ADVERTISEMENT

ഒരാളിലേക്ക് അലിഞ്ഞു ചേരാൻ മറ്റൊരാൾ കാണിക്കുന്ന മനസ്സാണ് പ്രണയ സാഭല്യമെങ്കിൽ  ഭക്ഷണകാര്യത്തിൽ ഇങ്ങനെയൊരു പ്രണയ ജോഡി ഉണ്ട്, പരസ്പരം വേർ പിരിക്കാൻ ആവാത്ത ഒരു സ്പെഷൽ കോമ്പോ, ഇഡ്ഡലിയും സാമ്പാറും! ഏതൊരു മലയാളിയും ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇവരുടെ കൂടെ സമയം ചിലവഴിക്കാൻ ആഗ്രഹിക്കും. പ്രവാസികളായി താമസിക്കുന്ന മലയാളികൾക്ക് ഇവരുടെ പ്രണയ കാവ്യം  എന്നും ഒരു ആവേശമാണ്. ഓർമ്മ വച്ച കാലം മുതൽ കണ്ടും കേട്ടും  രുചിച്ചും 'ഇവര് സെറ്റ് ' എന്ന ലേബൽ  കൊടുത്ത പ്രണയ ജോഡികൾ.

ഇഡ്ഡലിയും സാമ്പാറും

സാമ്പാറിന്റെ ഗുണവും മണവും എല്ലാം അതിന്റെ മസാലയുടെ മേന്മ പോലെ ഇരിക്കും. വളരെ സിംപിൾ ആയ ഈ  മസാല കൂട്ട് ഒന്ന് ഉപയോഗിച്ചു നോക്കൂ .  

സാമ്പാർപ്പൊടി തയാറാക്കാൻ

  • മല്ലി   – 1/2 കപ്പ്
  • ജീരകം –  2 ടേബിൾസ്പൂൺ
  • ഉണക്ക മുളക്  – 15-20 എണ്ണം
  • ഉലുവ   – 2 ടീസ്പൂൺ
  • കുരുമുളക് – 1ടേബിൾസ്പൂൺ
  • കടല പരിപ്പ് – 2 ടേബിൾസ്പൂൺ
  • ഉഴുന്ന് പരിപ്പ് –  1 ടേബിൾസ്പൂൺ
  • കറിവേപ്പില  3-4 തണ്ട്
  • കടുക്   – 1/2 ടീസ്പൂൺ
  • കായപ്പൊടി  –  2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി  – 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

1. ഒരു ഫ്രൈയിങ് പാനിൽ ഓരോ സ്‌പൈസും തനിയെ ഡ്രൈ റോസ്റ്റ് ചെയ്യുക.
2. സ്‌പൈസസിന്റെ ചൂട് ആറിയതിനു ശേഷം കായവും മഞ്ഞൾ പൊടിയും ചേർത്തു യോജിപ്പിക്കുക.
3. മിശ്രിതം നല്ലതു പോലെ പൊടിച്ചു എടുക്കുക.
4. മസാലപ്പൊടി വായു കയറാത്ത ഒരു കുപ്പിയിൽ ഇട്ടു സൂക്ഷിക്കാം. 

ശ്രദ്ധിക്കാൻ

  • തുവര പരിപ്പിന്റെ കൂടെ ചെറു പയർപരിപ്പു കൂടി ചേർത്ത് സാമ്പാർ ഉണ്ടാക്കിയാൽ നല്ല കൊഴുപ്പും ടേസ്റ്ററും കൂടും 
  • സാമ്പാർപ്പൊടി ഉണ്ടാക്കി വായു കടക്കാത്ത കുപ്പിയിൽ അടച്ചു സൂക്ഷിച്ചാൽ പാചക സമയം ലാഭിക്കാം.

English Summary : Idli sambar is a South Indian breakfast meal where soft fluffy steamed cakes known as Soft idli are served with sambar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com