ഓട്സ്, ബദാം മിൽക്ക്, മുട്ടയുടെ വെള്ള; പ്രഭാത ഭക്ഷണ രുചിക്കൂട്ടുമായി റീനു മാത്യുസ്
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ആരോഗ്യകരമായ പ്രഭാത ഭക്ഷണ രുചി പങ്കുവയ്ക്കുകയാണ് സിനിമാ താരം റീനു മാത്യുസ്. വ്യായമത്തിനു ശേഷം പ്രഭാത ഭക്ഷണമായി കഴിക്കുന്ന ഹെൽത്തി രുചിക്കൂട്ടുകൾ ഇതാണ്. ആൽമണ്ട് മിൽക്കിൽ (ബദാം മിൽക്ക്) വേവിച്ചെടുത്ത ഓട്സ്, അതിൽ മിക്സ്ഡ് ബെറിസ് അല്ലെങ്കിൽ ഏതെങ്കിലും പഴങ്ങൾ അരിഞ്ഞതും

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ആരോഗ്യകരമായ പ്രഭാത ഭക്ഷണ രുചി പങ്കുവയ്ക്കുകയാണ് സിനിമാ താരം റീനു മാത്യുസ്. വ്യായമത്തിനു ശേഷം പ്രഭാത ഭക്ഷണമായി കഴിക്കുന്ന ഹെൽത്തി രുചിക്കൂട്ടുകൾ ഇതാണ്.
ആൽമണ്ട് മിൽക്കിൽ (ബദാം മിൽക്ക്) വേവിച്ചെടുത്ത ഓട്സ്, അതിൽ മിക്സ്ഡ് ബെറിസ് അല്ലെങ്കിൽ ഏതെങ്കിലും പഴങ്ങൾ അരിഞ്ഞതും ചേർത്ത് ഒരു ഗ്ലാസ്. അതിന് ഒപ്പം ആൽമണ്ട് മിൽക്കിൽ തയാറാക്കിയ ചിയ മാംഗോ പുഡ്ഡിങും കഴിക്കും. രണ്ട് ടീസ്പൂൺ ചിയ സീഡ്സ് ആൽമണ്ട് മിൽക്കിൽ രണ്ടു മണിക്കൂർ കുതിർത്ത് വച്ചതിൽ മാമ്പഴം അരിഞ്ഞത് ( അല്ലെങ്കിൽ പ്യൂരി) ചേർത്ത് ചിയ മാംഗോ പുഡ്ഡിങ് തയാറാക്കാം.
ഇതിനൊപ്പം മുട്ടയുടെ വെള്ളയും കഴിക്കും. ഏതു രൂപത്തിൽ വേണമെങ്കിലും കഴിക്കാം. തിളച്ച വെള്ളത്തിൽ വേവിച്ച് , ചിക്കി പൊരിച്ചത് അല്ലെങ്കിൽ സ്പിനാച്ചും പച്ചക്കറികളും ചേർത്ത ഓംലറ്റ് രുചിയാക്കിയും കഴിക്കാം.
English Summary : Simple and Healthy breakfast by Actress Reenu Mathews.