കർക്കടക്കം സ്പെഷൽ രുചിയിൽ ഉലുവ മധുര കഞ്ഞി, ശരീരത്തിന് ഉണർവു നൽകുന്ന ഭക്ഷണക്രമം ശീലിക്കേണ്ട സമയമാണ് കർക്കടക മാസം, ആരോഗ്യത്തിന് ഏറെ ഗുണകരമായ ഉലുവ മധുര കഞ്ഞി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകള്‍ വെള്ളം - 4 കപ്പ് കരിപ്പെട്ടി ശർക്കര - 1/2 കിലോഗ്രാം ചമ്പ പച്ചരി (തവിട് കളയാത്ത അരി) -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർക്കടക്കം സ്പെഷൽ രുചിയിൽ ഉലുവ മധുര കഞ്ഞി, ശരീരത്തിന് ഉണർവു നൽകുന്ന ഭക്ഷണക്രമം ശീലിക്കേണ്ട സമയമാണ് കർക്കടക മാസം, ആരോഗ്യത്തിന് ഏറെ ഗുണകരമായ ഉലുവ മധുര കഞ്ഞി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

  • വെള്ളം                 - 4 കപ്പ്
  • കരിപ്പെട്ടി ശർക്കര    - 1/2 കിലോഗ്രാം
  • ചമ്പ പച്ചരി (തവിട് കളയാത്ത അരി)   - 1/4 കിലോഗ്രാം
  • ഉലുവ                  - 50 ഗ്രാം 
  • ചെറിയുള്ളി          -  6 - 8 എണ്ണം
  • തേങ്ങാപ്പാൽ  - 3 കപ്പ്
  • വെളിച്ചെണ്ണ   - 1 -  1 1/2 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  •  ഉലുവ 50 ഗ്രാം തലേദിവസം വെള്ളത്തില്‍ കുതിർത്ത് വയ്ക്കുക.
  •  കുഴിവുള്ള ഒരു പാത്രം അടുപ്പിൽ വച്ച ശേഷം 4 കപ്പ് വെള്ളം ഒഴിച്ച് ചൂടാവാൻ വയ്ക്കുക. അതിലേക്ക് 1/2 കിലോ കരിപ്പെട്ടി ചേർത്ത് ഉരുക്കി എടുക്കുക.
  •  ഇവ തിളച്ചശേഷം ഒരു പ്രഷർ കുക്കറിലേക്ക് നന്നായി കഴുകി വൃത്തിയാക്കിയ 1/4 കിലോ ( 1 1/4  കപ്പ്) ചമ്പ പച്ചരി,  വെള്ളത്തിൽ കുതിർത്തുവച്ച ഉലുവ എന്നിവ ഇട്ടശേഷം തിളച്ചുവന്ന കരിപ്പെട്ടി ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് പ്രഷർ കുക്കറിലേക്ക് ചേർത്ത് ഒന്നിളക്കിക്കൊടുത്ത് കുക്കർ അടച്ചുവച്ച് ഏഴു വിസ്സിൽ വരുംവരെ വേവിക്കാം. 
  • ആദ്യത്തെ വിസിൽ വന്നശേഷം. ചെറുതീയിലേക്ക് മാറ്റി  ബാക്കി ആറു വിസ്സിൽ വരെ വേവിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 
  • വെന്തുവന്ന ശേഷം തീ ഓഫ് ചെയ്യാം. അതിനു ശേഷം പ്രഷർ കുക്കറിലെ ആവി പോയി കഴി‍ഞ്ഞാൽ അതിലേക്ക് എടുത്തുവച്ചിട്ടുളള 3 കപ്പ് തേങ്ങാപ്പാൽ  ഒഴിച്ചു കൊടുത്ത്  നന്നായി ഇളക്കി യോജിപ്പിക്കുക. വീണ്ടും ഇടത്തരം തീയിൽ വച്ച് ചൂടാക്കുക. തിള വന്നു തുടങ്ങുന്ന സമയം, മറ്റൊരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഏകദേശം 1 മുതൽ 1 1/2 ടേബിൾസ്പൂൺ വരെ അളവിൽ വെളിച്ചെണ്ണയില്‍ ചെറിയുളളി നീളത്തിൽ അരിഞ്ഞത് ചേര്‍ത്ത് നന്നായി മൂപ്പിച്ചശേഷം തിളച്ചുവന്ന ഉലുവ കഞ്ഞിയിലേക്ക് ചേർത്ത് താളിക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ചശേഷം മറ്റൊരു ബൗളിലേക്ക് മാറ്റി ചൂടോടെ വിളമ്പാം.

English Summary : Easy Healthy Tasty Sweet Uluva Kanji, Lekshmi Nair Vlog.