സാധാരണ മീൻ പൊള്ളിക്കുമ്പോൾ ചുവന്ന നിറത്തിലാണു കിട്ടുന്നത്. ഇവിടെ കാന്താരി മുളകിന്റെയും ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും കൂട്ടാണ് രുചിപകരുന്നത്. മുളകുപൊടി, മഞ്ഞൾപ്പൊടി ഒന്നും ഇതിൽ ഉപയോഗിച്ചിട്ടില്ല, മീനിന്റെ യഥാർത്ഥ രുചി അറിയാം. ചെറിയുള്ളിയും കാന്താരിയും ചേർത്തുള്ള മീൻ പൊള്ളിച്ചത് കിടുക്കൻ

സാധാരണ മീൻ പൊള്ളിക്കുമ്പോൾ ചുവന്ന നിറത്തിലാണു കിട്ടുന്നത്. ഇവിടെ കാന്താരി മുളകിന്റെയും ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും കൂട്ടാണ് രുചിപകരുന്നത്. മുളകുപൊടി, മഞ്ഞൾപ്പൊടി ഒന്നും ഇതിൽ ഉപയോഗിച്ചിട്ടില്ല, മീനിന്റെ യഥാർത്ഥ രുചി അറിയാം. ചെറിയുള്ളിയും കാന്താരിയും ചേർത്തുള്ള മീൻ പൊള്ളിച്ചത് കിടുക്കൻ രുചിയൊരുക്കുന്നത് ചീനവല റസ്റ്ററന്റിലെ ഷെഫ് രാഹുലാണ്. സ്പെഷൽ റെസിപ്പിയിലെ താരം ഏരി (ഷേരി/ വൈറ്റ് സ്നാപ്പർ) മീനാണ്, വാഴയിലയിൽ കാന്താരി മുളക് ചമ്മന്തിയിൽ പൊതിഞ്ഞു മീൻ പൊള്ളിച്ച് എടുക്കുന്നത് എങ്ങനെയെന്ന കാണാം.
ചേരുവകൾ
- ഏരി മീൻ (വൈറ്റ് സ്നാപ്പർ)
- ഇഞ്ചി
- വെളുത്തുള്ളി
- കാന്താരി
- ചെറിയുള്ളി
- കറിവേപ്പില
- നാരങ്ങ
- ഉപ്പ്
- കുരുമുളക് പൊടി
- തേങ്ങാപ്പാൽ (ഒന്നാംപാൽ)
- വെളിച്ചെണ്ണ
- വെള്ളം
തയാറാക്കുന്ന വിധം
കപ്പ പുഴുക്കിന്റെ കൂടെ ചെറിയുള്ളിയും കാന്താരിയും ചതച്ചു വെളിച്ചെണ്ണ തിരുമ്മി ചെറിയുള്ളി കാന്താരി ചമ്മന്തി ഉണ്ടാക്കുന്നതുപോലെ അതിൽ കുറച്ച് വ്യത്യാസമൊക്കെ വരുത്തി പെട്ടെന്ന് റെഡിയാക്കാവുന്ന ഒരു മീൻ പൊള്ളിച്ചത്.
ചെറിയുള്ളി, കാന്താരിമുളക് (രണ്ട് ടൈപ്പ് കാന്താരി മുളകാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പച്ച കാന്താരിയും വെളുത്ത കാന്താരിയും)വെളുത്തുള്ളി, ഇഞ്ചി, കുറച്ച് കറിവേപ്പില എന്നിവ ഒരു മിക്സിയുടെ ജാറിൽ ചതച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്താൽ ഉള്ളിച്ചമ്മന്തിയായി ഉപയോഗിക്കാം. ചതച്ചെടുത്ത അരപ്പിലേക്ക് കുറച്ച് ഉപ്പും കുരുമുളകുപൊടിയും വെളിച്ചെണ്ണയും കുറച്ച് തേങ്ങാപ്പാലും (ഒന്നാംപാൽ) നാരങ്ങാനീരും (നാരങ്ങാ ഇല്ലെങ്കിൽ കുടംപുളിയോ വാളൻപുളിയോ പിഴിഞ്ഞ വെള്ളം ഉപയോഗിക്കാം അതുമല്ലെങ്കിൽ മാങ്ങയോ നെല്ലിക്കയോ അരച്ചും ചേര്‍ക്കാം) കൂടി യോജിപ്പിച്ച് ഈ മിക്സ് മീനിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ ഇങ്ങനെ മാരിനേറ്റ് ചെയ്തു വച്ചാൽ ഫിഷ് പെട്ടെന്ന് തയാറാക്കാം, കൂടുതൽ സോഫ്റ്റായും കിട്ടും.
ഫിഷ് പൊള്ളിക്കാനായി വാട്ടിയ വാഴയിലയിൽ കുറച്ച് ചമ്മന്തി ആദ്യം ഇട്ട് അതിനുമുകളിലായി മീൻ വച്ച് ബാക്കിയുള്ള മസാല മുഴുവനായും മീനിൽ തേച്ചു പിടിപ്പിക്കുക. ഇതിനു മുകളിലായി കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. കുറച്ച് കറിവേപ്പിലയും തേങ്ങാപ്പാലും കൂടി ഒഴിച്ചു മീൻ വാഴയിലയിൽ നന്നായി പൊതിഞ്ഞെടുത്ത് ചൂടായ ഒരു പാനിലേക്കു വച്ച് അതിനു മുകളിലായി കുറച്ച് വെള്ളം കൂടി പാനിലേക്ക് ഒഴിച്ചു കൊടുത്തു മൂടി വച്ച് വേവിക്കുക. െവള്ളത്തിന്റെ ആവി കൂടി കിട്ടുന്നതുകൊണ്ട് ഫിഷ് വേഗം വെന്തു കിട്ടും. 10–15 മിനിറ്റിനുള്ളിൽ ഫിഷ് റെഡിയാകും. കപ്പ, പൊറോട്ട, ചോറ്...ഏതിന്റെ കൂടെയും കഴിക്കാം. ഇതു മാത്രമായും കഴിക്കാം.
Content Summary : Meen pollichathu or White snapper fish cooked in banana leaf.