പഴം പൊരി ചാട്ട് ; രുചി വിസ്മയവുമായി ‘റസ്റ്ററന്റ് ഷെഫ് സുരേഷ് പിള്ള’ കൊച്ചിയിൽ : വിഡിയോ
നാടൻ ഭക്ഷണങ്ങളുടെ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഷെഫ് സുരേഷ് പിള്ളയുടെ ‘റസ്റ്ററന്റ് ഷെഫ് സുരേഷ് പിള്ള’ കൊച്ചിയിൽ ആരംഭിക്കുന്നു. ലേ മെറിഡിയനിൽ 26 ന് റസ്റ്ററന്റ് ആരംഭിക്കും, അതിന്റെ ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഷെഫ് സുരേഷ് പിള്ളയുടെ കൈയൊപ്പു പതിഞ്ഞ ഫിഷ് നിർവാണ, ചിക്കൻ പുളിയിഞ്ചി ലോലിപോപ്പ്,

നാടൻ ഭക്ഷണങ്ങളുടെ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഷെഫ് സുരേഷ് പിള്ളയുടെ ‘റസ്റ്ററന്റ് ഷെഫ് സുരേഷ് പിള്ള’ കൊച്ചിയിൽ ആരംഭിക്കുന്നു. ലേ മെറിഡിയനിൽ 26 ന് റസ്റ്ററന്റ് ആരംഭിക്കും, അതിന്റെ ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഷെഫ് സുരേഷ് പിള്ളയുടെ കൈയൊപ്പു പതിഞ്ഞ ഫിഷ് നിർവാണ, ചിക്കൻ പുളിയിഞ്ചി ലോലിപോപ്പ്, പാൽകൊഞ്ച്...നിരവധി വിഭവങ്ങൾ ഇവിടെ ലഭിക്കും. ഉണ്ണിയപ്പം ഫലൂദ പോലെ നാടൻ രുചികളിലേക്കു ഫ്യൂഷൻ വിഭവങ്ങൾ സമാ സമം ചേർന്നൊരുക്കുന്ന രുചിവിസ്മയങ്ങളും ഇവിടെ ഭക്ഷണപ്രേമികൾക്ക് ആസ്വദിക്കാൻ സാധിക്കും.
ഭക്ഷണമൊരുക്കാം ഭംഗിയോടെ...
ഭക്ഷണം ആദ്യം കണ്ണിൽക്കൂടിയാണ് കാണുന്നത്. പിന്നീടാണതിന്റെ മണം അറിയുകയും രുചി അറിയുകയും ചെയ്യുന്നത്. ഭക്ഷണം നല്ല രുചിയിൽ മനോഹരമായി തയാറാക്കി അലങ്കരിക്കാതെ കൊടുത്താൽ ആദ്യം കാണുന്നവർക്ക് ഒരു ഇംപ്രസ് വരില്ല. ആദ്യം ഭക്ഷണം നല്ല ഭംഗിയോടെ കണ്ടാൽ പകുതിയായി എന്നാണ് പറയുന്നത്.
ഒരുപാട് വീട്ടമ്മമാർ റസ്റ്ററന്റിൽ തയാറാക്കുന്നതിലും മനോഹരമായി അലങ്കരിച്ച് ഭക്ഷണത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഒക്കെ തയാറാക്കുന്നതു കാണാം. പച്ചക്കറികൾ പല രീതിയിൽ ചോപ്പ് ചെയ്യുന്നത് അല്ലെങ്കിൽ ക്യൂബ്സായും ജൂലിയനായും കട്ട് ചെയ്യുന്നത്. ഇതൊക്കെ പ്രാക്ടീസ് ചെയ്യാനുള്ള വീഡിയോസ് ധാരാളം യൂട്യൂബിൽ ഉണ്ട്. ഷെഫുമാർക്ക് മാത്രമാണ് ഇതൊക്കെ ചെയ്യാൻ പറ്റൂ എന്നൊന്നുമില്ല. നമ്മുടെ വീടുകളിൽ പ്രാക്ടീസ് ചെയ്ത് വീട്ടിൽ അതിഥികൾ എത്തുമ്പോൾ മനോഹരമായിട്ട് ഉണ്ടാക്കിയ ഭക്ഷണം അലങ്കരിച്ച് മറ്റുള്ളവരുടെ കയ്യടി നേടാം.
ഭക്ഷണത്തിനെ ഗാർണിഷ് ചെയ്യുക എന്നു പറയുന്നത് വലിയൊരു സംഭവം തന്നെയാണ്. അത് നിങ്ങൾ സ്ഥിരമായി പ്രാക്ടീസ് ചെയ്താൽ നല്ല ഒരു പ്രൊഫഷണൽ ഷെഫിനെപ്പോലെ തന്നെ ചെയ്യാൻ പറ്റും.
എളുപ്പത്തിൽ തയാറാക്കാവുന്ന ‘റസ്റ്ററന്റ് ഷെഫ് പിള്ള’ സ്പെഷൽ രുചിയായ പഴംപൊരി ചാട്ടിന്റെ രുചിക്കൂട്ട് ഇതാ...
നേന്ത്രപ്പഴം മലയാളികൾക്ക് വളരെ ഇഷ്ടമാണ്. ഈ നേന്ത്രപ്പഴം വെയിലത്തിട്ട് ഉണക്കി അതുകൊണ്ട് പഴംപൊരി ഉണ്ടാക്കുന്നു. വടക്കേ ഇന്ത്യയിലൊക്കെ തെരുവിൽ വിൽക്കുന്ന ഭക്ഷണമാണ് ചാട്ട് എന്നു പറയുന്നത്. നമ്മുടെ ഇവിടെ തട്ടു ദോശ കഴിക്കുന്നതു പോലെയാണ് അവിടെ ചാട്ട് കഴിക്കുന്നത്. അതുപോലെ ഉണക്ക ഏത്തപ്പഴത്തിനെ പഴംപൊരിയാക്കി തൈരും തേനും ചേർത്തുള്ള സോസും വാളൻപുളിയും ഈന്തപ്പഴവും ചേർന്നുള്ള സോസും ചേർക്കുന്നു. ഇതിലേക്കു കേരള മിക്സ്ചറും മാതള നാരങ്ങയും നീളത്തിൽ (ജൂലിയന്‍) അരിഞ്ഞ ഇഞ്ചിയും ഒരു മല്ലിയിലയും ഒക്കെ വച്ച് അലങ്കരിച്ചാൽ വടക്കേ ഇന്ത്യക്കാർക്കും തെക്കേ ഇന്ത്യക്കാർക്കും ഒരേ പോലെ പ്രിയപ്പെട്ട പഴം പൊരി ചാട്ട് റെഡി.
English Summary : Chef Suresh Pillai surprises with a pazhampori chat - a fusion of Kerala-North Indian cuisine.