ചിക്കൻ കറി, ചിക്കൻ ഉലർത്ത്, ചിക്കൻ ഫ്രൈ... വീട്ടിലെ ചിക്കൻ മെനുവിനും വേണ്ടേ ഒരു മാറ്റം? കാന്താരി മുളകിന്റെ രുചിക്കൂട്ടിൽ തയാറാക്കിയ കാന്താരി ചിക്കൻ കറി വിളമ്പി നോക്കൂ. വീട്ടുകാർ ഒരേസ്വരത്തിൽ പറയും – അസാധ്യ രുചി. ചിക്കൻ കറിയുണ്ടെങ്കിൽ വീട്ടമ്മമാർക്ക് പകുതി സമാധാനമാണ്. ഉൗണിനും ചപ്പാത്തിക്കും പിന്നെയൊരു കറിയെക്കുറിച്ചു ചിന്തിക്കേണ്ട.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആവശ്യമായ ചേരുവകൾ

ADVERTISEMENT

കോഴിയിറച്ചി – അര കിലോ

കാന്താരി മുളക് – 200 ഗ്രാം

കറിവേപ്പില – 2 തണ്ട്

മല്ലിയില – ആവശ്യത്തിന്

ADVERTISEMENT

പുതിനയില – ആവശ്യത്തിന്

കശുവണ്ടി പേസ്റ്റ് – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

മഞ്ഞൾപൊടി – അര ടേബിൾ സ്പൂൺ

ADVERTISEMENT

മല്ലി പൊടി – 2 ടീസ്പൂൺ

കുരുമുളക് ചതച്ചത് – 1 ടേബിൾ സ്പൂൺ

പെരുംജീരകം – 1 ടീസ്പൂൺ

വെളിച്ചെണ്ണ – 8 ടീസ്പൂൺ

ഉള്ളി അരിഞ്ഞത് – 3 എണ്ണം (ഇടത്തരം)

ഇഞ്ചി – ചെറിയ കഷണം

വെളുത്തുള്ളി – 1 ടീസ്പൂൺ

പച്ചമുളക് – 3 എണ്ണം

തയാറാക്കുന്ന വിധം

പുതിനയില, കറിേവപ്പില, മല്ലിയില, കാന്താരി മുളക്, കുറച്ച് ഇഞ്ചിയും ആവശ്യത്തിനു വെള്ളവും ചേർത്തു നല്ലതു പോലെ അരച്ചെടുക്കുക. ചൂടായ പാനില്‍ വെളിച്ചെണ്ണ ഒഴിച്ച്, പെരുംജീരകം മൂപ്പിക്കുക. അരിഞ്ഞു വച്ച വലിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തു നന്നായി വഴറ്റുക. അതിലേക്ക് മഞ്ഞൾ പൊടി, മല്ലിയില, കുരുമുളകു ചതച്ചത്, പെരുംജീരകപ്പൊടി എന്നിവ ചേർക്കണം. അരച്ചുവച്ച കൂട്ട് ഇതിേലക്കു ചേർത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് വേവിക്കുക. അതിലേക്കു കോഴിയിറച്ചി ചേർത്തു നന്നായി യോജിപ്പിച്ചു വേവിക്കുക. 

മലയാളികളുടെ പാചകരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ - വിഡിയോ

Content Summary : Kanthari Chicken Curry Recipe by Chef Suresh Pillai