വായില്‍ കപ്പലോടിക്കുന്ന ഈന്തപ്പഴ അച്ചാർ രുചിയുമായി ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകം
തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ആവേശത്തോടെ കലണ്ടറിലേക്ക് കണ്ണും നട്ടിരിക്കുകയാണ് കേരളം. എന്നാല്‍ അതിനെയും വെല്ലുന്ന ആകാംഷയോടെയാണ് നാട്ടിലെ ഭക്ഷണപ്രിയര്‍ ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകത്തിന്റെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നത്. ഓരോ വരവിലും പാചക രസതന്ത്രത്തിന്റെ പുത്തന്‍ മാന്ത്രിക കൂട്ടുകളൊരുക്കുന്ന
തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ആവേശത്തോടെ കലണ്ടറിലേക്ക് കണ്ണും നട്ടിരിക്കുകയാണ് കേരളം. എന്നാല്‍ അതിനെയും വെല്ലുന്ന ആകാംഷയോടെയാണ് നാട്ടിലെ ഭക്ഷണപ്രിയര്‍ ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകത്തിന്റെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നത്. ഓരോ വരവിലും പാചക രസതന്ത്രത്തിന്റെ പുത്തന്‍ മാന്ത്രിക കൂട്ടുകളൊരുക്കുന്ന
തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ആവേശത്തോടെ കലണ്ടറിലേക്ക് കണ്ണും നട്ടിരിക്കുകയാണ് കേരളം. എന്നാല്‍ അതിനെയും വെല്ലുന്ന ആകാംഷയോടെയാണ് നാട്ടിലെ ഭക്ഷണപ്രിയര്‍ ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകത്തിന്റെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നത്. ഓരോ വരവിലും പാചക രസതന്ത്രത്തിന്റെ പുത്തന്‍ മാന്ത്രിക കൂട്ടുകളൊരുക്കുന്ന
തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ആവേശത്തോടെ കലണ്ടറിലേക്ക് കണ്ണും നട്ടിരിക്കുകയാണ് കേരളം. എന്നാല്‍ അതിനെയും വെല്ലുന്ന ആകാംഷയോടെയാണ് നാട്ടിലെ ഭക്ഷണപ്രിയര്‍ ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകത്തിന്റെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നത്. ഓരോ വരവിലും പാചക രസതന്ത്രത്തിന്റെ പുത്തന്‍ മാന്ത്രിക കൂട്ടുകളൊരുക്കുന്ന ഷെഫ് ലത കുനിയില്‍ പുതിയ എപ്പിസോഡിലും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കുന്നില്ല. വായില്‍ കപ്പലോടിക്കുന്ന ഈന്തപ്പഴ അച്ചാറിന്റെ രുചി രഹസ്യവുമായാണ് ഷെഫ് ലത ഇത്തവണ എത്തുന്നത്.
ഈന്തപ്പഴം കൊണ്ടുള്ള അച്ചാറിനെ പറ്റി പലരും കേട്ടിട്ട് കൂടിയുണ്ടാകില്ല. പച്ചയ്‌ക്കോ ചില ഡെസേര്‍ട്ട് വിഭവങ്ങള്‍ക്കൊപ്പമോ കഴിക്കുന്ന സംഗതിയാണ് പലര്‍ക്കും ഇന്തപ്പഴം. എന്നാല്‍ ഇത് കൊണ്ട് എങ്ങനെ ആരെയും കൊതിപ്പിക്കുന്ന അച്ചാറൊരുക്കാമെന്ന് കാണിച്ചു തരുകയാണ് ഹൃദ്യപാചകത്തില്‍ ഷെഫ് ലത. തലശ്ശേരി ബിരിയാണി പോലെ ആഗോള പ്രശസ്തി ലഭിച്ച പല വിഭവങ്ങളുടെയും കൂട്ടുകറി കൂടിയാണ് ഈന്തപ്പഴ അച്ചാര്‍. അധികം സമയമെടുക്കാതെ പെട്ടെന്ന് എങ്ങനെ ഈ അച്ചാര്‍ തയാറാക്കാമെന്ന് ലളിതമായി ഷെഫ് പഠിപ്പിക്കുന്നു. കാര്‍ഡിയ അഡ്വാന്‍സ്ഡ് കോള്‍ഡ് പ്രസ്ഡ് ജിന്‍ജെലി ഓയില്‍ ഉപയോഗിച്ചാണ് ഈ അപൂര്‍വ രുചിക്കൂട്ട് ഒരുക്കുന്നത്. വീഡിയോയിലൂടെ ഈ എണ്ണയുടെ ഗുണഗണങ്ങളും ഷെഫ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നു.
ചേരുവകള്‍
- ഈന്തപ്പഴം - 350 ഗ്രാം
- മുളകുപൊടി - 25 ഗ്രാം
- മഞ്ഞൾപ്പൊടി - അര ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- കുരുമുളക് - അര ടീസ്പൂണ്‍
- ഉലുവ - അര ടീസ്പൂണ്‍
- വിനാഗിരി - 200 മില്ലിലിറ്റർ
- ഇഞ്ചി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
- ശര്‍ക്കര സിറപ്പ് - 3 ടേബിള്‍ സ്പൂണ്‍
- ജിന്‍ജെലി ഓയില്‍ - 300 മില്ലി
- കറിവേപ്പില - ആവശ്യത്തിന്
- ചുവന്ന മുളക് - 2 എണ്ണം
ആര്‍ക്കും എളുപ്പം പരീക്ഷിക്കാവുന്ന ഈന്തപ്പഴ അച്ചാർ. ഈന്തപ്പഴത്തെ കുറിച്ചുള്ള ആമുഖത്തോടെയാണ് ഷെഫ് ലത പാചകം ആരംഭിക്കുന്നത്. അറേബ്യയില്‍ നിന്ന് കേരളത്തിലെത്തിയ ഈന്തപ്പഴം പരമ്പരാഗതമായി തയ്യാറാക്കി തലശ്ശേരി ബിരിയാണിക്കൊപ്പം കഴിക്കുന്ന ചമ്മന്തിയും അച്ചാറുമൊക്കെയായി. മലബാറിലെ ബിരിയാണികള്‍ക്കൊപ്പം പ്രത്യേകമായി വിളമ്പുന്ന അതവിശിഷ്ട കൂട്ടുകറിയാണ് ഈ അച്ചാറെന്നും ഷെഫ് പറയുന്നു. കാര്‍ഡിയ അഡ്വാന്‍സ്ഡ് കോള്‍ഡ് പ്രസ്ഡ് ജിന്‍ജെലി ഓയിലിന്റെ ഗുണങ്ങളെ പറ്റിയും ഷെഫ് വിശദീകരിക്കുന്നുണ്ട്.
ഈ എണ്ണ ശരീരത്തെ തണുപ്പിക്കുമെന്നും ഇവ കോളസ്‌ട്രോള്‍ രഹിതമാണെന്നും ഷെഫ് പറയുന്നു. ചിലരോട് അച്ചാര്‍ ഉപയോഗിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് പോലും ജിന്‍ജെലി ഓയില്‍ ചേര്‍ത്ത അച്ചാര്‍ കഴിക്കാവുന്നതാണെന്നും ഷെഫ് ചൂണ്ടിക്കാട്ടി. നാളികേരം, കടല, സൂര്യകാന്തി എന്നിവയില്‍ നിന്നും നിര്‍മ്മിക്കുന്ന മറ്റ് എണ്ണകളില്‍ നിന്ന് വ്യത്യസ്തമായി ജിന്‍ജെലി എണ്ണ ചൂടാക്കുമ്പോള്‍ പോലും അവയില്‍ എള്ളിന്റെ യഥാര്‍ത്ഥ ഗുണവും മണവും നഷ്ടമാകുന്നില്ല. ഇത് ഭക്ഷണവിഭവത്തിന്റെ രുചി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതായി ഷെഫ് കൂട്ടിച്ചേര്‍ത്തു.
അച്ചാര്‍ കേടാകാതെ ദീര്‍ഘനാളിരിക്കാനും ജിന്‍ജെലി എണ്ണ സഹായിക്കും. അച്ചാറിന് മീതെ കാര്‍ഡിയ അഡ്വാന്‍സ്ഡ് കോള്‍ഡ് പ്രസ്ഡ് ജിന്‍ജെലി ഓയിലിന്റെ ഒരു പാളി ഒഴിക്കുന്നതോടെ അച്ചാറുകള്‍ക്കുള്ള സംരക്ഷണോപാധിയായി മാറുന്നതായും ഷെഫ് പറഞ്ഞു. ഒമേഗ 6, ഒമേഗ 9 ഫാറ്റി ആസിഡുകളുടെ സമ്പുഷ്ട സ്രോതസ്സായ കാര്‍ഡിയ അഡ്വാന്‍സ്ഡ് കോള്‍ഡ് പ്രസ്ഡ് ജിന്‍ജെലി ഓയിലില്‍ കോളസ്‌ട്രോള്‍ കുറയ്ക്കുന്ന ലിഗ്നാനുകളും ടോകോഫെറോളുകളും നാച്ചുറല്‍ ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകള്‍ പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ ശേഖരിച്ച് തയ്യാര്‍ ചെയ്തിട്ടുള്ള ഈ ഉത്പന്നം പോഷകസമ്പുഷ്ടമാണെന്നും സജീവ ജീവിതശൈലി പിന്തുടരുന്നവരുടെ സഹയാത്രികയാണെന്നും കാര്‍ഡിയ കമ്പനി പറയുന്നു.
പതിവു പോലെ രസകരമായ ഉപദേശ നിര്‍ദ്ദേശങ്ങളും ടിപ്പുകളും നല്‍കിയാണ് ഷെഫ് തന്റെ പാചകം പൂര്‍ത്തിയാക്കുന്നത്. സാധാരണ അച്ചാറുകളുടെ നിര്‍മ്മാണം കാലതാമസമെടുക്കുന്ന പരിപാടിയാണെങ്കില്‍ ഈന്തപ്പഴ അച്ചാര്‍ വളരെ വേഗത്തിലും വളരെ എളുപ്പത്തിലും തയാറാക്കാവുന്നതാണ്. മധുരം, എരിവ്, പുളി ഇതെല്ലാം ഒരേ സമയം നാവിലുണര്‍ത്തുമെന്നതാണ് ഈന്തപ്പഴ അച്ചാറിന്റെ മറ്റൊരു പ്രത്യേകത.