പാലക്ക് പനീർ ഹൈദരാബാദി സ്റ്റൈൽ, പനീറിൽ നമ്മുടെ ശരീരത്തിനാവശ്യമായ അയണും പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്നു. ഇതിനൊപ്പം പാലക്കും ചേരുമ്പോൾ പോഷക സമൃദ്ധമായ ഒരു സൂപ്പർ വെജിറ്റേറിയൻ കറിയാണ് പാലക്ക് പനീർ. ചപ്പാത്തി, പൊറോട്ട, പലതരത്തിലുള്ള ബ്രഡ് വിഭവങ്ങൾ ഇവയുടെ കൂടെയൊക്കെ നല്ലൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്ക് പനീർ ഹൈദരാബാദി സ്റ്റൈൽ, പനീറിൽ നമ്മുടെ ശരീരത്തിനാവശ്യമായ അയണും പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്നു. ഇതിനൊപ്പം പാലക്കും ചേരുമ്പോൾ പോഷക സമൃദ്ധമായ ഒരു സൂപ്പർ വെജിറ്റേറിയൻ കറിയാണ് പാലക്ക് പനീർ. ചപ്പാത്തി, പൊറോട്ട, പലതരത്തിലുള്ള ബ്രഡ് വിഭവങ്ങൾ ഇവയുടെ കൂടെയൊക്കെ നല്ലൊരു കോമ്പിനേഷനാണ്.

ADVERTISEMENT

ചേരുവകൾ

  • പാലക്ക് ചീര – 200 ഗ്രാം
  • മല്ലിയില – 20 ഗ്രാം
  • നെയ്യ് – 40 ഗ്രാം
  • മഞ്ഞൾപൊടി – 20 ഗ്രാം
  • മുളകുപൊടി – 20 ഗ്രാം
  • മല്ലിപ്പൊടി – 20 ഗ്രാം
  • പനീർ – 300 ഗ്രാം
  • ഫ്രഷ് ക്രീം – 50 മില്ലിഗ്രാം
  • കസൂരിമേത്തി – 3 ഗ്രാം
  • ഓയിൽ
  • ഇഞ്ചി 
  • വെളുത്തുള്ളി
  • പച്ചമുളക്
  • സവാള
  • തക്കാളി
  • ഉപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള എന്നിവ ചേർക്കുക. ഇവ ഒന്നു ചൂടായി വരുമ്പോൾ തക്കാളി അരിഞ്ഞതും ചേർക്കാം. ശേഷം പാലക്ക് ചീരയും മല്ലിയിലയും കൂടി അരിഞ്ഞതു ചേർത്ത് ഒന്നു വഴറ്റിയെടുക്കുക. ഇത് ഡയറ്റ് നോക്കുന്നവർക്ക് സൂപ്പായി കഴിച്ചാൽ നല്ലതാണ്. ഇത് ഒരുപാട് നേരം കുക്ക് ചെയ്താല്‍ കളർ മാറുന്നതിനാൽ കുറച്ചു നേരം മാത്രം വേവിക്കാൻ ശ്രദ്ധിക്കുക. ഒന്നു വാടി വരുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറിയശേഷം ഒരു മിക്സിയുടെ ജാറിൽ പേസ്റ്റു പോലെ അരച്ചെടുക്കുക.

ADVERTISEMENT

ഇനി സ്റ്റൗ കത്തിച്ച് ഒരു ഫ്രൈയിങ് പാൻവച്ചു ചൂടായ ശേഷം അതിലേക്കു നെയ്യ് ഒഴിക്കുക. ഇതിലേക്ക് ഒരു ഏലക്ക, കുറച്ച് ജീരകം, കറുവപ്പട്ട, പെരുംജീരകം എല്ലാം കുറേശ്ശേ വീതം ഇട്ട് ചൂടായ ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തു ചൂടാക്കുക. ഇതിന്റെ പച്ചമണം മാറിയ ശേഷം അരച്ചു വച്ചിരിക്കുന്ന പാലക്ക് പേസ്റ്റ് ഇതിലേക്കു ചേർക്കുക. പൊടികൾ ചേർക്കുമ്പോൾ വളരെ കുറച്ചു മാത്രം ചേര്‍ക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ കളർ മാറിപ്പോകും. ഇതൊന്നു ചൂടായി വരുമ്പോൾ പനീർ ക്യൂബ്സും ചേർത്തു യോജിപ്പിക്കുക. ഇതിലേക്കു കുറച്ച് ഫ്രഷ് ക്രീമും കൂടി ചേർക്കാെ. ആവശ്യത്തിന് ഉപ്പും ഈ സമയത്തു ചേർക്കാം. അൽപം കസൂരി മേത്തിയും ബട്ടറും കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം. ഹൈദരാബാദി പാലക്ക് പനീർ റെഡി. 

Content Summary : Bon appetit - Palak Paneer Hyderabadi Style.