പഞ്ഞിപോലുള്ള വട്ടയപ്പം, ഇഷ്ടം പോലെ കഴിക്കാം
വളരെ രുചികരമായ നാടൻ പലഹാരമാണു വട്ടയപ്പം, കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടും. ചേരുവകള്‍ നന്നായി പൊടിച്ച അരിപ്പൊടി – 4 കപ്പ് ചെറുചൂടുവെള്ളം – ½ കപ്പ് വെള്ളം – 2 കപ്പ് തേങ്ങാപ്പാല്‍ – 1 ½ കപ്പ് യീസ്റ്റ് – ½ ടീസ്പൂണ്‍ പഞ്ചസാര – ¾ കപ്പ് ഏലക്ക – 5 എണ്ണം വെളുത്തുള്ളി – 1 അല്ലി നെയ്യ് –

വളരെ രുചികരമായ നാടൻ പലഹാരമാണു വട്ടയപ്പം, കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടും.
ചേരുവകള്‍
- നന്നായി പൊടിച്ച അരിപ്പൊടി – 4 കപ്പ്
- ചെറുചൂടുവെള്ളം – ½ കപ്പ്
- വെള്ളം – 2 കപ്പ്
- തേങ്ങാപ്പാല്‍ – 1 ½ കപ്പ്
- യീസ്റ്റ് – ½ ടീസ്പൂണ്‍
- പഞ്ചസാര – ¾ കപ്പ്
- ഏലക്ക – 5 എണ്ണം
- വെളുത്തുള്ളി – 1 അല്ലി
- നെയ്യ് – 2 ടീസ്പൂണ്‍
- കശുവണ്ടി – 15 എണ്ണം
- ഉണക്ക മുന്തിരി – 20 എണ്ണം
- ചെറി – 5 എണ്ണം (ആവശ്യമെങ്കില്‍)
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരക്കപ്പ് ചെറുചൂടുവെള്ളത്തില്‍ യീസ്റ്റും ½ ടേബിള്‍സ്പൂണ്‍ പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റു നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക). ഏലക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക.
രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ് വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.
തണുത്ത ശേഷം ഈ മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേര്‍ത്ത വെള്ളം, തേങ്ങാപ്പാല്‍, പഞ്ചസാര, ഏലക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോജിപ്പിച്ചു നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മാവ് 8 മണിക്കൂര്‍ നേരം ചൂടുള്ള അന്തരീക്ഷത്തില്‍ പുളിക്കാൻ വയ്ക്കുക.
ഒരു പരന്ന പാത്രത്തിലോ ഇഡ്ഡലിത്തട്ടിലോ നെയ്യ് പുരട്ടിയശേഷം വട്ടയപ്പത്തിനുള്ള മാവ് അതില്‍ ഒഴിച്ചു കശുവണ്ടിയും ഉണക്കമുന്തിരിയും ചെറിയും (ആവശ്യമെങ്കില്‍) വച്ച് അലങ്കരിക്കുക.
ഇത് ആവിയില്‍ 20 മിനിറ്റ് നേരം വേവിക്കുക (വെള്ളം നന്നായി തിളച്ചതിനു ശേഷം മാത്രം പാത്രം അടയ്ക്കുക).
തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ചു വിളമ്പാം.
ശ്രദ്ധിക്കാൻ
മാവു പുളിയ്‌ക്കുമ്പോള്‍ അളവ് കൂടുന്നതിനാല്‍ വയ്ക്കുന്ന പാത്രം മാവിന്റെ ഇരട്ടി അളവ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കണം.
Content Summary : The fluffy and tasty vattayappam is always a favourite among Keralites.