പോത്തിന്റെ വാരിയെല്ല് പിരളൻ, പൊറോട്ട കൂട്ടി ഒരു പിടി പിടിച്ചാൽ ഉണ്ടല്ലോ!
Mail This Article
പോത്തിന്റെ വാരിയെല്ല് വാങ്ങി മസാലതിരുമ്മി 3 മണിക്കൂറോളം ചെറു തീയിൽ ഇട്ടു തിളപ്പിച്ച്, കുരുമുളകു ചേർത്തു വറ്റിച്ച് ഉലർത്തിയെടുത്തതിനൊപ്പം പൊറോട്ട കൂട്ടി ഒരു പിടി പിടിച്ചാൽ ഉണ്ടല്ലോ, എന്റെ പൊന്നോ ... ഒന്നും പറയാനില്ല. നല്ല നാടൻ വിഭവമാണെങ്കിലും പ്ലേറ്റിൽ നിരത്തിയപ്പോൾ ഒന്ന് പരിഷ്കാരിയാക്കി.
ചേരുവകൾ
- പോത്തിന്റെ വാരിയെല്ല് - 2 കിലോഗ്രാം
- സവാള- 2
- തക്കാളി - 2
- പച്ചമുളക് - 4
- പെരുംജീരകം - ഒരു സ്പൂൺ
- വെളുത്തുളളി - 1 അല്ലി
- മുളക്, മഞ്ഞൾപ്പൊടി – 1 സ്പൂൺ വീതം
- മല്ലിപ്പൊടി - ഒരു സ്പൂൺ
- കുരുമുളകുപൊടി - ആവശ്യത്തിന്
- വെളിച്ചെണ്ണ, ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില – 2 തണ്ട്
തയാറാക്കുന്ന വിധം
ഒരു ചീനിച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്. ഇറച്ചിക്കു ചേർക്കുന്ന മസാലകൾ ചേർത്ത് ചെറു തീയിൽ വെള്ളം ഒട്ടും ഒഴിക്കാതെ നന്നായി വേകുന്നതുവരെ വേവിക്കുക. ഇറച്ചി പാകം ആയില്ല എങ്കിൽ അൽപം വെള്ളം ചേർക്കാവുന്നതാണ് .
അതൊന്നു നിറം മാറി വരുമ്പോൾ സവാള ചേർക്കുക. വഴന്നതിനു ശേഷം തക്കാളി, പച്ചമുളക് എന്നിവ ചേർത്തു വഴറ്റുക. ശേഷം വെളിച്ചെണ്ണയിൽ തേങ്ങാക്കൊത്ത്, ചുവന്നുള്ളി, കറിവേപ്പില, പെരുംജീരകം, കുരുമുളക് എന്നിവ മൂപ്പിച്ച് ചേർത്താ കറി റെഡി.
Content Summary : Slow cooked buffalo ribs and Malabar porotta.