ഉഴുന്നുവടയും തൈരും ചേർന്ന സ്വാദിഷ്ടമായ രുചി. വീട്ടിൽ ഒരുക്കുമ്പോൾ രുചികുറയാതിരിക്കാനുള്ള സൂപ്പർ ടിപ്സുമായി ലക്ഷ്മി നായർ. ചേരുവകൾ എണ്ണ ഉഴുന്ന് – 1 കപ്പ് ഇഞ്ചി – 1 ടേബിൾ സ്പൂൺ സവാള വലുത് – 1 എണ്ണം ഉപ്പ് – ആവശ്യത്തിന് തേങ്ങ ചിരകിയത് – 1 കപ്പ് പച്ചമുളക് – 2 എണ്ണം തൈര് – 2 1/2 കപ്പ് എണ്ണ – 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഴുന്നുവടയും തൈരും ചേർന്ന സ്വാദിഷ്ടമായ രുചി. വീട്ടിൽ ഒരുക്കുമ്പോൾ രുചികുറയാതിരിക്കാനുള്ള സൂപ്പർ ടിപ്സുമായി ലക്ഷ്മി നായർ.

ചേരുവകൾ

  • എണ്ണ
  • ഉഴുന്ന് – 1 കപ്പ്
  • ഇഞ്ചി – 1 ടേബിൾ സ്പൂൺ
  • സവാള വലുത് – 1 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • പച്ചമുളക് – 2 എണ്ണം
  • തൈര് – 2 1/2 കപ്പ്
  • എണ്ണ – 1 1/2– 2 ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • ഉഴുന്നു പരിപ്പ് – 1 ടീസ്പൂൺ
  • വറ്റൽ മുളക് – 4 എണ്ണം
  • കറിവേപ്പില
  • പഞ്ചസാര – 1–2 ടീസ്പൂൺ
  • പാൽ – 1–2 കപ്പ്
  • തിളച്ച വെള്ളം
  • ജീരകംപൊടിച്ചത്
  • കാരറ്റ്
  • മല്ലിയില
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു കപ്പ് ഉഴുന്ന് മിനിമം മൂന്നോ നാലോ മണിക്കൂർ കുതിർത്തു വയ്ക്കുക. ശേഷം വളരെ കുറച്ചു വെള്ളം ചേർത്തു മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക. ശേഷം ഇത്  വിസ്കോ /ഹാൻബ്ലെൻഡറോ / കൈ ഉപയോഗിച്ചു നന്നായി പതപ്പിച്ചെടുക്കുക. ഇതിലേക്കു ചെറുതായി അരിഞ്ഞ ഇഞ്ചി, സവാള, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു കൈ കൊണ്ടു നന്നായി യോജിപ്പിക്കുക. ശേഷം സ്റ്റൗ കത്തിച്ച്  ഒരു ഫ്രൈയിങ് പാനിൽ വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടായ ശേഷം കൈ വെള്ളത്തില്‍ മുക്കി കുറേശ്ശെ മാവെടുത്തു കൈ കൊണ്ട് ചെറിയ ഒരു ഹോൾ ഇട്ട് എണ്ണയിലേക്കിടുക. ഇതേ രീതിയിൽ ആവശ്യത്തിനു വട ഫ്രൈ ചെയ്തെടുക്കുക. 

ADVERTISEMENT

ഇനി ഒരു കപ്പ് േതങ്ങ ചിരകിയതും രണ്ടു പച്ചമുളകും കുറച്ച് ഇഞ്ചിയും അല്പം വെള്ളവും കൂടി ചേർത്തു മിക്സിയിൽ മഷി പോലെ അരച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ രണ്ടര കപ്പ് കട്ടി തൈര് എടുക്കുക. ചെറിയൊരു വിസ്ക് ഉപയോഗിച്ചു തൈരിൽ അല്പം ഉപ്പും കൂടി ചേർത്ത് നന്നായി ഉടച്ചെടുക്കുക. ശേഷം സ്റ്റൗ കത്തിച്ച് ഒരു ഫ്രൈയിങ് പാൻ വച്ച് അതിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക്, ജീരകം, ഉഴുന്നു പരിപ്പ്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇട്ട് താളിച്ച് അരച്ചു വച്ച അരപ്പ് ഇതിലേക്കിട്ട് പച്ചച്ചുവ മാറുന്നതു വരെ ഒന്നിളക്കി ചൂടാക്കി എടുക്കുക. 

ഈ അരപ്പ് ഉടച്ചുവച്ച തൈരിലേക്കു ചേർത്ത് ഒരു ടീസ്പൂൺ പഞ്ചസാരയും കുറച്ച് തണുത്ത പാലും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. തൈരു മിശ്രിതം റെഡി. ഇനി കുറച്ചു വെള്ളം തിളപ്പിച്ച് അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന വടകൾ എല്ലാം ഇട്ട് 5 മിനിറ്റു നേരം വയ്ക്കുക. ചൂടുവെള്ളത്തിൽ കുതിർന്ന വട ഓരോന്നും എടുത്ത് കൈകൊണ്ട് ചെറുതായി അമർത്തി വെള്ളം കളഞ്ഞ് ഒരു പാത്രത്തിലേക്കു വയ്ക്കുക. ഇനി ഇതിന്റെ മുകളിലേക്ക് റെഡിയാക്കി വച്ചിരിക്കുന്ന തൈര് മിശ്രിതം ഒഴിച്ചു കൊടുക്കുക. ഇനി കുറച്ച് ജീരകം വറുത്ത് പൊടിച്ചതും ചെറുതായി അരിഞ്ഞ കാരറ്റും മല്ലിയിലയും കൂടി ഇതിനു മുകളിലേക്കിട്ട് ഒന്ന് അലങ്കരിക്കാം. ശേഷം ഇത് ഫ്രിജിൽ വച്ച് തണുത്ത ശേഷം ഉപയോഗിക്കാം.

ADVERTISEMENT

Content Summary : Making of curd vada video by Lekshmi Nair