വെണ്ടയ്ക്ക പുളിങ്കറിയുണ്ടെങ്കിൽ ഉൗണ് ഉഷാർ
സാമ്പാർ, പുളിശേരി, രസം... തീർന്നോ ഒഴിച്ചുകറികളുടെ വെറൈറ്റി? ഉൗണിനുള്ള ഒഴിച്ചു കറിക്കും വേണ്ടേ ഒരു മാറ്റം? തയാറാക്കാം തേങ്ങാപ്പാലിൽ പാകത്തിനു വെന്ത ഹെൽത്തി വെണ്ടയ്ക്ക പുളിങ്കറി.

സാമ്പാർ, പുളിശേരി, രസം... തീർന്നോ ഒഴിച്ചുകറികളുടെ വെറൈറ്റി? ഉൗണിനുള്ള ഒഴിച്ചു കറിക്കും വേണ്ടേ ഒരു മാറ്റം? തയാറാക്കാം തേങ്ങാപ്പാലിൽ പാകത്തിനു വെന്ത ഹെൽത്തി വെണ്ടയ്ക്ക പുളിങ്കറി (Vendakka Pulincurry).
ചേരുവകൾ
വെണ്ടയ്ക്ക – 250 ഗ്രാം
വലിയ ഉള്ളി – 1 എണ്ണം
ഇഞ്ചി – 10 ഗ്രാം
വെളിച്ചെണ്ണ – 20 മില്ലി
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
പച്ചമുളക് – 3 എണ്ണം
വറ്റൽമുളക് – 3 എണ്ണം
മഞ്ഞൾപൊടി – അര ടീസ്പൂൺ
മല്ലിപ്പൊടി – രണ്ട് ടീസ്പൂൺ
കശ്മീരി മുളകുപൊടി – ഒന്നര ടീസ്പൂൺ
പുളി – 10 ഗ്രാം
ഉപ്പ് – പാകത്തിന്
തേങ്ങാപ്പാൽ – 1 കപ്പ്
തയാറാക്കുന്ന വിധം
ചൂടായ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞ ഉള്ളിയും ഇഞ്ചിയും കറിവേപ്പില, പച്ചമുളക് എന്നിവയും വഴറ്റണം. ശേഷം, നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന വെണ്ടയ്ക്ക ആവശ്യത്തിന് ഉപ്പും ചേർത്തു നല്ലതുപോലെ ചൂടാക്കുക. അതിൽ മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു മിക്സ് ചെയ്ത് ആവശ്യത്തിനു വെള്ളവും ചേർത്തു തിളപ്പിച്ച് ആവശ്യത്തിനു പുളിയും ചേർത്തു നല്ലതു പോലെ തിളപ്പിക്കുക. ശേഷം, തേങ്ങാപ്പാലും ചേർത്തു യോജിപ്പിച്ചു തീ ഓഫ് ചെയ്തു മാറ്റി വയ്ക്കണം. വേറെ ഒരു പാനിൽ കടുകു പൊട്ടിച്ചു വറ്റൽമുളകും കറിവേപ്പിലയും കുറച്ചു മുളകുപൊടിയും കറിയിലോട്ടു ചേർത്തു യോജിപ്പിക്കുക.
മലയാളികളുടെ പാചകരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ - വിഡിയോ
Content Summary : Vendakka Pulincurry Recipe by Chef Suresh Pillai