എളുപ്പത്തിലൊരുക്കാം വാട്ട് മുട്ട മസാല
കോഴിയിറച്ചിയും കോഴിമുട്ടയും കൊണ്ടുള്ള വിഭവങ്ങൾ നമ്മൾ മലയാളികളുടെ തീൻമേശയിലെ ഒരു നിത്യ കാഴ്ചയാണ്. എന്നാൽ അതിൽ രുചി വൈവിധ്യം കൊണ്ടു വരുവാനും പുതുരുചികൾ പ്രദർപ്പിക്കുവാനും പലപ്പോഴും നമ്മൾ മടി കാട്ടാറുണ്ട്. കോഴി മുട്ട കൊണ്ട് കറി, മസാല, റോസ്റ്റ്, പൊരിച്ചത് എന്നിവയിലൊതുങ്ങുന്നു നമ്മുടെ ഇഷ്ടങ്ങൾ.

കോഴിയിറച്ചിയും കോഴിമുട്ടയും കൊണ്ടുള്ള വിഭവങ്ങൾ നമ്മൾ മലയാളികളുടെ തീൻമേശയിലെ ഒരു നിത്യ കാഴ്ചയാണ്. എന്നാൽ അതിൽ രുചി വൈവിധ്യം കൊണ്ടു വരുവാനും പുതുരുചികൾ പ്രദർപ്പിക്കുവാനും പലപ്പോഴും നമ്മൾ മടി കാട്ടാറുണ്ട്. കോഴി മുട്ട കൊണ്ട് കറി, മസാല, റോസ്റ്റ്, പൊരിച്ചത് എന്നിവയിലൊതുങ്ങുന്നു നമ്മുടെ ഇഷ്ടങ്ങൾ. അവിടെയാണ് ഒരു പുത്തൻ രുചിയായി വാട്ട് മുട്ട മസാല പരീക്ഷിച്ചാലോ?. മറ്റു വിഭവങ്ങൾ മടുക്കുമ്പോൾ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു വിഭവമാണ് വാട്ടിയ മുട്ട മസാല.
ചേരുവകൾ
- കോഴിമുട്ട - 2 എണ്ണം
- സവാള കൊത്തിയരിഞ്ഞത് - ഒരു കപ്പ്
- ഇഞ്ചി നീളത്തിൽ അരിഞ്ഞത് - 1 ടീസ്പൂൺ
- വെളുത്തുള്ളി - 10 അല്ലി
- പച്ചമുളക് - 2 എണ്ണം
- തക്കാളി അരിഞ്ഞത് - മുക്കാൽ കപ്പ്
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- കടുക് - അര ടീസ്പൂൺ
- കറിവേപ്പില - ഒരു തണ്ട്
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - മുക്കാൽ ടീസ്പൂൺ
- ഗരം മസാലപ്പൊടി - കാൽ ടീസ്പൂൺ
- പെരും ജീരകപ്പൊടി - കാൽ ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോ കാണാം
ഒരു ഫ്രൈയിങ്പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും മൂപ്പിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ടു വഴറ്റുക.
ഇതിലേക്കു സവാള അരിഞ്ഞത് ഇട്ടുകൊടുത്തു ചെറു തീയിൽ കരിഞ്ഞു പോകാതെ ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക.
നന്നായി വഴന്നതിനു ശേഷം മസാല പൊടികളിട്ടു മൂപ്പിക്കുക. അരിഞ്ഞു വച്ചേക്കുന്ന തക്കാളിയിട്ടു വഴന്നു വരുന്നതുവരെ നന്നായി ഇളക്കി വഴറ്റുക. ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളയ്ക്കുമ്പോൾ മുട്ടകൾ ഓരോന്നും ഗ്രേവിയിൽ അല്പം സ്ഥലമൊതുക്കി മഞ്ഞക്കരു പൊട്ടാതെ ഒഴിച്ച്, ഇളകാതെ മൂടിവച്ചു ചെറുതീയിൽ അഞ്ചു മിനിറ്റ് വേവിക്കുക.
ചപ്പാത്തിക്കും പൊറോട്ടക്കും ഇടിയപ്പത്തിനും നല്ലൊരു സൈഡ് ഡിഷായി ഈ പുത്തൻ രുചി തീൻ മേശയിൽ വിളമ്പുക.
ശ്രദ്ധിക്കാം
മുട്ട പൊട്ടിച്ചു ഒരു ചെറുബൗളിൽ ഒഴിച്ച ശേഷം അത് കറിയിലേക്കു സാവധാനം ഒഴിച്ചാൽ മഞ്ഞക്കരു പൊട്ടാതെ ഇരിക്കും.
English Summary : Try this special recipe of delicious egg masala.