നല്ല ഭക്ഷണത്തിനൊപ്പം സ്നേഹം വാരിവിതറിയ ക്രിസ്മസ് ദിനങ്ങൾ
എന്റെ നാടായ ചവറ തെക്കുംഭാഗത്ത് ക്രിസ്മസിന്റെ നാളുകൾ ആഘോഷത്തിന്റെയും നല്ല ഭക്ഷണത്തിന്റെയും ദിവസങ്ങളാണ്. നല്ല കോഴിയിറച്ചിയും ബീഫുമെല്ലാം ആവശ്യം പോലെ വച്ചും വിളമ്പിയും ക്രിസ്ത്യൻ വീടുകൾ അടിപൊളിയായി ആഘോഷിക്കുന്ന നാളുകളാണത്. വിഭവസമൃദ്ധമായി കഴിക്കാൻ സാഹചര്യമില്ലാതിരുന്ന കാലത്ത് ആഘോഷത്തിൽ പങ്കുചേരാൻ

എന്റെ നാടായ ചവറ തെക്കുംഭാഗത്ത് ക്രിസ്മസിന്റെ നാളുകൾ ആഘോഷത്തിന്റെയും നല്ല ഭക്ഷണത്തിന്റെയും ദിവസങ്ങളാണ്. നല്ല കോഴിയിറച്ചിയും ബീഫുമെല്ലാം ആവശ്യം പോലെ വച്ചും വിളമ്പിയും ക്രിസ്ത്യൻ വീടുകൾ അടിപൊളിയായി ആഘോഷിക്കുന്ന നാളുകളാണത്. വിഭവസമൃദ്ധമായി കഴിക്കാൻ സാഹചര്യമില്ലാതിരുന്ന കാലത്ത് ആഘോഷത്തിൽ പങ്കുചേരാൻ കാത്തിരിക്കുമായിരുന്നു. ചാർലിയെന്ന കൂട്ടുകാരനെ ഓർക്കാതിരിക്കാനാവില്ല. തൂത്തുക്കുടിയിൽ നിന്നാണ് അവരുടെ കുടുംബം ഞങ്ങളുടെ നാട്ടിലെത്തിയത്. ക്രിസ്മസിന്റെ തലേദിവസം എന്നെ അവന്റെ വീട്ടിൽ കൊണ്ടുപോകും. ഏത്തക്കായ് തേങ്ങാപ്പാലിൽ ഇട്ട് ഉണ്ടാക്കുന്ന വിഭവമുണ്ട്. ഏത്തയ്ക്കാ പുതപ്പിക്കുക എന്നാണ് അതിനു പറയുന്നത്. അതും വെള്ളയപ്പവും സ്വാദോടെ കഴിക്കുമായിരുന്നു.
ഉച്ചയ്ക്ക് അതിലും ഉഗ്രൻ വിഭവങ്ങളാണ്. പോത്തിറച്ചി വരട്ടി വരട്ടി നല്ലവണ്ണം കറുപ്പിച്ചെടുത്ത്, തലേദിവസം ചൂരമീൻ കുടംപുളിയിട്ട് വച്ചത്, നല്ല കോഴിക്കറി. ഇത്രയും കൂട്ടിയാണ് ഉച്ചയൂണ്. പത്താം ക്ലാസ് വരെ എല്ലാ ക്രിസ്മസിനും ഇതായിരുന്നു പതിവ്. വളരെ സന്തോഷകരമായിരുന്നു ആ ഒത്തുചേരലുകൾ. ഓണത്തിന് എല്ലാ വീടുകളിലും സദ്യ ഉണ്ടാകും. എന്നാൽ ഇറച്ചി, മീൻ വിഭവങ്ങൾ കഴിക്കാൻ ക്രിസ്മസ് എത്തുന്നത് കാത്തിരുന്നത് ഇപ്പോഴും ഓർമയിലുണ്ട്.
അതിനു ശേഷം ലണ്ടനിലെത്തിയപ്പോഴാണ് വീണ്ടും ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേരുന്നത്. ലണ്ടനിൽ ഒപ്പം ജോലി ചെയ്തിരുന്ന അവിടുത്തുകാർക്കൊപ്പം വീടുകളിൽ പോയിട്ടുണ്ട്. അവരെല്ലാം നിർബന്ധമായും വീട്ടിൽ എത്തുന്ന ദിവസമാണ് ക്രിസ്മസ്. 14 വയസ്സിന് ശേഷം വീടു വിട്ടുപോകുന്ന അവർ ഒത്തുകൂടുന്ന ദിവസമാണത്. റോസ്റ്റ് ഡേ എന്നാണ് അവർ അതിനെ വിളിക്കുന്നത്.
എന്റെ ചെറുപ്പത്തിലേ നാവിൽ വെള്ളം നിറച്ച, ഓർക്കുമ്പോൾ ഇപ്പോഴും കൊതി തോന്നുന്ന ആ ഏത്തയ്ക്ക പുതപ്പിച്ചതിന്റെ ചേരുവ കൂടി പങ്കുവയ്ക്കാം. ക്രിസ്മസ് നാളിൽ ആവോളം സ്നേഹം വാരിവിതറി അതു വിളമ്പാം.
സാധാരണയായി ഏത്തയ്ക്കാ കൊണ്ടാണ് ഇതുണ്ടാക്കുന്നത്. ഇതിനൊപ്പം ചക്കപ്പഴവും ചേർത്ത് വ്യത്യസ്തമായി ഉണ്ടാക്കാം. പഴുത്ത ചക്ക കുരു കളഞ്ഞ് കീറിയെടുക്കണം. കുറച്ച് ഏത്തപ്പഴം അരിഞ്ഞു വയ്ക്കണം. ഒരു ചട്ടിയിൽ ഇതിൽ അൽപം പഞ്ചസാരയും ഏലയ്ക്കയും ചേർത്ത് വഴറ്റണം. പഞ്ചസാര അലിഞ്ഞ് ലായനിയായി ചേരണം. വിളഞ്ഞ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും എടുക്കണം. പഞ്ചസാര അലിഞ്ഞ് സിറപ്പ് പരുവത്തിൽ പഴങ്ങൾ അതിൽ ലയിച്ച് ചേർന്നിരിക്കുമ്പോൾ രണ്ടാം പാൽ ചേർക്കണം. ഈ സമയത്ത് ചക്കപ്പഴവും ഏത്തപ്പഴവും ചേരുമ്പോൾ ഒരു പ്രത്യേക സുഗന്ധം വരും. രണ്ടാം പാലിൽ പഴം വെന്തു വരുമ്പോൾ കുറുകിയ ഒന്നാം പാലും ലേശം അരിപ്പൊടി കലക്കിയതും ചേർത്ത് കുറുക്കിയെടുക്കണം. അരിപ്പലഹാരങ്ങളായ പുട്ട്, അപ്പം, ഇടിയപ്പം എന്നിവയ്ക്കൊപ്പം ഇത് അടിപൊളിയാണ്.
Content Summary : A festival of Christmas flavours memories by Chef Suresh Pillai.