പോഷകഗുണങ്ങൾ ധാരാളമുള്ള കാട ഇറച്ചി വളരെ രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ കാട – 1 എണ്ണം ഉള്ളി – 1 എണ്ണം ഇഞ്ചി അരിഞ്ഞത് – 10 ഗ്രാം വെളുത്തുള്ളി അരിഞ്ഞത് – 10 ഗ്രാം പച്ചമുളക് – 2 എണ്ണം കറിവേപ്പില – 1 സ്പ്രിങ് തക്കാളി – 1 എണ്ണം ഉപ്പ് – പാകത്തിന് വറുക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷകഗുണങ്ങൾ ധാരാളമുള്ള കാട ഇറച്ചി വളരെ രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • കാട – 1 എണ്ണം
  • ഉള്ളി –  1 എണ്ണം
  • ഇഞ്ചി അരിഞ്ഞത് – 10 ഗ്രാം
  • വെളുത്തുള്ളി അരിഞ്ഞത് – 10 ഗ്രാം
  • പച്ചമുളക് – 2 എണ്ണം
  • കറിവേപ്പില – 1 സ്പ്രിങ്
  • തക്കാളി – 1 എണ്ണം
  • ഉപ്പ് – പാകത്തിന്
  • വറുക്കാനുള്ള വെളിച്ചെണ്ണ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • കുരുമുളകുപൊടി –  1/2 ടീസ്പൂൺ
  • ഗരം മസാല –  1/2 ടീസ്പൂൺ
  • പെരുംജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • പുഴുങ്ങിയ കാടമുട്ട – 2 എണ്ണം
  • ചെറിയ ഉള്ളി – 5 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
  • മൈദ – 1 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

1.മൈദ, കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഉപയോഗിച്ച് കാടയെ മാരിനേറ്റ് ചെയ്യുക. ഇത് വെളിച്ചെണ്ണയിൽ വറുത്ത് മാറ്റി വയ്ക്കുക
2. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, സവാള അരിഞ്ഞത്, ഉപ്പ് എന്നിവ ചേർക്കുക.
3. ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. തീ ഓഫ് ചെയ്ത് എല്ലാ മസാലകളും തക്കാളി കഷ്ണങ്ങൾ അരിഞ്ഞതും ചേർക്കുക. തക്കാളി വേകുന്നതു വരെ പതുക്കെ തീയിൽ വഴറ്റുക.
4. കുറച്ചു വെള്ളം ചേർത്ത് ചെറിയ തീയിൽ വേവിക്കുക.
5. വേവിച്ച കാടമുട്ട, വറുത്ത കാട, കറിവേപ്പില, പച്ചമുളക് എന്നിവ ചേർക്കുക
6. ചെറിയ തീയിൽ വേവിച്ച് തീ ഓഫ് ചെയ്യാം.

ADVERTISEMENT

English Summary : Quail meat is high on nutrients and an apt choice for a special meal. 

ഷെഫ്. അരുൺ വിജയൻ