ഓണത്തിനൊരുക്കാം ഇൻസ്റ്റന്റ് നെയ്യപ്പം, വിഡിയോയുമായി ലക്ഷ്മി നായർ
നാടൻ പലഹാരങ്ങളുമായി ഓണത്തെ വരവേൽക്കാം, വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന നെയ്യപ്പം രുചിയുമായി ലക്ഷ്മി നായർ. ചേരുവകൾ പഴം (പാളയങ്കോടൻ ) - 1/2 കിലോഗ്രാം ശർക്കര - 1 കപ്പ് കരിപ്പെട്ടി - 1 കപ്പ് വെള്ളം - 1/2 കപ്പ് അരിപ്പൊടി - 3 കപ്പ് ( 1/2 കിലോ ) മൈദ

നാടൻ പലഹാരങ്ങളുമായി ഓണത്തെ വരവേൽക്കാം, വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന നെയ്യപ്പം രുചിയുമായി ലക്ഷ്മി നായർ.
ചേരുവകൾ
- പഴം (പാളയങ്കോടൻ ) - 1/2 കിലോഗ്രാം
- ശർക്കര - 1 കപ്പ്
- കരിപ്പെട്ടി - 1 കപ്പ്
- വെള്ളം - 1/2 കപ്പ്
- അരിപ്പൊടി - 3 കപ്പ് ( 1/2 കിലോ )
- മൈദ - 4 ടേബിൾസ്പൂൺ
- എള്ള് - 1 ടേബിൾസ്പൂൺ
- ഏലക്ക പൊടി - 1/2 ടേബിൾസ്പൂൺ
- എണ്ണ - ( വറക്കുന്നതിന്)
തയാറാക്കുന്ന വിധം
- കുഴിവുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ശർക്കരയും കരിപ്പെട്ടിയും തുല്യ അളവിൽ ചെറുതീയിൽ അല്പം വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക.
- പഴം ചെറുകഷ്ണങ്ങളാക്കി അരിഞ്ഞ് മിക്സിയില്‍ ഇട്ട് കുഴഞ്ഞ പരിവത്തില്‍ അരച്ചെടുക്കുക.
- അതിനുശേഷം ഒരു പാത്രത്തിലേക്ക് 3 കപ്പ് (1/2 കിലോഗ്രാം) അരിപ്പൊടി എടുത്തശേഷം അതിലേക്ക് അരച്ചടുത്ത പഴം ചേര്‍ത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.
- അതിലേക്ക് ഉരുക്കിയെടുത്ത ശർക്കര പാനി (ശർക്കര, കരിപ്പെട്ടി മിശ്രിതം) തണുത്ത ശേഷം ചേർത്ത് നന്നായി കുഴച്ച് യോജിപ്പിക്കുക.
- അതിനുശേഷം 4 ടേബിൾസ്പൂൺ മൈദ, 1 ടേബിൾസ്പൂൺ എള്ള് , 1/2 ടേബിൾസ്പൂൺ ഏലക്കാപ്പൊടി എന്നിവ കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത് 10 മിനിറ്റ് നേരം മാറ്റി വയ്ക്കുക.
- ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് വറത്തുകോരാൻ ആവശ്യമായ എണ്ണ ഒഴിച്ച ശേഷം ചൂടായി വരുമ്പോൾ തയാറാക്കി വച്ചിട്ടുള്ള മാവ് തവിയില്‍ കോരി ഒഴിച്ചു കൊടുക്കുക.
- ഇവ കൃത്യം നടുഭാഗത്ത് തന്നെ ഒഴിച്ചുകൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എളുപ്പത്തിനായി മറ്റൊരു പാൻ കൂടി അടുപ്പിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചെറുതീയിൽ വച്ച് മൂത്തു തുടങ്ങുന്ന ഓരോ നെയ്യപ്പം വീതം ഇതിലേക്ക് മാറ്റാം.
- ശേഷം തിരിച്ചും മറിച്ചും ഇട്ട് ഇരുവശവും മൂപ്പിച്ചെടുക്കുക. ഇതേ രീതിയിൽ തന്നെ രണ്ടു പാനിലായി ബാക്കിയുള്ള മാവും ഒഴിച്ച് തയാറാക്കി മാറ്റുക. ശേഷം മറ്റൊരു പ്ലേറ്റിലേക്ക് കോരി മാറ്റാം.
English Summary : Easy Instant Neyyappam recipe by Lekshmi Nair