തൊട്ടുകൂട്ടാൻ രുചിയൂറും ചെമ്മീൻ അച്ചാർ
മലയാളികളുടെ ഭക്ഷണത്തിൽ മുൻപന്തിയിലാണ് അച്ചാറിന്റെ സ്ഥാനം. ഉപ്പ്, പുളി, എരിവ് എന്നീ മൂന്നു രുചികളുടെ സമ്മേളനമാണ് മിക്ക അച്ചാറുകളും. ഉപ്പിലിട്ട മാങ്ങ മുതൽ ഉണക്കിറച്ചി വരെ അച്ചാറുകളായി നമ്മുടെ തീൻമേശയിലെത്തുന്നു. ഏറെക്കാലം കേടുകൂടാതെ ഇരിക്കും എന്നതാണ് അച്ചാറുകളുടെ ഏറ്റവും വലിയ പ്രത്യേകത. പുളിയുള്ള

മലയാളികളുടെ ഭക്ഷണത്തിൽ മുൻപന്തിയിലാണ് അച്ചാറിന്റെ സ്ഥാനം. ഉപ്പ്, പുളി, എരിവ് എന്നീ മൂന്നു രുചികളുടെ സമ്മേളനമാണ് മിക്ക അച്ചാറുകളും. ഉപ്പിലിട്ട മാങ്ങ മുതൽ ഉണക്കിറച്ചി വരെ അച്ചാറുകളായി നമ്മുടെ തീൻമേശയിലെത്തുന്നു. ഏറെക്കാലം കേടുകൂടാതെ ഇരിക്കും എന്നതാണ് അച്ചാറുകളുടെ ഏറ്റവും വലിയ പ്രത്യേകത. പുളിയുള്ള വസ്തുക്കളാണ് അച്ചാറുണ്ടാക്കാൻ ഉത്തമം. എന്നാൽ, പാവയ്ക്ക, നെല്ലിക്ക, ഈന്തപ്പഴം, മത്സ്യം, ഇറച്ചി, ചെമ്മീൻ എന്നിവയൊക്കെ അച്ചാറുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. അച്ചാറുകളുടെ കാലമാണ് മഴക്കാലം.
ചെമ്മീൻ വറുക്കാൻ
- ചെമ്മീൻ – 1 കിലോഗ്രാം
- ഉപ്പ് – 1 സ്പൂൺ
- മഞ്ഞൾപ്പൊടി – 1 സ്പൂൺ
- മുളകുപൊടി – 2 സ്പൂൺ
- ചെമ്മീനിൽ ഈ മസാല പുരട്ടി അരമണിക്കൂർ വയ്ക്കുക.
മസാല തയാറാക്കാൻ
- എണ്ണ – 200 മില്ലിലിറ്റർ
- കടുക് – 10 ഗ്രാം
- ഇഞ്ചി – 100 ഗ്രാം
- വെളുത്തുള്ളി – 100 ഗ്രാം
- പച്ചമുളക് – 100 ഗ്രാം
- കറിവേപ്പില
- മുളകുപൊടി – 50 ഗ്രാം
- കാശ്മീരി മുളകുപൊടി – 50 ഗ്രാം
- അച്ചാർ പൗഡർ – 25 ഗ്രാം
- വിനാഗിരി – 500 മില്ലിലിറ്റർ
തയാറാക്കുന്ന വിധം
- പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. മസാല പുരട്ടിയ ചെമ്മീൻ ഗ്രിൽ ചെയ്തെടുക്കുക.
- ഫ്രൈയിങ് പാനിൽ 200 മില്ലിലിറ്റർ എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടാകുമ്പോൾ 10 ഗ്രാം കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് നീളത്തിൽ അരിഞ്ഞ 100 ഗ്രാം ഇഞ്ചി, 100 ഗ്രാം വെളുത്തുള്ളി, 100 ഗ്രാം പച്ചമുളക്, ആവശ്യത്തിന് കറിവേപ്പിലയും ഇതിലേക്ക് ചേർക്കാം. നന്നായി വഴറ്റി എടുക്കാം.
- 50 ഗ്രാം മുളകുപൊടി, 50 ഗ്രാം കാശ്മീരി മുളകുപൊടി, 25 ഗ്രാം അച്ചാർ പൗഡർ എന്നിവ ചേർത്ത് വഴറ്റുക. പച്ചമണം മാറികഴിയുമ്പോൾ നാടൻ വിനാഗിരി 500 മില്ലിലിറ്റർ ചേർക്കാം. ഇതിലേക്ക് വറുത്ത് എടുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് യോജിപ്പിച്ച് എടുക്കാം.
English Summary : A spicy prawns pickle to enhance your lunch. Step up your rice game with this spicy prawns pickle.