രുചിയും ആരോഗ്യവും കൈകോര്‍ക്കുന്ന ചെറുപയര്‍ കട്‌ലറ്റിന്റെ രുചിക്കൂട്ടുമായി ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകം
കട്‌ലറ്റ് രുചികരമായ വിഭവമാണെങ്കിലും എല്ലാ കട്‌ലറ്റും ആരോഗ്യകരമാണെന്ന് പറയാനാകില്ല. എന്നാല്‍ പോഷകസമ്പുഷ്ടമായ ചേരുവകളും ഫ്രൈ ചെയ്യാന്‍ ശരിയായ എണ്ണയും ചേരുമ്പോള്‍ കട്‌ലറ്റ് ആരോഗ്യപ്രദമാകും. ആരോഗ്യവും രുചിയും ഒന്നിക്കുന്ന ചെറുപയര്‍ കട്‌ലറ്റിന്റെ റെസിപ്പിയുമായാണ് ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകത്തിന്റെ
കട്‌ലറ്റ് രുചികരമായ വിഭവമാണെങ്കിലും എല്ലാ കട്‌ലറ്റും ആരോഗ്യകരമാണെന്ന് പറയാനാകില്ല. എന്നാല്‍ പോഷകസമ്പുഷ്ടമായ ചേരുവകളും ഫ്രൈ ചെയ്യാന്‍ ശരിയായ എണ്ണയും ചേരുമ്പോള്‍ കട്‌ലറ്റ് ആരോഗ്യപ്രദമാകും. ആരോഗ്യവും രുചിയും ഒന്നിക്കുന്ന ചെറുപയര്‍ കട്‌ലറ്റിന്റെ റെസിപ്പിയുമായാണ് ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകത്തിന്റെ
കട്‌ലറ്റ് രുചികരമായ വിഭവമാണെങ്കിലും എല്ലാ കട്‌ലറ്റും ആരോഗ്യകരമാണെന്ന് പറയാനാകില്ല. എന്നാല്‍ പോഷകസമ്പുഷ്ടമായ ചേരുവകളും ഫ്രൈ ചെയ്യാന്‍ ശരിയായ എണ്ണയും ചേരുമ്പോള്‍ കട്‌ലറ്റ് ആരോഗ്യപ്രദമാകും. ആരോഗ്യവും രുചിയും ഒന്നിക്കുന്ന ചെറുപയര്‍ കട്‌ലറ്റിന്റെ റെസിപ്പിയുമായാണ് ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകത്തിന്റെ
കട്‌ലറ്റ് രുചികരമായ വിഭവമാണെങ്കിലും എല്ലാ കട്‌ലറ്റും ആരോഗ്യകരമാണെന്ന് പറയാനാകില്ല. എന്നാല്‍ പോഷകസമ്പുഷ്ടമായ ചേരുവകളും ഫ്രൈ ചെയ്യാന്‍ ശരിയായ എണ്ണയും ചേരുമ്പോള്‍ കട്‌ലറ്റ് ആരോഗ്യപ്രദമാകും. ആരോഗ്യവും രുചിയും ഒന്നിക്കുന്ന ചെറുപയര്‍ കട്‌ലറ്റിന്റെ റെസിപ്പിയുമായാണ് ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ ഷെഫ് ലത കുനിയില്‍ എത്തുന്നത്. കാര്‍ഡിയ അഡ്വാന്‍സ്ഡ് നിലക്കടല എണ്ണ ഉപയോഗിച്ചാണ് ഷെഫ് ഈ വ്യത്യസ്തമായ കട്‌ലറ്റ് പാകം ചെയ്യുന്നത്.
സാധാരണ ഉരുളക്കിഴങ്ങാണ് കട്‌ലറ്റ് ഉണ്ടാക്കാന്‍ എടുക്കുന്നതെങ്കില്‍ ഇവിടെ മുളപ്പിച്ച ചെറുപയറാണ് ഷെഫ് അവതരിപ്പിക്കുന്നത്. ആരോഗ്യകരമായ ചെറുപയര്‍ കട്‌ലറ്റിന്റെ ചേരുവകള്‍ ഇവയാണ്.
- ചെറുപയര്‍ - അര കിലോ
- മുളപ്പിച്ച ചെറുപയര്‍-250 ഗ്രാം
- കടല പരിപ്പ് - 50 ഗ്രാം
- പച്ചമുളക് അരിഞ്ഞത്- 10 ഗ്രാം
- ഇഞ്ചി അരിഞ്ഞത്-10 ഗ്രാം
- വെളുത്തുള്ളി അരിഞ്ഞത്-10 ഗ്രാം
- ഉള്ളി അരിഞ്ഞത്-100 ഗ്രാം
- പെരുഞ്ചീരകം പൊടിച്ചത് - അര ടീസ്പൂണ്‍
- റൊട്ടിപ്പൊടി - 200 ഗ്രാം
- മൈദ - 200 ഗ്രാം
- കുരുമുളക്-1 ടീസ്പൂണ്‍
- മല്ലിയില-10 ഗ്രാം
- ഉപ്പ്- പാകത്തിന്
- കറി വേപ്പില അരിഞ്ഞത്-1 ടീസ്പൂണ്‍
ആരോഗ്യപ്രദമായ കട്‌ലറ്റ് ഉണ്ടാക്കാന്‍ ചെറുപയര്‍ രണ്ട് ദിവസം കുതിര്‍ത്ത് വച്ച് മുളപ്പിച്ച് വേവിച്ച് എടുക്കണമെന്ന് ഷെഫ് പറയുന്നു. കടലപരിപ്പും രണ്ട് ദിവസം വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് വേവിച്ച ശേഷമാണ് ഉപയോഗിക്കുന്നത്. കട്‌ലറ്റ് ഉണ്ടാക്കാന്‍ ആദ്യമായി മസാലയാണ് ഷെഫ് തയാറാക്കുന്നത്. എണ്ണയിലേക്ക് ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും കുരുമുളകും പച്ചമുളകും ഉപ്പും കറിവേപ്പിലയും മല്ലിയിലയും മറ്റും ക്രമത്തില്‍ ചേര്‍ത്ത് മസാല തയാറാക്കുന്നു.
ഇതിലേക്ക് വേവിച്ച ചെറുപയറും കടലപരിപ്പും ചേര്‍ത്ത് ഉടച്ച് കുഴച്ചെടുക്കുന്നു. ആരോഗ്യകരമായ ഈ കൂട്ട് വറുത്തെടുക്കാന്‍ ആരോഗ്യകരമായ എണ്ണയും ആവശ്യമാണെന്ന് ഷെഫ് ലത പറയുന്നു. കട്‌ലറ്റിന്റെ രൂപത്തില്‍ ഇവ കൈ കൊണ്ട് പിടിച്ച് വച്ച ശേഷം പാനിലേക്ക് ഷെഫ് കാര്‍ഡിയ അഡ്വാന്‍സ്ഡ് നിലക്കടല എണ്ണ പകരുന്നു. കട്‌ലറ്റ് ഫ്രൈ ചെയ്ത് എടുക്കേണ്ടതിനാല്‍ കുറച്ച് കൂടുതല്‍ എണ്ണ ഒഴിക്കണം. ഫില്‍റ്റേഡ് ഓയിലും റിഫൈന്‍ഡ് ഓയിലും തമ്മിലുള്ള വ്യത്യാസവും പാചകത്തിനിടെ ഷെഫ് പരാമര്‍ശിക്കുന്നു. നിലക്കടലയുടെ രുചി ലോക്ക് ചെയ്യുന്ന ഫില്‍റ്റേഡ് ഓയില്‍ തന്നെയാണ് കട്‌ലറ്റിന് അനുയോജ്യമെന്നും ഇത് വിഭവത്തിന് ഒരു അധിക രുചി നല്‍കുമെന്നും ഷെഫ് കൂട്ടിച്ചേര്‍ക്കുന്നു.
എണ്ണ തിളച്ച ശേഷം സ്റ്റൗവിലെ തീ കുറയ്ക്കണമെന്നും അല്ലെങ്കില്‍ കട്‌ലറ്റ് കരിഞ്ഞു പോകും, രുചികരമായ പാചകത്തിനുള്ള ഇത്തരം നിരവധി ടിപ്പുകളുമായിട്ടാണ് ഈ എപ്പിസോഡിലും ഷെഫ് ലത ഭക്ഷണപ്രിയരുടെ ശ്രദ്ധ കവരുന്നത്.
പാചകത്തിന് ഏറ്റവും അനുയോജ്യമായ കാര്‍ഡിയ അഡ്വാന്‍സ്ഡ് നിലക്കടല എണ്ണയുടെ ഗുണഗണങ്ങള്‍ വിവരിച്ചു കൊണ്ടാണ് എപ്പിസോഡ് അവസാനിക്കുന്നത്. മനം മയക്കുന്ന ആധികാരിക രുചിയും സുഗന്ധവും പ്രകൃതിദത്ത തനിമയും ഓരോ വിഭവത്തിനും നല്‍കുന്ന കാര്‍ഡിയ അഡ്വാന്‍സ്ഡ് ഗ്രൗണ്ട്‌നട്ട് ഓയില്‍ കാളീശ്വരി കുടുംബത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ഉത്പന്നമാണ്. ഏറ്റവും ശുദ്ധവും മികച്ചതുമായ കടലയാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. എണ്ണയുടെ പോഷണ ഗുണങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ പരമ്പരാഗതമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് കടലയുടെ സത്ത് എടുത്തിട്ടുള്ളത്. മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡും പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡും സാച്ചുറേറ്റഡ് ഫാറ്റും ധാരാളം അടങ്ങിയ കാര്‍ഡിയ അഡ്വാന്‍സ്ഡ് ഫില്‍റ്റേഡ് ഗ്രൗണ്ട് നട്ട് ഓയില്‍ കൊഴുപ്പും കൃത്യമായി ബാലന്‍സ് ചെയ്യുന്നുണ്ട്.