ചില ദിവസങ്ങൾ ഇങ്ങനെയാണ് ഊണ് വിഭവങ്ങൾ : ലക്ഷ്മി നായർ
എഗ്ഗ് ഫ്രൈഡ് റൈസിനൊപ്പം വെജിറ്റബിൾ മംഗോളിയൻ രുചിയുമായി ലക്ഷ്മി നായർ. ചേരുവകൾ ബസ്മതി അരി – 2 കപ്പ് ഉപ്പ് – പാകത്തിന് റിഫൈൻഡ് ഓയിൽ – 2 േടബിൾ സ്പൂൺ ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റ്– 1 ടേബിൾ സ്പൂൺ സവാള– 1 എണ്ണം കോൻഷെറ്റ് (സുകിനി) – 1 എണ്ണം കാരറ്റ് – 3 എണ്ണം ചെസ്റ്റ്നട്ട് (മഷ്റൂം)
എഗ്ഗ് ഫ്രൈഡ് റൈസിനൊപ്പം വെജിറ്റബിൾ മംഗോളിയൻ രുചിയുമായി ലക്ഷ്മി നായർ. ചേരുവകൾ ബസ്മതി അരി – 2 കപ്പ് ഉപ്പ് – പാകത്തിന് റിഫൈൻഡ് ഓയിൽ – 2 േടബിൾ സ്പൂൺ ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റ്– 1 ടേബിൾ സ്പൂൺ സവാള– 1 എണ്ണം കോൻഷെറ്റ് (സുകിനി) – 1 എണ്ണം കാരറ്റ് – 3 എണ്ണം ചെസ്റ്റ്നട്ട് (മഷ്റൂം)
എഗ്ഗ് ഫ്രൈഡ് റൈസിനൊപ്പം വെജിറ്റബിൾ മംഗോളിയൻ രുചിയുമായി ലക്ഷ്മി നായർ. ചേരുവകൾ ബസ്മതി അരി – 2 കപ്പ് ഉപ്പ് – പാകത്തിന് റിഫൈൻഡ് ഓയിൽ – 2 േടബിൾ സ്പൂൺ ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റ്– 1 ടേബിൾ സ്പൂൺ സവാള– 1 എണ്ണം കോൻഷെറ്റ് (സുകിനി) – 1 എണ്ണം കാരറ്റ് – 3 എണ്ണം ചെസ്റ്റ്നട്ട് (മഷ്റൂം)
എഗ്ഗ് ഫ്രൈഡ് റൈസിനൊപ്പം വെജിറ്റബിൾ മംഗോളിയൻ രുചിയുമായി ലക്ഷ്മി നായർ.
ചേരുവകൾ
- ബസ്മതി അരി – 2 കപ്പ്
- ഉപ്പ് – പാകത്തിന്
- റിഫൈൻഡ് ഓയിൽ – 2 േടബിൾ സ്പൂൺ
- ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി പേസ്റ്റ്– 1 ടേബിൾ സ്പൂൺ
- സവാള– 1 എണ്ണം
- കോൻഷെറ്റ് (സുകിനി) – 1 എണ്ണം
- കാരറ്റ് – 3 എണ്ണം
- ചെസ്റ്റ്നട്ട് (മഷ്റൂം) – 1 കപ്പ് (അരിഞ്ഞത്)
- ബ്രൊക്കോളി – 1 കപ്പ്
- ബേബി കോൺ– 1 കപ്പ്
- കാബേജ് (ചതുരത്തിൽ മുറിച്ചത്) – 1 കപ്പ്
- കാപ്സിക്കം (ചുവപ്പ്/ പച്ച/ മഞ്ഞ) – 1 വീതം
- സോയ സോസ് (ഡാർക്ക്) – 2 ടേബിൾ സ്പൂൺ
- ഒയ്സ്റ്റർ സോസ് – 2 ടേബിൾ സ്പൂൺ
- റെഡ് ചില്ലി സോസ് – 2 ടേബിൾ സ്പൂൺ
- വെള്ളം – 1 കപ്പ്
- ഉപ്പ് – പാകത്തിന്
- കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ
- വെള്ളം – 1/2 കപ്പ്
- തേൻ – 1 ടീസ്പൂൺ
- വെള്ളം – 1/2 കപ്പ്
- സവാള– 2 എണ്ണം
- സ്പ്രിങ് ഒനിയണ്‍ – 4–5 എണ്ണം
- റിഫൈൻഡ് ഓയിൽ – 2 ടേബിൾ സ്പൂൺ
- മുട്ട – 2 എണ്ണം
- ഉപ്പ് – പാകത്തിന്
- വെളുത്തുള്ളി – 1 1/2 ടീസ്പൂൺ
- സോയ സോസ് – 1 ടേബിൾ സ്പൂൺ
- ഗ്രീൻ ചില്ലി സോസ് – 1 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- പഞ്ചസാര – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
പച്ചക്കറികൾ എല്ലാം കഴുകി വൃത്തിയാക്കിയ ശേഷം സ്ക്വയര്‍ പീസുകളായി അരിയുക. അതിനു േശഷം രണ്ടു കപ്പ് ബസ്മതി അരി നന്നായി കഴുകി ഊറ്റിയെടുത്ത് നല്ല ചൂടുള്ള െവള്ളത്തിലേക്ക് അരിയിട്ട് നന്നായി ഇളക്കിക്കൊടുക്കുക. ചെറുതായി തിള വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കുക. പകുതി വേവാകുമ്പോൾ അരി വെള്ളം വാർന്നു പോകാനായി വയ്ക്കുക. ഇനി വെജിറ്റബിള്‍ മംഗോളിയൻ തയാറാക്കാം. ഒരു പാനിൽ രണ്ടു േടബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടായ ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ വീതം ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് ചെറുതായി നിറം മാറുമ്പോൾ അരിഞ്ഞു വച്ച സവാള ഇതിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം പച്ചക്കറികൾ വേവനുസരിച്ച് ചേർക്കാം. ആദ്യം കാരറ്റും സുകിനിയും േചർത്ത് അഞ്ചു മിനിറ്റ് വഴറ്റുക. അതു കഴിഞ്ഞ് മഷ്റൂം ചേർക്കുക. അതിനുശേഷം ബ്രൊക്കോളിയും ബേബികോണും കാബേജും മൂന്ന് കളര്‍ കാപ്സിക്കവും ചേർക്കുക. ഇവയെല്ലാം 7–10 മിനിറ്റ് വരെ വഴറ്റിയെടുക്കുക. പച്ചക്കറികൾ വഴന്നു വന്ന ശേഷം രണ്ടു ടേബിൾ സ്പൂൺ സോയ സോസ്, രണ്ട് ടേബിൾ സ്പൂൺ ഓയ്സ്റ്റർ സോസ്, രണ്ടുടേബിൾസ്പൂൺ റെഡ് ചില്ലി സോസ്, ഒരു ടേബിൾ സ്പൂൺ ഗ്രീൻ ചില്ലി സോസ് എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക. ഇനി ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കുക. അതിനു ശേഷം ആവശ്യത്തിന് ഉപ്പ്, ഒന്നര ടീസ്പൂൺ വിനാഗിരി ചേർക്കുക. ഈ സമയത്ത് ഒരു ടേബിൾ സ്പൂൺ കോൺഫ്ലവറിൽ അര കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റി വയ്ക്കുക. ഇനി പച്ചക്കറിയിലേക്ക് ഒരു ടീസ്പൂൺ തേൻ ഒഴിച്ച് നന്നായി ഇളക്കുക. അര കപ്പ് വെള്ളവും കൂടി ചേർക്കുക. ഇതിലേക്ക് മികസ് ചെയ്ത് വച്ചിരിക്കുന്ന കോൺഫ്ലവർ കൂടി കുറച്ച് വീതം ചേർത്ത് ഇളക്കുക. വെജിറ്റബിൾ മംഗോളിയൻ റെഡി. ഇനി ഇത് ഒരു സേർവിംഗ് ബൗളിലേക്ക് മാറ്റാം.
ഇനി എഗ്ഗ് ഫ്രൈഡ് റൈസ് റെഡിയാക്കാം.
അതിനായി ആദ്യം രണ്ടു സവാളയും സ്പ്രിങ് ഒനിയണും ചെറുതായി അരിയുക. അതിനു ശേഷം ഒരു പാനിലേക്ക് ആവശ്യത്തിന് റിഫൈൻഡ് ഓയിൽ ഒഴിച്ച് ചൂടായ ശേഷം ആദ്യം ഒരു മുട്ട ഒഴിച്ച് ഉടച്ചെടുക്കുക. അതിനുശേഷം രണ്ടാമത്തെ മുട്ടയും ഉടച്ച് അല്പം ഉപ്പും കൂടി ചേർത്ത് രണ്ടു മുട്ടയും ചിക്കിയെടുക്കുക. ആ പാനിലേക്ക് ഒന്നര ടീസ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർക്കുക. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാളയുടെ പകുതി ചേർക്കുക. ഇതൊന്നു വാടി വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചോറ് നേർ പകുതി ഇതിലേക്ക് ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഒരു ടേബിൾ സ്പൂൺ സോയ സോസ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു ടേബിൾ സ്പൂൺ ഗ്രീൻ ചില്ലി സോസ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുറച്ച് ഉപ്പും അര ടീസ്പൂൺ കുരുമുളകു പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്യുക. അതിനുശേഷം അര ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് (ഇത് റൈസിന്റെ ടേസ്റ്റ് കൂട്ടും) നന്നായി മിക്സ് ചെയ്ത് നന്നായി ആവി കേറണം. നല്ല തീയിൽ വേണം വയ്ക്കാൻ. ഈ സമയം അരിഞ്ഞു വച്ചിരിക്കുന്ന പകുതി സ്പ്രിങ് ഒനിയൺ കൂടി ഇതിലേക്ക് ചേർക്കാം. ഇപ്പോൾ റൈസിന്റെ ഒരു പകുതി റെഡിയായി കഴിഞ്ഞു. റൈസിന് മിക്സിങ് ആണ് പ്രധാനം. അതുകൊണ്ടാണ് രണ്ടു പ്രാവശ്യമായി റൈസ് ഉണ്ടാക്കുന്നത്. ആദ്യത്തെ ഭാഗം റൈസ് ഒരു സെർവിങ് പാത്രത്തിലേക്ക് മാറ്റിയ ശേഷം അതേ പാനിൽ ആദ്യം റൈസ് ഉണ്ടാക്കിയ അതേ രീതിയിൽ തന്നെ തയാറാക്കുക. ഈ റൈസും കൂടി ആദ്യം തയാറാക്കി വച്ചിരിക്കുന്ന റൈസിലക്ക് ചേർത്ത് രണ്ടും കൂടി നന്നായൊന്നു മിക്സ് ചെയ്യുക.
∙ചിക്കൻ ഫ്രൈ
ചേരുവകൾ
- ചിക്കൻ
- കുരുമുളകുപൊടി – 1/2 – 3/4 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- വിനാഗിരി – 2 ടീസ്പൂൺ
- എണ്ണ – 3 ടേബിൾ സ്പൂൺ
- വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
- ഇഞ്ചി പേസ്റ്റ് – 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- കശ്മീരി മുളകു പൊടി– 1/2 – 3/4 ടീസ്പൂൺ
- ഗരംമസാല പൊടി – 1/2 ടീസ്പൂൺ
- റെഡ് ചില്ലി സോസ് – 1 ടീസ്പൂൺ
- കറിവേപ്പില
- പുതിന ഇല
തയാറാക്കുന്ന വിധം
രണ്ടു ചിക്കന്‍ ബ്രസ്റ്റ് കഷണങ്ങൾ നീളത്തിൽ അരിയുക. ഇത് മാരിനേറ്റ് ചെയ്യാനായി അര–മുക്കാൽ ടീസ്പൂൺ കുരുമുളകു പൊടി ആവശ്യത്തിന് ഉപ്പ് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി രണ്ടു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി 10 മിനിറ്റ് നേരം വയ്ക്കുക. ഒരു പാനിലേക്ക് മൂന്ന് േടബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടായ ശേഷം മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഇതിലേക്കിട്ട് മീഡിയം ഫ്ലേമില്‍ ഒന്നു മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ വീതം ഇട്ട് നന്നായി ഇളക്കുക. ചിക്കൻ കഷണങ്ങൾ ബ്രൗൺ നിറമായി വരുമ്പോൾ ഒരു ടീസ്പൂൺ കുമിച്ചെടുത്ത മല്ലിപ്പൊടിയും അര– മുക്കാൽ ടീസ്പൂൺ കശ്മീരി മുളകു പൊടിയും അര ടീസ്പൂൺ ഗരംമസാല പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ചു കൊടുക്കുക. അഞ്ചു മിനിറ്റു നേരം വഴറ്റുക (പൊടികള്‍ ചേർക്കുമ്പോൾ തീ കുറച്ചു വക്കുവാൻ ശ്രദ്ധിക്കുക). അതിനുശേഷം ഒരു ടീസ്പൂൺ റെഡ് ചില്ലി സോസ് കൂടി ചേർക്കുക. ഇതൊരു രണ്ടു മൂന്നു മിനിറ്റ് നേരം വഴറ്റുക. ഈ സമയത്ത് ഉപ്പും (ആവശ്യമെങ്കിൽ) കറിവേപ്പിലയും പുതിനയിലയും ചേർക്കാം. പാകത്തിന് മൂത്തു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം. ഈസി ചിക്കൻ ഫ്രൈ റെഡി.
English Summary : Egg Friend Rice and Vegetable Mongolia video by Lekshmi Nair.