പ് – പാകത്തിന്
  • വെളിച്ചെണ്ണ – പാകത്തിന് 

തയാറാക്കുന്ന വിധം

ചുണ്ട് മുറിച്ച് വൃത്തിയാക്കിയ മീൻ ഉപ്പിട്ട് കഴുകി എടുക്കുക. ചെറുതായി അരിഞ്ഞ  ഇഞ്ചി , വെളുത്തുള്ളി , സവാള , പച്ചമുളക്  എന്നിവ കറിച്ചട്ടിയിൽ വഴറ്റുക. ഇതിലേക്ക് ഇടിച്ചൊതുക്കിയ തേങ്ങാ ചേർക്കണം, ഒന്നു ചൂടായി കഴിയുമ്പോൾ മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കാം. പിന്നീട് പാകത്തിന് വെള്ളം ചേർത്ത് നന്നായി തിളയ്ക്കുമ്പോഃ്‍ മീൻ ഇട്ട് കൊടുക്കണം. കറി വേപ്പില ഇട്ട് മൂടി വെച്ച് വറ്റിച്ചെടുക്കണം. 

English Summary: A Kerala Style Preparation of garfish which is commonly known as Morashu Fish.