ചെറിയ ഉള്ളിയും കൂണും ചേർത്തൊരു തീയൽ. കൂൺ ഇഷ്ടവിഭവമായതു കൊണ്ടാണ് തീയലിൽ ചേർത്തതെന്ന് ലേഖ എം. ജി. ശ്രീകുമാർ, സാധാരണ തീയലിൽ നിന്നും വ്യത്യസ്ത രുചിയും ലഭിക്കും. ചേരുവകൾ ചേരുവകൾ ചെറിയ ഉള്ളി - 25 എണ്ണം മഷ്‌റൂം - 6 - 7 എണ്ണം വെളിച്ചെണ്ണ - ആവശ്യത്തിന് ചിരകിയ തേങ്ങ - 1 കപ്പ് മുളക് പൊടി - 2 ടീസ്‌പൂൺ മല്ലിപ്പൊടി - 2 ടീസ്‌പൂൺ മഞ്ഞൾ പൊടി - 1/2 ടീസ്‌പൂൺ ശർക്കര - 1 ചെറിയ കഷണം വാളൻ പുളി - 1 ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ ഉള്ളിയും കൂണും ചേർത്തൊരു തീയൽ. കൂൺ ഇഷ്ടവിഭവമായതു കൊണ്ടാണ് തീയലിൽ ചേർത്തതെന്ന് ലേഖ എം. ജി. ശ്രീകുമാർ, സാധാരണ തീയലിൽ നിന്നും വ്യത്യസ്ത രുചിയും ലഭിക്കും.

ചേരുവകൾ 

  • ചെറിയ ഉള്ളി - 25 എണ്ണം 
  • മഷ്‌റൂം - 6 - 7 എണ്ണം 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • ചിരകിയ തേങ്ങ - 1 കപ്പ് 
  • മുളക് പൊടി - 2 ടീസ്‌പൂൺ 
  • മല്ലിപ്പൊടി - 2 ടീസ്‌പൂൺ 
  • മഞ്ഞൾ പൊടി - 1/2 ടീസ്‌പൂൺ 
  • ശർക്കര - 1 ചെറിയ കഷണം 
  • വാളൻ പുളി - 1 ചെറിയ നാരങ്ങ വലുപ്പത്തിൽ 
  • ഉപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന് 
ADVERTISEMENT

വറുത്ത് ചേർക്കാൻ ആവശ്യമായ ചേരുവകൾ 

  • വെളിച്ചെണ്ണ- ആവശ്യത്തിന് 
  • കടുക് - 1 ടീസ്‌പൂൺ 
  • ഉലുവ പൊടി -  1/2  ടീസ്‌പൂൺ  
  • വറ്റൽ മുളക് - 2 എണ്ണം 
  • കറിവേപ്പില - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഒരു ഫ്രൈയിങ് പാൻ വച്ച് ചൂടായ ശേഷം കുറച്ച് എണ്ണ ഒഴിച്ച് ഒരു കപ്പ് തേങ്ങ ചിരകിയത് പാനിലേക്ക് ഇട്ട് നന്നായി ഇളക്കുക. 
  • തേങ്ങ നന്നായി ചുവന്നു വരണം. ഈ സമയത്ത് ഒന്നു രണ്ടു കറിവേപ്പില കൂടി ചേർത്തിളക്കാം. 
  • തേങ്ങ ചിരകിയ ശേഷം മിക്‌സിയുടെ ജാറിൽ ഇട്ട് ഒന്ന് അടിച്ചെടുക്കുക. അല്ലെങ്കിൽ അത് പലതും പല കളറിൽ കിടക്കും. ഇങ്ങനെ ചെയ്‌താൽ തേങ്ങ ഒരേപോലെ ചുവന്നു കിട്ടും. 
  • ചെറുതായി നിറം മാറാൻ തുടങ്ങുമ്പോൾ തീ കുറച്ചു വയ്ക്കുക. അല്ലെങ്കിൽ തേങ്ങ പെട്ടെന്ന് കരിഞ്ഞു പോകും. 
  • പ്രത്യേകിച്ച് ഒരു സ്റ്റേജിൽ എത്തുമ്പോൾ തേങ്ങ വളരെ വേഗം കരിയും. രണ്ടു മൂന്നു മിനിറ്റു മതിയാകും തേങ്ങ ചുവന്നു വരാൻ. തേങ്ങ കരിഞ്ഞു പോയാൽ ഒരു കയ്‌പു രസം ഉണ്ടാകും. അതുകൊണ്ട് വളരെ ശ്രദ്ധിക്കണം. 
  • നന്നായി ചുവന്നു കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക.
  • അതിനുശേഷം തേങ്ങയിലേക്ക് രണ്ടു ടീസ്‌പൂൺ മുളകു പൊടി, അര ടീസ്‌പൂൺ മഞ്ഞൾപ്പൊടി, രണ്ടു ടീസ്‌പൂൺ മല്ലിപ്പൊടി എന്നിവ ഇട്ട് അതിന്റെ പച്ചമണം മാറുന്നതു വരെ നന്നായി ഇളക്കുക.  
  • ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിന്റെ ചൂട് അൽപം കുറഞ്ഞ ശേഷം അൽപം പോലും വെള്ളം ചേർക്കാതെ മിക്‌സിയുടെ ജാറിൽ അരച്ചെടുക്കുക. അതിനു ശേഷം ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചെറിയ ഉള്ളിയും മഷ്‌റൂമും (ഉള്ളി കൂടുതൽ എടുക്കുക) ഇട്ട് ചെറുതായി ഒന്നു വഴറ്റിയെടുക്കുക. ഇനി അരച്ച് വച്ച അരപ്പിലേക്ക് കുറച്ചു വെള്ളം ചേർത്തിളക്കി പാനിലേക്കു ഒഴിച്ച് നന്നായി മിക്‌സ് ചെയ്‌ത്‌ ആവശ്യത്തിന് ഉപ്പും പുളിയും ചേർത്ത്  തിളപ്പിക്കുക. പുളിയും ഉപ്പും കുറച്ച് മുന്നിട്ടു നിൽക്കണം. അതിനുശേഷം ചെറിയ ഒരു കഷണം ശർക്കര ചേർക്കുക. ലേശം മധുരത്തിനു വേണ്ടി, മധുരം കൂടിപ്പോകാതെ ശ്രദ്ധിക്കണം (ശർക്കര ഇഷ്ടമില്ലാത്തവർക്ക് അത് ഒഴിവാക്കാം). കുറച്ചു കറിവേപ്പിലയും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. ആവശ്യത്തിനു വേവായശേഷം നല്ല ചുവന്ന കളർ ആയിക്കഴിഞ്ഞാൽ അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം. 
  • ഇനി ഇതിലേക്ക് വറുത്തിടാനായി ഒരു ചെറിയ ഫ്രൈ പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടായ ശേഷം കുറച്ചു കടുകും വറ്റൽ മുളകും കുറച്ചു ഉലുവാപ്പൊടിയും( ഉലുവപ്പൊടി ചേർക്കുമ്പോൾ തീ ഓഫ് ചെയ്യണം ) കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചെടുത്ത് കറിയിലേക്ക് ചേർക്കുക. ഉള്ളി തീയൽ റെഡി.

English Summary : Onion Mushroom Theeyal Video by Lekha MG Sreekumar